For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഈ പയ്യനെ ഫ്രീയായി വിട്ടേക്ക്',റിഷഭിനെ പുകഴ്ത്തി സെവാഗ്

ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് അദ്ദേഹമാണ്

കേപ്ടൗണ്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവരെല്ലാം ഫ്്‌ളോപ്പായപ്പോള്‍ റിഷഭിന്റെ വണ്‍മാന്‍ ഷോ ഇന്ത്യയുടെ മാനംകാക്കുകയായിരുന്നു.

മൂന്നാംദിനം രണ്ടാം സെഷനില്‍ 59 ഒാവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിനു 180 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സുമായി പുറത്താവാതെ ക്രീസിലുള്ള റിഷഭാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിനോക്കിയ ഏക താരം. സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ച റിഷഭ് 101 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു.

ഇവനെ വെറുതെ വിട്ടേക്ക്

ഇവനെ വെറുതെ വിട്ടേക്ക്

ഈ പയ്യനെ വെറുതെ വിട്ടേക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാളെന്നായിരുന്നു റിഷഭ് പന്തിനെക്കുറിച്ച് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരില്‍ റിഷഭ് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മാത്രമല്ല ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതിന്റെ പേരിലും അദ്ദേഹം പഴി കേട്ടിരുന്നു. എന്നാല്‍ കേപ്ടൗണ്‍ ടെസ്റ്റിലെ ഉജ്ജ്വല ഇന്നിങ്‌സോടെ റിഷഭ് ഇതിനു പ്രായശ്ചിത്തം ചെയ്തിരിക്കുകയാണ്.

കോലിക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ട്

കോലിക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ട്

ഇന്ത്യ വന്‍ ബാറ്റിങ് തകര്‍ച്ച നേരിടവെയാണ് റിഷഭ് പന്ത് രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നാലു വിക്കറ്റിന് 58 റണ്‍സെന്ന നിലയില്‍ ഇന്ത്യയ്ക്കു മുട്ടിടിക്കവെയായിരുന്നു റിഷഭിന്റെ വരവ്. സൗത്താഫ്രിക്ക ടെസ്റ്റില്‍ പിടിമുറുക്കവെയായിരുന്നു വിരാട് കോലിയും റിഷഭും ഒന്നിച്ചത്. കൂടുതല്‍ പരിക്കുകളില്ലാതെ ഇരുവരും ടീമിനെ മുന്നോട്ടു നയിച്ചു. 94 റണ്‍സിന്റെ കൂട്ടുകെട്ടുമായി കോലി- റിഷഭ് ജോടി ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. സ്‌കോര്‍ 158ല്‍ വച്ച് കോലി പുറത്തായതോയൊണ് ഈ സഖ്യം വേര്‍പിരിയുന്നത്.

ഓസ്‌ട്രേലിയയില്‍ മിന്നിച്ചു

ഓസ്‌ട്രേലിയയില്‍ മിന്നിച്ചു

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും റിഷഭ് പന്ത് ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. അന്നു സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച മൂന്നാം ടെസ്റ്റില്‍ 97 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതു ഇന്ത്യക്കു സമനില സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
പിന്നീട് ബ്രിസ്ബണിലെ ഗാബയില്‍ നടന്ന ഫൈനലിനു തുല്യമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു ചരിത്രവിജയം നേടിക്കൊടുക്കുന്നതിലും റിഷഭ് ചുക്കാന്‍പിടിച്ചു. അന്നു റണ്‍ചേസില്‍ കംഗാരുക്കളുടെ കഥ കഴിച്ച് ഇന്ത്യ അവിസ്മരമീയ വിജയം കൊയ്തപ്പോള്‍ താരം പുറത്താവാതെ 89 റണ്‍സ് അടിച്ചെടുത്തിരുന്നു. ഗാബയില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയം കൂടിയായിരുന്നു ഇത്.
സമാനമായൊരു ഇന്നിങ്‌സാണ് ഇപ്പോള്‍ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലും റിഷഭ് കാഴ്ചവച്ചത്. എന്നാല്‍ ഗാബയിലേതു പോലെ കേപ്ടൗണിലും ഈ ഇന്നിങ്‌സ് ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുമോയെന്നാണ് ഇനി അറിനായുള്ളത്. ഇന്ത്യക്കു ഇതുവരെ ടെസ്റ്റ് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വേദി കൂടിയാണ് കേപ്ടൗണ്‍.

റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍

റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍

ടെസ്റ്റില്‍ അവസാനമായി കളിച്ച 15 ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ റിഷഭ് പന്ത് നേടിയത്. നേരത്തേ 50 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 4, 14, 25, 37, 22, 2, 1, 9, 50, 8, 34, 17, 0, 27 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ഇതിന്റെ പേരില്‍ റിഷഭിനെ ഒഴിവാക്കി വെറ്ററന്‍ താരം വൃധിമാന്‍ സാഹയെ കളിപ്പിക്കണമെന്നു പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. തന്നെ സംശയിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കമുള്ള മറുപടി കൂടിയാണ് റിഷഭ് ഇത്തവണ നല്‍കിയത്.

Story first published: Thursday, January 13, 2022, 19:16 [IST]
Other articles published on Jan 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+