Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ താരങ്ങള്‍ക്കു ഭയം, എതിരാളികളെയല്ല, ഗംഭീറിനെ!! ആഞ്ഞടിച്ച് കൈഫ്; കാരണമിങ്ങനെ

സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കേറ്റ തോല്‍വിക്കു പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ടീമംഗവും മധ്യനിര ബാറ്ററുമായ മുഹമ്മദ് കൈഫ്. ടീമിനകത്തു വലിയ രീതിയില്‍ ഭീതിയും ആശയക്കുഴപ്പവുമെല്ലാം അദദ്ദേഹം തുറന്നടിക്കുന്നു. സ്വന്തം യൂട്യുബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

കൊല്‍ക്കത്തയിലെ ഈനഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 20 റണ്‍സിസിന്റെ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. വെറും 124 റണ്‍സ് മാത്രമേ ഇന്ത്യക്കു കളിയില്‍ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. പക്ഷെ 100 റണ്‍സ് പോലും തികയ്ക്കാന്‍ കഴിയാതെ കേവലം 93 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു.

GAUTAM GAMBHIR

ഒരു പിന്തുണയുമില്ല

ഇന്ത്യന്‍ ടീമിലെ ഒരു താരത്തിനം ഇപ്പോള്‍ കോച്ചിങ് സംഘത്തിന്റെ ഭാഗത്തു നിന്നും മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നു മുഹമ്മദ് കൈഫ് കുറ്റപ്പെടുത്തുന്നു. ഇന്ത്യക്കു വേണ്ടി ഇപ്പോള്‍ തൊരു താരം കളിച്ചാലും തങ്ങളെ പിന്തുണച്ച് ഒരാള്‍ പിറകിലുണ്ടെന്നു അവര്‍ക്കു തോന്നുന്നില്ല.

ആര്‍ക്കും പിന്തുണ കിട്ടുന്നില്ല. എല്ലാവരും ഭയത്തോടെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തോടെ ആരും തുറന്നു കളിക്കുന്നില്ലെന്നും കൈഫ് തുറന്നടിക്കുന്നു. മികച്ച ഫോമിലായിട്ടും യുവതാരം സായ് സുദര്‍ശനെ സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തിയ ഗൗതം ഗംഭീറിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ഷിച്ചു.

വെസ്റ്റ് ഇന്‍ഡീസുമായി അവസാനം ഡല്‍ഹിയില്‍ നടന്ന ടെസ്റ്റില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 87 റണ്‍സ് നേടാന്‍ സായിക്കായിരുന്നു. പക്ഷെ കൊല്‍ക്കത്ത ടെസ്റ്റില്‍ അദ്ദേഹത്തെ തഴഞ്ഞ ഗംഭീര്‍ പകരം മൂന്നാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിക്കുകയായിരുന്നു.

വാഷിങ്ടണ്‍ രണ്ടിന്നിങ്‌സിലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും ഈ തരത്തിുള്ള കോച്ചിന്റെ കോളുകള്‍ ടീമില്‍ അസ്ഥിരതയും ഭയവും സൃഷ്ടിക്കുമെന്നും കൈഫ് മുന്നറിയിപ്പ് നല്‍കുന്നു.

സായിയും സര്‍ഫറാസിനെപ്പോലെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാവുകയും പിന്നീട് പെട്ടെന്നു അപ്രത്യക്ഷനാവുകയും ചെയ്ത യുവതാരം സര്‍ഫറാസ് ഖാന്റെ അതേ വിധിയാണ് ഇപ്പോള്‍ സായ് സുദര്‍ശനുമുണ്ടായിരിക്കുന്നതെന്നും മുഹമ്മദ് കൈഫ് വിലയിരുത്തുന്നു. ഇന്ത്യക്കു വേണ്ടി അവസാനം കളിച്ച ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചിട്ടും അടുത്ത പരമ്പരയില്‍ ഒഴിവാക്കെപ്പട്ടയാളാണ് സര്‍ഫറാസ്.

സെഞ്ച്വറി നേടിയിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാനാവാതെ പോയ താരമാണ് സര്‍ഫറാസ് ഖാന്‍. സെഞ്ച്വറിയുണ്ടായിട്ടും പിന്നീട് ദേശീയ ടീമിലേക്കു മടങ്ങിവരാനും അവനു കഴിഞ്ഞില്ല.

SAI SUDHARSAN

സായ് സുദര്‍ശന്‍ അവസാനം കളിച്ച ടെസ്റ്റില്‍ 87 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. തൊട്ടടുത്ത ടെസ്റ്റില്‍ അവനെ കളിപ്പിച്ചതുമില്ല. ഈ ടീമില്‍ ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നതെന്നും കൈഫ് ചൂണ്ടിക്കാട്ടി.

സ്വയം വിശ്വാസമില്ല

ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കു ഇപ്പോള്‍ സ്വയം വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിട്ടുള്ളതെന്നും മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. നമ്മുടെ ടീമിലെ കളിക്കാര്‍ക്കു ഇപ്പോള്‍ സ്വയം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

അവര്‍ക്കിടയില്‍ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയും ഇപ്പോഴുണ്ട്. നിങ്ങള്‍ക്കിടയില്‍ ഈ തരത്തിലുള്ള അരക്ഷിതാവസ്ഥയുണ്ടാവുകയും പിന്നാലെ ടേണിങ് ട്രാക്കുകളില്‍ കളിക്കുകയും ചെയ്യുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയില്ല.

വാഷിങ്ടണ്‍ സുന്ദറിന് എന്തുകൊണ്ടാണ് കൊല്‍ക്കത്ത ടെസ്റ്റില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞത്? അവന്‍ ചെന്നൈയില്‍ നിന്നുള്ളയാളാണ്. അവിടുത്ത ടേണിങ് ട്രാക്കുകളില്‍ കളിച്ചാണ് വളര്‍ന്നത്. എങ്ങനെ തന്റെ കാല്‍ ഉപയോഗിക്കണമെന്നും സോഫ്റ്റ് ഹാന്റ് കൊണ്ട കളിക്കണമെന്നും വാഷിക്കറിയാം.

സായ് സുദര്‍ശനും ചെന്നൈയില്‍ നിന്നു തന്നെയാണ് വരുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ അവന്‍ മൂന്നാം നമ്പറിലും വാഷിങ്ടണ്‍ എട്ടാം നമ്പറലുമാണ് ബാറ്റ് ചെയ്തിരുന്നതെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 18, 2025, 6:32 [IST]
Other articles published on Nov 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+