Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടെസ്റ്റില്‍ ഇന്ത്യ ജയിക്കാന്‍ അവന്‍ വിചാരിക്കണം! വമ്പന്‍ താരം, പുകഴ്ത്തി കാലിസ്

സൗത്താഫ്രിക്കന്‍ മണ്ണില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടുകയെന്ന ദൗത്യവുമായിട്ടാണ് ടീം ഇന്ത്യ ഇത്തവണ എത്തിയിരിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ചരിത്രം തിരുത്തിക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍. ഈ മാസം 26 മുതലാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും സൗത്താഫ്രിക്കയും കൊമ്പുകോര്‍ക്കുക.

ഇന്ത്യയുടെ ചില വമ്പന്‍ താരങ്ങളുടെ കരിയറിലെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനം കൂടിയായിരിക്കും ഇത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരം ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്.

ROHIT SHARMA

മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി കാലിസ് തിരഞ്ഞെടുത്തിരിക്കുന്നത്. പരമ്പരയില്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനൊപ്പം തന്റെ അനുഭവസമ്പത്ത് കൊണ്ടു യുവതാരങ്ങളെ സഹായിക്കാനും കോലിക്കു സാധിക്കുമെന്നു കാലിസ് നിരീക്ഷിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് കോലിയാവും ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമെന്നു കാലിസ് വിലയിരുത്തിയത്.

2021ലെ അവസാന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ കോലിയായിരുന്നു ഇന്ത്യയെ നയിച്ചത്. അന്നു ടെസ്റ്റ് പരമ്പര നേട്ടത്തിനു അരികില്‍ വരെ ടീം എത്തുകയും ചെയ്തിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ചുകൊണ്ടു തുടങ്ങിയ ഇന്ത്യ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ് മുന്നു ടെസ്റ്റുകളുടെ പരമ്പര 1-2നു കൈവിടുകയായിരുന്നു.

സൗത്താഫ്രിക്കയിലേതു ബാറ്ററെന്ന നിലയില്‍ വലിയൊരു പരമ്പരയായി മാറ്റാന്‍ വിരാട് കോലി ആഗ്രഹിക്കുമെന്ന കാര്യം എനിക്കുറപ്പാണ്. അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലുമാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ വിരാട് പ്രധാന റോള്‍ വഹിക്കുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യക്കു ഇവിടെ ടെസ്റ്റ് പരമ്പര ജയിക്കണമെങ്കില്‍ അദ്ദേഹത്തിനു ഇതു നല്ലൊരു പരമ്പര ആയിരിക്കേണ്ടതുണ്ടെന്നും കാലിസ് നിരീക്ഷിച്ചു.

വിരാട് കോലി വലിയ പ്ലെയറാണ്. എവിടെ കളിച്ചാലും അക്കാര്യത്തില്‍ വ്യത്യാസവുമില്ല. സൗത്താഫ്രിക്കയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. സൗത്താഫ്രിക്കയില്‍ നേരത്തേ കളിച്ചതിന്റെ അനുഭവത്തിലൂടെ ലഭിച്ച അറിവ് വിരാട് ടീമിലെ മറ്റു താരങ്ങളുമായി പങ്കുവയ്ക്കും.

VIRAT KOHLI

പ്രത്യേകിച്ചും യുവതാരങ്ങള്‍ക്കു ഇതു ഏറെ സഹായം ചെയ്യും. ഇവിടുത്തെ സാഹചര്യങ്ങളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അവര്‍ക്കു വിരാട് ഐഡിയകളും ഉപദേശിക്കും. കൂടാതെ ഇവിടുത്തെ പിച്ചുകളില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം അവരെ ബോധ്യപ്പെടുത്തുമെന്നും കാലിസ് വിശദമാക്കി.

ഇന്ത്യയെ അപേക്ഷിച്ച് സൗത്താഫ്രിക്കയുടെ ടെസ്റ്റ് ടീം അത്ര ശക്തമല്ല. പക്ഷെ നാട്ടിലെ സാഹചര്യങ്ങളില്‍ അവര്‍ വളരെയധികം അപകടകാരികളാണ്. ബൗളിങ് നിരയില്‍ കാഗിസോ റബാഡ, മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സി എന്നിവരുടെ സാന്നിധ്യം ഇന്ത്യക്കു ശക്തമായ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും.

2013ലാണ് സൗത്താഫ്രിക്കയില്‍ കോലി ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഇവിടെ ഇതിനകം ഏഴു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം 719 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. 51.36 എന്ന മികച്ച ശരാശരിയോടെയാണിത്. രണ്ടു സെഞ്ച്വറികളും സൗത്താഫ്രിക്കന്‍ മണ്ണില്‍ സ്വന്തം പേരില്‍ കുറിക്കാന്‍ കോലിക്കായിട്ടുണ്ട്. 2018ല്‍ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഹം കരിയര്‍ ബെസ്റ്റ് സ്‌കോറായ 153 റണ്‍സ് കണ്ടെത്തിയത്.

Story first published: Monday, December 11, 2023, 12:12 [IST]
Other articles published on Dec 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+