Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: പുജാര, രഹാനെ ഇനിയും കളിക്കുമോ? കലിപ്പില്‍ കോലി പ്രതികരിച്ചത് ഇങ്ങനെ

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര പരാജയത്തില്‍ കലാശിച്ചതിനു പിന്നാലെ ടീമില്‍ ചില അഴിച്ചുപണി നടക്കുമോയെന്നാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. പരമ്പരയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു താരങ്ങളായിരുന്നു മധ്യനിര ബാറ്റര്‍മാരായ ചേതേശ്വര്‍ പുജാരുയം അജിങ്ക്യ രഹാനെയും. ഇരുവരും ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായത് ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. ഇനിയൊരു പരമ്പരയില്‍ കൂടി പുജാര, രഹാനെ എന്നിവരെ ടീമിലെടുക്കരുതെന്ന് പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രകോപിതനായിട്ടാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്. മൂന്നാം ടെസ്റ്റിനു ശേഷമുള്ള വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായിട്ടും ബാറ്റിങ് തന്നെയാണ് ഞങ്ങള്‍ക്കു തിരിച്ചടിയായത്. അവസാന രണ്ടു ടെസ്റ്റുകളില്‍ ബാറ്റിങ്‌നിര മികവിലേക്കുയരേണ്ട സമയത്ത് അതുണ്ടായില്ല. ഇതില്‍ നിന്നും ഓടിപ്പോവാന്‍ കഴിയില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഇവിടെയിരുന്ന് ഭാവിയില്‍ എന്താവും സംഭവിക്കുകയെന്നു എനിക്കു പറയാന്‍ കഴിയില്ല. പുജാര, രഹാനെ എന്നിവരുടെ കാര്യത്തില്‍ എന്താണ് മനസ്സില്ലെന്നു നിങ്ങള്‍ സെലക്ടര്‍മാരോടാണ് ചോദിക്കേണ്ടതെന്നു കോലി വ്യക്തമാക്കി.

2

ഞാന്‍ മുമ്പ് പറഞ്ഞതുപോലെ തന്നെ ഞങ്ങള്‍ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ പിന്തുണയ്ക്കുന്നത് തുടരുകയായിരുന്നു. മുമ്പ് അവര്‍ ഇന്ത്യക്കു വേണ്ടി നടത്തിയിട്ടുള്ള പെര്‍ഫോമന്‍സുകളും അവരുടെ കഴിവുമെല്ലാം നമുക്കറിയാം. സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌ലസില്‍ രണ്ടു പേരും നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. രണ്ടു പേരുടെയും നിര്‍ണായകമായ കൂട്ടുകെട്ട് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ടീമിനു പൊരുാതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ഇതായിരുന്നു. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ തിരിച്ചറിയുന്ന പ്രകടനങ്ങളാണ് ഇവ. സെലക്ടര്‍മാരുടെ മനസ്സില്‍ എന്താണെന്നും അവര്‍ എന്താണ് തീരുമാനിക്കുന്നതെന്നും താനെന്ന പ്രതികരിക്കേണ്ടതെന്നും കോലി തുറന്നടിച്ചു.

പുജാര, രഹാനെ എന്നിവര്‍ ഈ പരമ്പരയില്‍ മാത്രമല്ല കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ടീം മാനേജ്‌മെന്റ് ഇവരില്‍ അര്‍പ്പിച്ച വിശ്വാസം കൈവിട്ടില്ല. വീണ്ടും വീണ്ടും ഇവര്‍ക്കു അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ബാറ്റിങിലെ മോശം പ്രകടനങ്ങളുടെ പേരിലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ സമാപിച്ച പരമ്പരയില്‍ രഹാനെയ്ക്കു വൈസ് ക്യാപ്റ്റന്‍സി നഷ്ടമായത്. പകരം രോഹിത് ശര്‍മയ്ക്കു സെലക്ഷന്‍ കമ്മിറ്റി ഈ റോള്‍ നല്‍കുകയായിരുന്നു. പക്ഷെ പരിക്കു കാരണം രോഹിത്തിനു പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെ കെഎല്‍ രാഹുലിന് പകരം ചുമതല ലഭിക്കുകയായിരുന്നു.

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രഹാനെയും പുജാരയും മൂന്നു ടെസ്റ്റുകളിലും കളിച്ചിരുന്നു. ഒരേയൊരു ഫിഫ്്റ്റി മാത്രമാണ് രണ്ടു പേര്‍ക്കും ആശ്വാസമായി ചൂണ്ടിക്കാണിക്കാനുള്ളത്. രഹാനെ പരമ്പരയില്‍ 136ഉം പുജാര 124ഉം റണ്‍സ് മാത്രമേ നേടിയുള്ളൂ. രഹാനെയുടെ ശരാശരി 22.66ഉം പുജാരയുടേത് 20.6ഉം ആയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരയില്‍ രണ്ടു പേരെയും ഇന്ത്യ ഒഴിവാക്കാനിടയുണ്ടെന്നാണ് സൂചനകള്‍. ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ചില കടുപ്പമേറിയ തീരുമാനങ്ങള്‍ ഈ പരമ്പരയില്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചനകള്‍.

Story first published: Friday, January 14, 2022, 22:16 [IST]
Other articles published on Jan 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+