Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഗില്ലിനു 'പണി' കൊടുത്ത ജയ്‌സ്വാള്‍! കാണിച്ചത് വന്‍ അബദ്ധം, ദ്രാവിഡ് ഞെട്ടി

ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. നന്നായി തുടങ്ങിയ അദ്ദേഹത്തിനു അതൊരു വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. ആറു ബോളില്‍ രണ്ടു ഫോറുകളടക്കം 12 റണ്‍സ് മാത്രമെടുത്ത് ഗില്‍ ക്രീസ് വിടുകയായിരുന്നു. പരമ്പരയില്‍ തുടരെ രണ്ടാമത്തെ കളിയിലാണ് ഗില്‍ നിരാശപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ രണ്ടാം ടി20യില്‍ അദ്ദേഹം ഡെക്കായി ക്രീസ് വിട്ടിരുന്നു.

ഇന്നു നടന്ന മല്‍സരത്തില്‍ ഗില്ലിനും ഓപ്പണിങ് പങ്കാളിയായ യുവതാരം യശസ്വി ജയ്‌സ്വാളിനും സംഭവിച്ച വലിയ പിഴവാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. ഇന്ത്യ റിവ്യു എടുത്തിരുന്നെങ്കില്‍ ഗില്‍ ഉറപ്പായും രക്ഷപ്പെടേണ്ടതായിരുന്നു. പക്ഷെ അതു ചെയ്യാതിരുന്നതു കാരണം താരത്തിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു.

GILL- JAISWAL

ജയ്‌സ്വാളാണ് ഈ വിക്കറ്റിനു കൂടുതലും പഴി അര്‍ഹിക്കുന്നത്. കാരണം റിവ്യു എടുക്കാന്‍ തുനിഞ്ഞ ഗില്ലിനോടു അതു വേണ്ടെന്നു നിര്‍ദേശിച്ചത് ജയ്‌സ്വാളായിരുന്നു. അതു അനുസരിച്ചതിലൂടെ എത്ര മാത്രം വലിയ മണ്ടത്തരമാണ് ഗില്‍ കാണിച്ചതെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു.

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു മികച്ച തുടക്കമാണ് ഗില്ലും ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ രണ്ടോവറില്‍ ഇരുവരും 29 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നാണ് മൂന്നാം ഓവര്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിനെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം പന്ത് ഏല്‍പ്പിച്ചത്. ഓവറിലെ ആദ്യ ബോള്‍ നേരിട്ട ഗില്ലിനു റണ്ണൊന്നുമെടുക്കാനായില്ല. ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച താരത്തിന്റെ പാഡില്‍ ബോള്‍ പതിക്കുകയായിരുന്നു.

അടുത്ത ബോളില്‍ സ്വീപ്പ് ഷോട്ടിനാണ് ഗില്‍ തുനിഞ്ഞത്. പക്ഷെ ഇതു മിസ്സായപ്പോള്‍ ബോള്‍ നേരെ പാഡില്‍ പതിക്കുകയായിരുന്നു. പിന്നാലെ മഹാരാജിന്റെ ആത്മവിശ്വാസത്തോടെയുള്ള ശക്തമായ അപ്പീല്‍. അംപയര്‍ അല്‍പ്പം വൈകി അതു ഔട്ട് തന്നെയെന്നു വിധിക്കുകയും ചെയ്തു. പക്ഷെ ഗില്ലിനു ഈ തീരുമാനത്തില്‍ സംശയം തോന്നിയിരുന്നു.

SHUBMAN GILL LBW

Screen shot

അദ്ദേഹം നോണ്‍ സ്‌ട്രൈക്കറായ ജയ്‌സ്വാളിന്റെ അരികിലെത്തി റിവ്യു എടുക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടുകയും ചെയ്തു. പക്ഷെ അതു ഔട്ട് തന്നെയാണെന്ന വിശ്വാസത്തിലായിരുന്നു ജയ്‌സ്വാള്‍. റിവ്യു വേണ്ടെന്നു അദ്ദേഹം അഭിപ്രായം പറഞ്ഞതോടെ ഗില്‍ ക്രീസ് വിടുകയുമായിരുന്നു. പക്ഷെ ജയ്‌സ്വാളിന്റെ വാക്കുകള്‍ കേട്ട് ഗില്‍ റിവ്യു വേണ്ടെന്നു വച്ചത് വലിയ അബദ്ധമായെന്നു തെളിയുകയും ചെയ്തു.

പിച്ച് ചെയ്ത ശേഷം ബോള്‍ ലെഗ് സ്റ്റംപിനു പുറത്തു കൂടിയാണ് പോവുകയെന്നു റീപ്ലേയില്‍ വ്യക്തമാവുകയായിരുന്നു. ഡഗൗട്ടിലിരുന്ന് ഇതു കണ്ട ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ശരിക്കും ഞെട്ടുകയും ചെയ്തു. അമ്പരപ്പോടെ അദ്ദേഹം ഗില്‍ ഇരുന്ന പിറകിലെ സീറ്റിലേക്കു തിരിഞ്ഞുനോക്കുന്നതും കാണാമായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, മാത്യു ബ്രീറ്റ്സ്‌കെ, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ആന്‍ഡില്‍ ഫെലുക്വായോ, കേശവ് മഹാരാജ്, ലിസാര്‍ഡ് വില്യംസ്, തബ്രൈസ് ഷംസി, നാന്ദ്രെ ബര്‍ഗര്‍.

Story first published: Thursday, December 14, 2023, 21:28 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+