റായ്പൂര്‍: സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ തോല്‍വിക്കു വഴിയൊരുക്കിയ ടേണിങ് പോയിന്റ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം പല പിഴവുകളും ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു.
ഇതാണ് 359 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാന്‍ സൗത്താഫ്രിക്കയെ സഹായിച്ചത്. പക്ഷെ ബൗളിങിലെയും ഫീല്‍ഡിങിലെയും അബദ്ധങ്ങളല്ല, മറിച്ച് ബാറ്റിങിലെ ഒരു സംഭവമാണ് മല്‍സരഗതി മാറ്റിയതെന്നാണ് ഇര്‍ഫാന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടേണിങ് പോയിന്റെന്ത്?
ഇന്ത്യ ഒരു സമയത്തു 370നു മുകളില്‍ സ്‌കോര്‍ അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 36 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യയുടെ റണ്‍റേറ്റ് 7.28 ആയിരുന്നു. ടീം രണ്ടു വിക്കറ്റിനു 255 റണ്‍സെന്ന അതിശക്തമായ നിലയിലമായിരുന്നു. വിരാട് കോലിയും റുതുരാജ് ഗെയ്ക്വാദും മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തിയിരുന്നു.
എന്നാല്‍ റുതുരാജും (105) കോലിയും (102) സെഞ്ച്വറികള്‍ക്കു ശേഷം അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് ഇന്ത്യക്കു ക്ഷീണമായി. ഇതു ടീമിന്റെ സ്‌കോറിങ് വേഗതയും കുറയ്ക്കുകയായിരുന്നു. അസാനത്തെ 11 ഓവറില്‍ 74 റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനാുമായള്ളൂ.
സൗത്താഫ്രിക്കയ്ക്കു വേണ്ടി എയ്ഡന്‍ മാര്‍ക്രം, ക്യാപ്റ്റന്‍ ടെംബ ബവൂമ, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാള്‍ഡ് ബ്രെവിസ്് എന്നിവരെല്ലാം സൗത്താഫ്രിക്കയ്ക്കു വേണ്ടി വളരെ മികച്ച ബാറ്റിങ് കാഴ്ചവച്ചതായി ഇര്‍ഫാന്‍ പഠന്‍ ചൂണ്ടിക്കാടി. ഇന്ത്യയെ പിടിച്ചുകെട്ടി കളിയിലേക്കു തിരികെ വന്നതിനു അവരുടെ ബൗളിങ് നിരയും പ്രശംസയര്‍ഹിക്കുന്നു. ഇന്ത്യയുടെ ടോട്ടല്‍ 358ല്‍ നിന്നും 370 വരെ എത്തേണ്ടതായിരുന്നു.
പക്ഷെ 39-49 ഓവറിനിടെയുള്ള സൗത്താഫ്രിക്കയുടെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. വെറും 55 റണ്‍സ് മാത്രമേ അവര്‍ ഇതിനിടെ വഴങ്ങിയുള്ളൂ. വളരെ നന്നായി തന്നെ മല്‍സരത്തിലേക്കു തിരികെ വരാന്‍ സൗത്താഫ്രിക്കയ്ക്കു കഴിഞ്ഞു.
ലുംഗി എന്‍ഗിഡി തുടങ്ങിയ രീതിയും അവസാനിപ്പിച്ചതും വലിയ വ്യത്യാസമാണുണ്ടാക്കിയത്. കെഎല്‍ രാഹുല്‍ അവസാനത്തെ ഓവറില്‍ 18 റണ്‍സ് നേടി. അദ്ദേഹത്തിന്റെ ഇന്നിങ്‌സും ഉജ്ജ്വലമായിരുന്നു.
പക്ഷെ സൗത്താഫ്രിക്ക കളിയിലേക്കു തിരികെവന്ന രീതിയാണ് എടുത്തു പറയേണ്ടത്. കളിയില്‍ വ്യത്യാസമുണ്ടാക്കിയതും അതു തന്നെയാണ്. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്. കുഴപ്പത്തിലാവുമെന്നു കമന്ററിക്കിടെ തങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി ഇര്‍ഫാന്‍ വിശദമാക്കി.

സൗത്താഫ്രിക്കയുടെ പ്ലാന്‍
വമ്പന്‍ റണ്‍ചേസില്‍ സൗത്താഫ്രിക്കന്‍ ടീം കൃത്യമായ പ്ലാനിങോടെയാണ് കളിച്ചതെന്നും അതാണ്് അവരുടെ വിജയത്തില്‍ നിര്‍ണായകമായതെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു.
ന്യൂബോള്‍ കൊണ്ട് ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങും മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചത്. പക്ഷെ ന്യൂബോളില്‍ ഒന്നില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ നോക്കുകയെന്നതായിരുന്നു സൗത്താഫ്രിക്കയുടെ പ്ലാന്‍. എയ്ഡന്‍ മാര്‍ക്രം ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. പേസര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ സമീപനവും വളരെ വ്യക്തമായിരുന്നു.
മാര്‍ക്രം നേരത്തേ മൂന്നു സെഞ്ച്വറികളും നേടിയിട്ടുള്ളത് മധ്യനിര ബാറ്ററായിട്ടാണ്. ഓപ്പണറായ ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണിത്. ഓഫ്സ്റ്റംപിനു നേരേ ബോള്‍ വന്നപ്പോള്‍ ലെഗ് സ്റ്റംപിന്റെ ഭാഗത്തു നിന്ന ശേഷം ഷോട്ടിനായുള്ള സ്‌പേസ് കണ്ടെത്താനാണ് മാര്‍ക്രം ശ്രമിച്ചത്.
ബൗണ്‍സ് നന്നായി ഉപയോഗിച്ച അദ്ദേഹം കട്ട് ഷോട്ടുകളും നന്നായി കളിച്ചു. ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കെതിരേ പോലും നേരെയുള്ള ഷോട്ടുകളാണ് മാര്‍ക്രം കളിച്ചത്. പേസര്‍മാര്‍ക്കെതിരേയാവട്ടെ സ്‌ക്വയറായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.