For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വാണ്ടറേഴ്‌സില്‍ ഇന്ത്യ കുറിച്ചത് ചരിത്രം, സൗത്താഫ്രിക്കയ്ക്കു ഈ നാണക്കേട് ആദ്യം!

ജൊഹാനസ്ബര്‍ഗ്: ന്യൂവാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. മറ്റൊരു ക്യാപ്റ്റനും സാധിച്ചിട്ടില്ലാത്ത നേട്ടം നായകന്‍ കെഎല്‍ രാഹുലിനെ തേടിയെത്തുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 27.3 ഓവറില്‍ വെറും 116 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തു.

ഇതോടെയാണ് രാഹുലും ഇന്ത്യയും വമ്പന്‍ റെക്കോര്‍ഡ് തങ്ങളുടെ പേരിലാക്കിയത്. സൗത്താഫ്രിക്കയെ സംബന്ധിച്ച് ഭാഗ്യ വേദിയാണ് ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയം. മൂന്നു ഫോര്‍മാറ്റുകളിലുമായി ഇതാദ്യമായിട്ടാണ് ഇവിടെ അവര്‍ 120 റണ്‍സിനു താഴെ ഓള്‍ഔട്ടായിരിക്കുന്നത്. മറ്റൊരു ടീമിനും സാധിക്കാതെ പോയ റെക്കോര്‍ഡ് രാഹുലും സംഘവും ഇതോടെ തങ്ങളുടെ പേരിലാക്കുകയും ചെയ്തു.

INDIA TEAM

സ്വന്തം നാട്ടില്‍ ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണിത്. നേരത്തേ ഇന്ത്യ തന്നെയാണ് അവരെ നാട്ടില്‍ ഏറ്റവും കുറഞ്ഞ ടീം ടോട്ടലില്‍ ഓള്‍ഔട്ടാക്കിയിട്ടുള്ളത്. 2018ല്‍ ഇന്ത്യക്കെതിരേ 118 റണ്‍സിനു പുറത്തായതായിരുന്നു സൗത്താഫ്രിക്കയുടെ ഏറ്റവും ദയനീയ പ്രകടനം. ഇതാണ് ഇന്ത്യ ഇന്നു 116 റണ്‍സാക്കി തിരുത്തിയിരിക്കുന്നത്.

പിങ്ക് ജഴ്‌സിയില്‍ ഇറങ്ങിയ സൗത്താഫ്രിക്കയ്ക്കു ബാറ്റിങില്‍ ഇന്നു അടിമുടി പാളുകയായിരുന്നു. ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ വിക്കറ്റുകള്‍ കൈവിട്ടു കൊണ്ടിരുന്നു. ഒടുവില്‍ 27.3 ഓവറില്‍ 116 റണ്‍സില്‍ സൗത്താഫ്രിക്കയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ അവര്‍ 100 റണ്‍സ് കടക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു.

ARSHDEEP SINGH

എട്ടു വിക്കറ്റിനു 73 റണ്‍സിലേക്കു സൗത്താഫ്രിക്ക കൂപ്പുകുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വാലറ്റത്ത് ആന്‍ഡിലെ ഫെലുക്വായോയുടെ (33) ഇന്നിങ്‌സ് സൗത്താഫ്രിക്കയെ 116 വരെയെത്തിക്കുകയായിരുന്നു. 49 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. ഓപ്പണര്‍ ടോണി ഡി സോര്‍സി (28), നായകന്‍ എയ്ഡന്‍ മാര്‍ക്രം (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകളെടുത്ത ഇന്ത്യ എതിരാളികളെ ബാക്ക്ഫൂട്ടിലാക്കിയിരുന്നു. നാലു വിക്കറ്റുകളും ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനായിരുന്നു. പിന്നിട് ഒരു വിക്കറ്റ് കൂടിയെടുത്ത അദ്ദേഹം ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആവേശ് ഖാന്‍ നാലു വിക്കറ്റുകളും പിഴുതു. ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവിനായിരുന്നു. നാലു ബൗളര്‍മാരെ കളിയില്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ പരീക്ഷിച്ചുള്ളൂ. ഇവയില്‍ സൗത്താഫ്രിക്കയുടെ കഥ കഴിക്കാന്‍ മൂന്നു പേര്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

പ്ലെയിങ് ഇലവന്‍

ഇന്ത്യ-റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്സ്, ടോണി ഡി സോര്‍സി, റാസി വാന്‍ഡെര്‍ ഡ്യുസെന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, ആന്‍ഡിലെ ഫെലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, തബ്രൈസ് ഷംസി.

Story first published: Sunday, December 17, 2023, 17:21 [IST]
Other articles published on Dec 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+