For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ ഏകദിന കരിയര്‍ തീര്‍ന്നു!! ശരിക്കും റിഷഭാണോ സൂപ്പര്‍? കണക്ക് നോക്കൂ

സൗത്താഫ്രിക്കയുമായി ഈ മാസം 30നുആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരിക്കേറ്റ ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യ നയിക്കുക. പരിക്കു കാരണമാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വിട്ടുനില്‍ക്കേണ്ടി വന്നത്.

മൂന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുണ്ടായിട്ടും ഈ ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ടീമില്‍ സ്ഥാനം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. നായകനായ രാഹുലിനെ കൂടാതെ റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ എന്നിവരാണ് സംഘത്തിലെ മറ്റു കീപ്പര്‍ ബാറ്റര്‍മാര്‍. ജുറേലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാണ് ടീമിലെടുത്തിരിക്കുന്നത്.

RISHABH PANT

ശ്രേയസിന്റെ നാലാം നമ്പര്‍ ഒഴിവായിരുന്നിട്ടും എന്തുകൊണ്ട് ഈ സ്ഥാനത്തേക്കു സഞ്ജുവിനെ പരിഗണിച്ചില്ലെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ശരിക്കും സഞ്ജവിനേക്കാള്‍ മികച്ച റെക്കോര്‍ഡാണോ ഈ ഫോര്‍മാറ്റില്‍ റിഷഭിനുള്ളത്? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം.

ആരാണ് കേമന്‍?

ഏകദിന ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെയും സഞ്ജു സാംസണിന്റെയും റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ തന്നെ ആരാണ് ബെസ്റ്റ് എന്ന കാര്യത്തില്‍ നമുക്കു ഉത്തരം ലഭിക്കും. റിഷഭിനോളം മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും കണക്കുകളെടുത്താല്‍ സഞ്ജു തന്നെയാണ് കേമനെന്നു ബോധ്യമാവും.

31 മല്‍സരങ്ങളിലായി 27 ഇന്നിങ്‌സുകളിലാണ് റിഷഭ് ഇതിനകം കളിച്ചിട്ടുള്ളത്. 33.50 ശരാശരിയില്‍ 106.22 സ്‌ട്രൈക്ക് റേറ്റില്‍ 871 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. അഞ്ചു ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 125 റണ്‍സുമാണ്. 91 ഫോറുകളും 26 സിക്‌സറുകളും റിഷഭ് പായിച്ചിട്ടുമുണ്ട്.

എന്നാല്‍ സഞ്ജുവിന്റെ കാര്യത്തിലേക്കു വന്നാല്‍ വളരെ വൈകിയാണ് ഏകദിനത്തില്‍ അരങ്ങേറാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായത്. വെറും 16 മല്‍സരങ്ങളില്‍ മാത്രമേ മലയാളി താരം ഇതിനകം കളിച്ചിട്ടുള്ളൂ.

ഇതില്‍ ബാറ്റ് ചെയ്തതാവട്ടെ വെറും 14 ഇന്നിങ്‌സുകളില്‍ മാത്രം. ടി20യില്‍ സ്ഥിരതയില്ലായ്മ ഒരു ദൗര്‍ബല്യമാണെങ്കിലും ഏകദിനത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു നടത്തിയിരിക്കുന്നത്.

SANJU SAMSON

56.67 എന്ന ആരെയും ഞെട്ടിക്കുന്ന ശരാശരിയില്‍ 510 റണ്‍സ് ഏകദിനത്തില്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 108 റണ്‍സുമാണ്. 99.61 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. 34 ഫോറുകളും 22 സിക്‌സറുമാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

രണ്ടു വര്‍ഷത്തോളമായി ഇന്ത്യക്കു വേണ്ടി ഒരു ഏകദിനത്തില്‍ പോലും കളിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതിനേക്കാള്‍ ദുഖകരമായ കാര്യം അവസാനം കളിച്ച മല്‍സരത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും അദ്ദേഹത്തിനു ടീമില്‍ അവസരമില്ലെന്നതാണ്.

2023 ഡിസംബറില്‍ സൗത്താഫ്രിക്കയുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് സഞ്ജുവിനെ അവസാനം കണ്ടത്.

കെഎല്‍ രാഹുലിനു കീഴിലിറങ്ങിയ ഇന്ത്യ അന്നു സൗത്താഫ്രിക്കയെ മലര്‍ത്തിയടിച്ച് കളി ജയിക്കുന്നതിനൊപ്പം 2-1നു പരമ്പരയും കൈക്കലാക്കിയിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ടീമിനു പുറത്തായ സഞ്ജുവിനെ പിന്നീടൊരിക്കലും ഏകദിനത്തിലേക്കു തിരികെ വിളിക്കുകയും ചെയ്തിട്ടില്ല.

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍.), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

Story first published: Monday, November 24, 2025, 6:15 [IST]
Other articles published on Nov 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+