For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സഞ്ജു ഓപ്പണറാവില്ല, ദക്ഷിണാഫ്രിക്കയില്‍ റോള്‍ മാറും! സൂര്യ വിട്ടുവീഴ്ച ചെയ്യും?

മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20, ഏകദിന പരമ്പരയാണ്. ബംഗ്ലാദേശിനെതിരായ ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു സാംസണിന് ദക്ഷിണാഫ്രിക്കയില്‍ സീറ്റുണ്ടാവുമെന്നുറപ്പാണ്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ സഞ്ജു സെഞ്ച്വറിയോടെ മിന്നിച്ചിരുന്നു.

പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണിന് വലിയ പിന്തുണ നല്‍കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിന്റെ പ്രകടനവും മോശമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ സീറ്റുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീമിലേക്ക് സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് ഓപ്പണറായി തുടരാനാവുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ദക്ഷിണാഫ്രിക്കയില്‍ സഞ്ജു ഓപ്പണറാവില്ലെന്നാണ് വിവരം.

ഇന്ത്യയുടെ പുതിയ പദ്ധതി പ്രകാരം ചില അഴിച്ചുപണികള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പ്രതീക്ഷിക്കാം. സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ റോള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇഷാന്‍ കിഷനെ ഓപ്പണറാക്കിയേക്കും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇഷാന്‍ കിഷനെ ഇന്ത്യ ഓപ്പണര്‍ റോളില്‍ കളിപ്പിക്കുമെന്നാണ് വിവരം. അഭിഷേക് ശര്‍മയെ തഴഞ്ഞ് ശുബ്മാന്‍ ഗില്ലിനെ കൊണ്ടുവരാനാണ് സാധ്യത. ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാന്‍ കിഷനെ തിരിച്ച് വിളിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സമീപകാലത്ത് കളിച്ച ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്താന്‍ ഇഷാന് സാധിച്ചിരുന്നു. ഇഷാനെ ടീമിലേക്ക് വിളിക്കുമ്പോള്‍ ഓപ്പണര്‍ റോള്‍ നല്‍കേണ്ടതായുണ്ട്.

ടോപ് ഓഡര്‍ താരമായ ഇഷാന്‍ മികവ് കാട്ടിയിരിക്കുന്നത് ഓപ്പണര്‍ റോളിലാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ കിഷനെ ദക്ഷിണാഫ്രിക്കയില്‍ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാനാണ് സാധ്യത. കടന്നാക്രമിക്കാന്‍ ശേഷിയുള്ള ഇഷാന്‍ ഇടം കൈയന്‍ കൂടിയാണ്. വലം കൈയനായ ശുബ്മാന്‍ ഗില്‍ അതിവേഗത്തില്‍ കടന്നാക്രമിക്കാന്‍ കഴിവുള്ളവനാണെങ്കിലും നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരമല്ല. എന്നാല്‍ ഗില്ലിനെ ഓപ്പണര്‍ റോളില്‍ പിന്തുണക്കാനാണ് സാധ്യത.

sanju samson

സൂര്യകുമാര്‍ പിന്നോട്ടിറങ്ങും

സഞ്ജു സാംസണിനായി സൂര്യകുമാര്‍ യാദവ് പിന്നോട്ടിറങ്ങും. നിലവില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റ് ചെയ്യുന്നത്. ഇഷാനെ ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ സൂര്യകുമാര്‍ നാലാം നമ്പറിലേക്കിറങ്ങും. റിയാന്‍ പരാഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവാനാണ് സാധ്യത കൂടുതല്‍. ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ അല്‍പ്പം കൂടി നിതീഷ് കുമാര്‍ കാത്തിരിക്കണം.

പേസിനെ പിന്തുണക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ മികച്ച പ്രകടനം നടത്തുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇന്ത്യ അനുഭവസമ്പത്തിന് പ്രാധാന്യം നല്‍കും. സഞ്ജു അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയിരുന്നു. ഈ മികവ് ഇത്തവണയും കാട്ടാന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന് ദേശീയ ടീമിനൊപ്പം തുടരാന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.

പരീക്ഷണം തുടരാന്‍ ഗംഭീര്‍

ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ശക്തമായ ടീമിനെ സൃഷ്ടിക്കാനായുള്ള ശ്രമത്തിലാണ് ഗൗതം ഗംഭീര്‍. ടി20യില്‍ ഇന്ത്യക്ക് ഒരേ സമയം നാല് ടീമിനെയെങ്കിലും ഇറക്കാനുള്ള താരസമ്പത്തുണ്ട്. ഇതില്‍ നിന്ന് മികച്ച പ്ലേയിങ് 11നെ വളര്‍ത്തുകയെന്ന് വളരെ കടുപ്പമുള്ള കാര്യമാണ്. നിലവിലെ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കി അവരുടെ പ്രകടനം വിലയിരുത്തി മികവ് കാട്ടുന്ന താരങ്ങളെ വളര്‍ത്താനാണ് ഗംഭീര്‍ ശ്രമിക്കുന്നത്.

അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ ഇപ്പോഴേ ഗംഭീര്‍ തയ്യാറാക്കുകയാണ്. താരങ്ങള്‍ക്ക് വ്യത്യസ്തമായ റോള്‍ നല്‍കി അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഗംഭീര്‍ നല്‍കുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്യുന്നുണ്ടെന്നും പറയാം. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും ഗംഭീര്‍ പരീക്ഷണം തുടരുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ 11

ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്

Story first published: Wednesday, October 16, 2024, 15:11 [IST]
Other articles published on Oct 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+