Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇതാണോ ഇന്ത്യയുടെ ട്രാവിസ് ഹെഡ്? വെറും ഓവര്‍റേറ്റഡ്!! ജയ്‌സ്വാളിനു രൂക്ഷവിമര്‍ശനം

റായ്പൂര്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഓപ്പണറുടെ റോളില്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിനു രൂക്ഷ വിമര്‍ശനവും പരിഹാസവും. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ച അദ്ദേഹത്തിനു രണ്ടു മല്‍സരത്തിലും ഇതു മുതലാക്കാനായിട്ടില്ല. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ജയ്‌സ്വാളിനെതിരേ ആരാധകര്‍ രംഗത്തുവന്നത്.

38 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 22 റണ്‍സ് മാത്രമ താരത്തിനു നേടാനായുള്ളൂ. 57.89 എന്ന വളരെ മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്. നേരിട്ട ആദ്യത്തെ ബോളില്‍ ഫോറടിച്ച് വളരെ പോസിറ്റീവായി തുടങ്ങിയെങ്കിലും പിന്നീട് ഇന്നിങ്‌സലുടനീളം ജയ്‌സ്വാള്‍ പതറി. മികച്ച ബോളുകളില്‍ പല തവണ അദ്ദേഹം ബീറ്റും ചെയ്യപ്പെട്ടു.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ പുറത്താവല്‍

റായ്പൂരില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടാമനായാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്. ഇടംകൈയന്‍ പേസര്‍ മാര്‍ക്കോ യാന്‍സനാണ് 10ാം ഓവറില്‍ അദ്ദേഹത്തെ മടക്കിയത്. ഒരു വിക്കറ്റിനു 61 റണ്‍സെന്ന നിലയിലാണ് ഒമ്പതാം ഓവര്‍ ഇന്ത്യ അവസാനിപ്പിച്ചത്. 22 റണ്‍സോടെ ജയ്‌സ്വാളും 12 റണ്‍സെടുത്ത വിരാട് കോലിയുമായിരുന്നു ക്രീസില്‍.

യാന്‍സനെറിഞ്ഞ 10ാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് കോലിയാണ്. ആദ്യത്തെ ബോളില്‍ അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ തേര്‍ഡ് മാനിലേക്കു കളിച്ച് കോലി സിംഗിളെടുത്തു. മൂന്നാമത്തെ ബോള്‍ ജയ്‌സ്വാള്‍ കവര്‍ പോയിന്റിലേക്കു കളിച്ചെങ്കിലും റണ്ണൊന്നുമില്ല.

അടുത്തത് 134.4 കിമി വേഗതയുള്ള ഒരു ഷോര്‍ട്ട് ബോളായിരുന്നു. ജയ്‌സാളിന്റെ തോളിനോളമായിരുന്നു ഇതിന്റെ ഉയരം. ഈ ബോളിനെതിരേ പുള്‍ ഷോട്ട് കളിക്കാനാണ് താരം ശ്രമിച്ചത്. പക്ഷെ ആ ഷോട്ട് ശരിയായി കളിക്കാനുള്ള പൊസിഷനിലായിരുന്നില്ല അത്. ടൈമിങ് പാളിയ ബോള്‍ നേരെ സ്‌ക്വയര്‍ ലെഗിലേക്കു ഉയര്‍ന്നപ്പോള്‍ കോര്‍ബിന്‍ ബോഷ് വളരെ അനായാസം അതു പിടികൂടുകയും ചെയ്തു.

വന്‍ വിമര്‍ശനം

ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങി ഇതിനകം കളിച്ച മൂന്നിങ്‌സുകളിലും നിരാശപ്പെടുത്തിയ യശസ്വി ജയ്‌സ്വാളിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്.

യശസ്വി ജയ്‌സ്വാളിന്റെ ഏകദിന കരിയര്‍ നോക്കൂ. 15 (22), 18 (16), 22 (38) എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഇനി അദ്ദേഹത്തിന്റെ ടി20യിലെ റെക്കോര്‍ഡെടുക്കാം. വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, സിംബാബ്‌വെ, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേ ശരാശരി 50 ആണ്. എന്നാല്‍ ഓസ്ട്രലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ശരാശരി വെറും 27 മാത്രം. എന്നിട്ടും ഇന്ത്യയുടെ ട്രാവിസ് ഹെഡാണ് ജയ്‌സ്വാളെന്നാണ് ചിലരുടെ വിചാരം. വെറും ഓവര്‍ റേറ്റഡായ താരമാണ് അദ്ദേഹം.

YASHASVI JAISWAL

യശസ്വി ജയ്‌സ്വാളിനെ ഇനിയെങ്കിലും ശുഭ്മന്‍ ഗില്ലുമായി താരതമ്യം ചെയ്യുന്നത്. ഗില്‍ ശരിക്കുമൊരു ക്ലാസ് ബാറ്ററാണ്. ഏതു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. കാര്യമായ വീക്ക്‌നെസുകളും ഗില്ലിനില്ല. എന്നാല്‍ ജയ്‌സ്വാള്‍ അങ്ങനെയല്ല. ചില കുറവുകള്‍ തീര്‍ച്ചയായുമുണ്ട്.

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യ മിസ് ചെയ്യുന്നു. ഈ കുറവ് നികത്താന്‍ തന്നെക്കൊണ്ട് സാധിക്കില്ലെന്നു യശസ്വി ജയ്‌സ്വാള്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ പരമ്പരയ്ക്കു ശേഷം അദ്ദേഹത്തിനു ഇനി ഓപ്പണിങില്‍ അവസരം കിട്ടുമോയെന്നത് സംശയമാണ്- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

Story first published: Wednesday, December 3, 2025, 15:57 [IST]
Other articles published on Dec 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+