25 വര്‍ഷത്തിനു ശേഷം സ്വന്തം നാട്ടില്‍ സൗത്താഫ്രിക്കയോടു ഒരു ടെസ്റ്റ് പരമ്പര തോറ്റിരിക്കുകയാണ് ടീം ഇന്ത്യ. രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് അവര്‍ ഇന്ത്യയുടെ മാനം കെടുത്തിയത്. റിഷഭ് പന്ത് നയിച്ച ടീമിനെ 408 റണ്‍സിനു സൗത്താഫ്രിക്ക അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തി.
സ്വന്തം നാട്ടില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. മുമ്പൊരിക്കലും 400 പ്ലസ് മാര്‍ജിനില്‍ നാട്ടില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുമില്ല. ബാറ്റിങിലും ബൗളിങിലും ഇന്ത്യ സമ്പൂര്‍ണ പരാജയമായി തീര്‍ന്ന പരമ്പരയും കൂടിയാണിത്.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു റേറ്റിങ് നല്‍കിയാല്‍ ഓരോരുത്തര്‍ക്കും എത്രയായിരിക്കും ലഭിക്കുകയെന്നു നമുക്കു നോക്കാം.
ശുഭ്മന്‍ ഗില്‍ (0.5/10) - ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു ആദ്യ ടെസ്റ്റിനിടെയാണ് പരിക്കേല്‍ക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ കഴുത്തിലെ പരിക്കു കാരണം റിട്ടയേര്‍ഡ് ഔട്ടായ ഗില്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്തതുമില്ല. അതുകൊണ്ടു തന്നെ ഈ പരമ്പരയില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് യാഥാര്‍ഥ്യം.
റിഷഭ് പന്ത് (1/10)- വൈസ് ക്യാപ്റ്റനും രണ്ടാം ടെസ്്റ്റിലെ നായകനുമായ റിഷഭ് പന്ത് എല്ലാ മേഖലയിലും ഒരുപോലെ ഫ്‌ളോപ്പായ പരമ്പരയാണിത്. 27, 2, 7, 13 എന്നിങ്ങനെയാണ് നാലിന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിന്റെ ഫീല്‍ഡ് പ്ലേസ്‌മെന്റുകളും ബൗളിങ് മാറ്റങ്ങളും വളരെ പരിതാപകരമായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം പുറത്തായ രീതിയും അംഗീകരിക്കാന്‍ കഴിയില്ല.
യശസ്വി ജയ്‌സ്വാള്‍ (4/10)- ഈ പരമ്പരയില്‍ ഇന്ത്യക്കായി ഫിഫ്റ്റിയടിച്ച രണ്ടു താരങ്ങളില്‍ ഒരാളാളാണ് യശസ്വി ജയ്‌സ്വാള്‍. ചില ഇന്നിങ്‌സുകളില്‍ അദ്ദേഹം വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരായ വീക്ക്‌നെസ് മാര്‍ക്കോ യാന്‍സണ്‍ ശരിക്കും മുതലെടുത്തു.
കെഎല്‍ രാഹുല്‍ (2.5/10)- ഇന്ത്യന്‍ നിരയിലെ വിശ്വസ്തനായ കെഎല്‍ രാഹുലും ഫ്‌ളോപ്പായി മാറിയ പരമ്പരയാാണിത്. നാലിന്നിങ്‌സുകളില്‍ വെറും 68 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും രാഹുലിനു നേടാനുമായില്ല.
വാഷിങ്ടണ്‍ സുന്ദര്‍ (4/10)- ബാറ്റിങില്‍ മോശമല്ലാത്ത റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ വാഷിങ്ടണ്‍ സുന്ദറിനു സാധിച്ചു. 124 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പക്ഷെ ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല. ഒരേയൊരു വിക്കറ്റാണ് വാഷിക്കു വീഴ്്ത്താനായത്.
രവീന്ദ്ര ജഡേജ (7/10)- ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങുള്ളത് രവീന്ദ്ര ജഡേജയ്ക്കാണ്. പരമ്പരയില്‍ ടീമിന്റെ പ്രധാന പോസിറ്റീവും അദ്ദേഹം തന്നെ. 105 റണ്‍സ് നേടുന്നതിനൊ്പ്പം 10 വിക്കറ്റുകളും ജഡ്ഡു വീഴ്ത്തിയിരുന്നു. പക്ഷെ ബൗളിങില്‍ മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ കിട്ടിയില്ല.

ധ്രുവ് ജുറേല്‍ (1/10)- സ്‌പെഷ്യലിസ്റ്റ് ബാറ്ററായ കളിക്കാന്‍ ലഭിച്ച അവസരം ധ്രുവ് ജുറേല്‍ കളഞ്ഞു കുളിച്ചു. നാലിനന്നിങ്‌സുകളില്‍ അദ്ദേഹം നേടിയത് വെറും 29 റണ്‍സ് മാത്രം. ഒരിക്കലും ഇഅംഗീകരിക്കാവുന്ന പ്രകടനമല്ല ഇത്.
അക്ഷര്‍ പട്ടേല്‍ (4/10)- ആദ്യ ടെസ്റ്റില്‍ മാത്രമേ അക്ഷര്‍ പട്ടേലിനെ ഇന്ത്യ കളിപ്പിച്ചുള്ളൂ. 16, 26 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടു വിക്കറ്റും വീഴ്ത്തി. പക്ഷെ രണ്ടാം ടെസ്റ്റില്‍ തഴയപ്പെട്ടു.
കുല്‍ദീപ യാദവ് (6/10)- നാലിന്നിങ്‌സുകളില്‍ നിന്നും എട്ടു വിക്കറ്റുകളാണ് കുല്‍ദീപ് യാദവിനു ലഭിച്ചത്. പ്രകടനം ശരാശരിയെന്നു പറയാം. ഇതിനേക്കാള്‍ മികച്ചു നിന്നത് സൗത്താഫ്രിക്കയുടെ സൈമണ്‍ ഹാമര്‍മറും കേശവ് മഹാരാജുമാണ്.
മുഹമ്മദ് സിറാജ് (4.5/10)- ആറു വിക്കറ്റുകളാണ് രണ്ടിന്നിഭ്‌സുകളിലായി മുഹമ്മദ് സിറാജ് വീഴ്ത്തിയത്. പക്ഷെ സൗത്താഫ്രിക്കന്‍ പേസര്‍മാരോളം അദ്ദേഹം മികവ് കാണിച്ചില്ല.
ജസ്പ്രീത് ബുംറ (6/10)- ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സലെ ഫൈഫര്‍ മാറ്റി നിര്‍ത്തിയാല്‍ ജസ്പ്രീത് ബുംറയും നിരാശപ്പെടുത്തി. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സൂപ്പര്‍ പേസര്‍ക്കായില്ല.
നിതീഷ് റെഡ്ഡി (0/10)- ഇന്ത്യന്‍ താരങ്ങളില്‍ പൂജ്യം റേറ്റിങുള്ള ഒരേയൊരാളാണ് നിതീഷ് കുമാര്‍ റെഡ്ഡി. രണ്ടാമന്നിങ്‌സിലാണ് അദ്ദേഹത്തെ ഇറക്കിയത്. 10 റണ്‍സ് മാത്രമെടുത്ത നിതീഷിനു ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.
സായ് സുദര്‍ശന്‍ (1/10)- രണ്ടാം ടെസ്റ്റില്‍ മാത്രം കളിച്ച സായ് സുദര്‍ശന്‍ നേടിയത് വെറും 29 റണ്‍സാണ്. രണ്ടാമന്നിങ്‌സില്‍ 139 ബോളുകള്‍ കളിച്ച അദ്ദേഹം നേടിയത് വെറും 14റ ണ്‍സ് മാത്രം.