Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ, സാധ്യതാ ടീം-മത്സരക്രമം, എല്ലാം ഇതാ

മുംബൈ: ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ആദ്യം കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ്. ഇതില്‍ ഇന്ത്യ പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കുമെന്നാണ് വിവരം. പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. മൂന്ന് ടി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഉള്‍പ്പെടെയുള്ള പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാന്‍ പോകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

അവസാന രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ തോറ്റിരുന്നു. മൂന്ന് ഫോര്‍മാറ്റിലും പരമ്പരയുള്ളതിനാല്‍ ഇന്ത്യ 20 അംഗ ടീമിനെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുകയെന്നാണ് വിവരം. ഡിസംബര്‍ 10നാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യം ടി20 പരമ്പരയാണ്. ഡിസംബര്‍ 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പര 26നും ആരംഭിക്കും. ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കുന്ന സാധ്യതാ ടീമിനെ പരിശോധിക്കാം.

നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാവും. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ രോഹിത്തുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക് പാണ്ഡ്യയാവും ടി20യില്‍ ഇന്ത്യയെ നയിക്കുക. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഓപ്പര്‍മാരായി ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരേയും പരിഗണിച്ചേക്കും. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവ ഓപ്പണറാണ് ജയ്‌സ്വാള്‍.

ഗെയ്ക്‌വാദിനെ ഇന്ത്യ ടെസ്റ്റിലേക്കും ഏകദിനത്തിലേക്കും കൂടുതല്‍ പരിഗണിച്ചേക്കും. സീനിയര്‍ താരങ്ങളായ വിരാട് കോലിയും അജിന്‍ക്യ രഹാനെയും ടീമിലുണ്ടാവും. രഹാനെ ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടിയതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മധ്യനിരയില്‍ ഇനിയും തുടരുമെന്നുറപ്പാണ്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി ഉണ്ടാവും. റിഷഭ് പന്ത് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും താരം ഉണ്ടാകില്ല. അടുത്ത ഐപിഎല്ലിലൂടെയേ റിഷഭ് തിരിച്ചുവരവ് നടത്തൂ.

cricket, india

ഇഷാന്‍ കിഷനാവും മറ്റൊരു വിക്കറ്റ് കീപ്പര്‍. സഞ്ജു സാംസണ്‍ ഇടം പ്രതീക്ഷിക്കുകയേ വേണ്ട. പരിമിത ഓവറില്‍ പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക്കുണ്ടാവും. മൂന്ന് ഫോര്‍മാറ്റിലേക്കും ശാര്‍ദ്ദുല്‍ ടാക്കൂര്‍ പരിഗണിക്കപ്പെട്ടേക്കും. സ്പിന്നര്‍മാരായി ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. യുസ്‌വേന്ദ്ര ചഹാലിനെ പരിഗണിച്ചേക്കില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമുണ്ടാവും.

എന്നാല്‍ ടി20 ടീമില്‍ ഷമിക്ക് ഇടം ഇടമുണ്ടാകില്ല. പ്രസിദ്ധ് കൃഷ്ണ, നവദീപ് സൈനി, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ് എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാവും ഇന്ത്യ ടി20 ടീമിനെ ഇറക്കുകയെന്നുറപ്പ്.

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിലേക്ക് എല്ലാവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടുകയെന്നത് വളരെ കടുപ്പമാണ്. പേസിനെ തുണക്കുന്നതാണ് ദക്ഷിണാഫ്രിക്കയിലെ പിച്ചുകള്‍. കരുത്തുറ്റ പേസ് നിരയും അവര്‍ക്കുണ്ടെന്നതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എളുപ്പമാവില്ല. ഏറ്റവും ശക്തമായ ടീമിനെത്തന്നെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കയക്കുക. ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ഇന്ത്യയുടെ ടെസ്റ്റ് സാധ്യതാ ടീം: രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, വിരാട് കോലി, അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, നവദീപ് സൈനി, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.

Story first published: Sunday, November 12, 2023, 14:30 [IST]
Other articles published on Nov 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+