IND vs SA: 6-8 മാസത്തേക്ക് അവന്‍ ഇനി ഇന്ത്യക്കായി കളിക്കില്ല!! ഞെട്ടിച്ച് ചോപ്ര, സംഭവമറിയാം
സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ ആദ്യ മൂന്നു കളിയിലും വന്‍ ഫ്‌ളോപ്പായെങ്കിലും അവസാനത്തേതില്‍ കന്നി സെഞ്ച്വറിയുമായി കസറാന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനായിരുന്നു. 121 ബോളില്‍ പുറത്താവാതെ 116 റണ്‍സാണ് ഇടംകൈയന്‍ താരം അടിച്ചെടുത്തത്. 12 ഫോറും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും.
ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയം ആഘോഷിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ജയ്‌സ്വാളാണ്. അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വിശാഖപട്ടണത്തു നടന്ന മൂന്നാം ഏകിദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ജയ്‌സ്വാളിനെ ഇനി കാണില്ല
ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യത്തെ ഏകദിന സെഞ്ച്വറി നേടിയെങ്കിലും യശസ്വി ജയ്‌സ്വാളിനെ ഇനി കുറച്ചു കാലത്തേക്കു ടീമില്‍ കണ്ടേക്കില്ലെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ ഹെഡ്‌ലൈന്‍ സ്റ്റോറിയെന്നതു യശസ്വി ജയ്‌സ്വാളാണ്.
ഇന്ത്യക്കു വേണ്ടി അവന്റെ അവസാനത്തെ മല്‍സരം കൂടിയായിരിക്കും ഇത്. അടുത്ത ആറ്- മാസത്തേക്കു ജയ്‌സ്വാള്‍ ഏകദിനത്തില്‍ കളിക്കുമെന്നു എനിക്കു തോന്നുന്നില്ല. ഇതു വളരെ നിര്‍ഭാഗ്യകരമായ കാര്യം തന്നെ ആയിരിക്കാം. പക്ഷെ അതാണ് യാഥാര്‍ഥ്യം. കാരണം ആരുടെ പകരക്കാരനായിട്ടാണോ ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ കളിച്ചത് അതു ടീം ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലാണെന്നും ചോപ്ര വിശദമാക്കി.
സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ കളിക്കിടെയാണ് ഗില്ലിന്റെ കഴുത്തിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഈ ടെസ്റ്റില്‍ അല്‍പ്പ സമയം ബാറ്റ് ചെയ്ത് റിട്ടയേര്ഡ് ഹര്‍ട്ടായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ ഒട്ടും ബാറ്റ് ചെയ്തതുമില്ല. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും ഗില്‍ പിന്മാറാനുള്ള കാരണവും ഇതാണ്.
ജനുവരിയില്‍ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ അടുത്ത ഏദിന പരമ്പര. ഇതില്‍ ടീമിന്റെ ക്യാപ്റ്റനും ഓപ്പണറുമായി ഗില്‍ മടങ്ങിയെത്താനിരിക്കുകയാണ്. ശുഭ്മന്‍ ഗില്‍ വെറുമൊരു ക്യാപ്റ്റന്‍ മാത്രമല്ല, ഗംഭീര കളിക്കാരന്‍ കൂടിയാണെന്നു ചോപ്ര പറയുന്നു.
അടുത്ത ഏകദിന പരമ്പര സംഭവിക്കുന്വോള്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തും. അതില്‍ അദ്ദേഹം ഓപ്പണറായി മാത്രമേ കളിക്കുകയും ചെയ്യുകയുള്ളൂ. യശസ്വി ജയ്‌സ്വാള്‍ ഈ പരമ്പരയില്‍ ടീമിലുണ്ടായിരിക്കും. പക്ഷെ കളിക്കാനുള്ള അവസരം ലഭിക്കില്ലെന്നും ചോപ്ര വ്യക്കമാക്കി.
അതേസമയം, നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമേ ജയ്‌സ്വാളിനു ഇടമുള്ളൂ. റെഡ് ബോളില്‍ കെഎല്‍ രാഹുലിനോടൊപ്പം ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാണ് അദ്ദേഹം. ടി20യില്‍ നിന്നും ജയ്‌സ്വാള്‍ ഇപ്പോള്‍ പൂര്‍ണമായും പുറത്തായിരിക്കുകയാണ്.
15 അംഗ സ്‌ക്വാഡില്‍ പോലും താരത്തിനു ഇപ്പോള്‍ സ്ഥാനമില്ല. അടുത്ത ആഗസ്റ്റില്‍ ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഇനി ഇതില്‍ മാത്രമേ ജയ്‌സ്വാശിനെ കാണാനും സാധ്യതയുള്ളൂ.

ജയ്‌സ്വാളിനു സമ്മര്‍ദ്ദം
വിശാഖപട്ടണത്തു നടന്ന മൂന്നാം ഏകദിനത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാവും യശസ്വി ജയ്‌സ്വാള്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ടാവുകയെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ആദ്യത്തെ രണ്ടു മല്‍സരങ്ങളും യശസ്വി ജയ്‌സ്വാളിനെ സംബന്ധിച്ച് മോശമായിരുന്നു. ടെസ്റ്റിലാവട്ടെ അവസാനക്കെ നാലിന്നിങ്‌സുകളും മോശമായിരുന്നു.
അവനു അതിന്റെ ചെറിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടാവും. മോശമല്ലാത്ത ഒരു ലക്ഷ്യമാണ് മൂന്നാം ഏകദിനത്തില്‍ സൗത്താഫ്രിക്ക നമുക്കു നല്‍കിയത്. പക്ഷെ ജയ്‌സ്വാള്‍ വളരെ മനോഹരമായി ബാറ്റ് ചെയ്തു.
ഇടംകൈ സീമര്‍മാര്‍ക്കെതിരായ തന്റെ ദൗര്‍ബല്യം അവന്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. സെഞ്ച്വറി കുറിച്ച ജയ്‌സ്വാള്‍ മൂന്നു ഫോര്‍മാറ്റിലും മൂന്നക്കത്തിലെത്തിയ ആറാമത്തെ ഇന്ത്യന്‍ താരമായി മാറുകയും ചെയ്തിരുന്നതായി ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications