Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: നാട്ടില്‍ പുള്‍ ഷോട്ട് സിക്‌സ്, പുറത്ത് വിക്കറ്റ്! രോഹിത്തിന് രക്ഷപ്പെടാന്‍ ഒരു വഴി മാത്രം

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ആരാധകരെ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വലിയൊരു ഇന്നിങ്‌സ് അദ്ദേത്തില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതു ലഭിച്ചില്ല. 14 ബോളില്‍ ഒരു ഫോറടക്കം അഞ്ചു റണ്‍സ് മാത്രമെടുത്ത് രോഹിത് ക്രീസ് വിടുകയായിരുന്നു. കാഗിസോ റബാഡയ്ക്കായിരുന്നു വിക്കറ്റ്.

റബാഡയുടെ ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച രോഹിത്തിനെ ഫൈന്‍ ലെഗില്‍ നാന്ദ്രെ ബര്‍ഗര്‍ സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. സാധാരണയായി ഇത്തരം ഷോര്‍ട്ട് ബോളുകള്‍ ലഭിച്ചാല്‍ രോഹിത് അനായാസം അതു സിക്‌സറിലേക്കു പറത്താറുണ്ട്. പക്ഷെ ഇത്തവണ അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാനായില്ല. ഇതോടെ സിക്‌സര്‍ ശ്രമം പുറത്താവലില്‍ കലാശിക്കുകയായിരുന്നു.

 rohit-sharma

നാട്ടിലെ പിച്ചുകളില്‍ ഇത്തരം ബോളുകള്‍ അനായാസം സിക്‌സറിലെത്തിക്കാറുള്ള രോഹിത്തിനു എന്തുകൊണ്ടാണ് വിദേശ പിച്ചുകളില്‍ പിഴയ്ക്കുന്നത്? വിദേശത്തെ ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ പ്രധാന വീക്ക്‌നെസായി പുള്‍ ഷോട്ട് മാറിയിരിക്കുകയാണെന്നു കണക്കുകള്‍ പറയുന്നു.

2021 മുതല്‍ വിദേശത്തു രോഹിത് കളിച്ച 20 ടെസ്റ്റ് ഇന്നിങ്‌സുകള്‍ നോക്കുകയാണെങ്കില്‍ ഇതില്‍ ഏഴിലും പുള്‍ / ഹുക്ക് ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് ഹിറ്റ്മാന്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുള്ളതെന്നു കാണാം. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ തന്നെയാണ്.

2021ല്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയിലും ഇതേ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമിലും ഇംഗ്ലണ്ടിനെതിരേ തന്നെ ലോര്‍ഡ്‌സിലും ലീഡ്‌സിലും ഓവലിലുമെല്ലാം പുള്‍ / ഹുക്ക് ഷോട്ടുകള്‍ കളിച്ചാണ് രോഹിത് പുറത്തായിട്ടുള്ളത്. ഈ വര്‍ഷം ജൂലൈയിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ടെസ്റ്റിലും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഇപ്പോള്‍ സെഞ്ചൂറിയനിലും തന്റെ പ്രിയപ്പെട്ട പുള്‍ ഷോട്ട് രോഹിത്തിനെ ചതിച്ചിരിക്കുകയാണ്.

rohit-sharma-2

2021ലെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലു ടെസ്റ്റുകളില്‍ നാലു തവണയാണ് പുള്‍ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റു തുലച്ചത്. ഇതില്‍ നിന്നും ഇനിയെങ്കിലും രോഹിത് പാഠമുള്‍ക്കൊണ്ടേ തീരൂ. ടെസ്റ്റില്‍ വിദേശച്ചു വച്ച് പുള്‍ ഷോട്ട് കളിക്കുമ്പോള്‍ അദ്ദേഹം തന്റെ ശൈലിയില്‍ ഒരു മാറ്റം വരുത്തേണ്ടതുണ്ട്.

ഗ്രൗണ്ടഡ് (നിലംപറ്റിയുള്ള) പുള്‍ ഷോട്ടുകള്‍ കഴിയുന്നത്രയും ഇത്തരം പിച്ചുകളില്‍ കളിക്കുന്നതാവും രോഹിത്തിനെ സംബന്ധിച്ച് ഏറ്റവും സേഫായിട്ടുള്ള ഓപ്ഷന്‍. അതുകൊണ്ടു തന്നെ വിദേശ പിച്ചുകളില്‍ പുള്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ ഈ മാറ്റം കൊണ്ടുവരാന്‍ അദ്ദേഹം തീര്‍ച്ചയായും ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ടെസ്റ്റില്‍ വിദേശ പിച്ചുകളില്‍ കൂടുതല്‍ മികച്ച സ്‌കോറുകള്‍ കുറിക്കാന്‍ രോഹിത്തിനു സാധിക്കുകയുള്ളൂ.

സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായതോടെ രോഹിത്തിന്റെ ഒരു റെക്കോര്‍ഡ് കൂടിയാണ് അവസാനിച്ചിരിക്കുന്നത്. ടെസ്റ്റില്‍ തുടര്‍ച്ചയായി 30 ഇന്നിങ്‌സുകളില്‍ രണ്ടക്ക സ്‌കോറുമായി കുതിക്കുകയായിരുന്നു ഹിറ്റ്മാന്‍.

ഈ കുതിപ്പിനാണ് സെഞ്ചൂറിയനില്‍ അവസാനമായിരിക്കുന്നത്. 12, 161, 26, 66, 25*, 49, 34, 30, 36, 12*, 83, 21, 19, 59, 11 127, 29, 15, 46, 120, 32, 31, 12, 12, 35, 15, 43, 103, 80, 14 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ 30 ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ സ്‌കോറുകള്‍.

Story first published: Tuesday, December 26, 2023, 17:10 [IST]
Other articles published on Dec 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+