For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സൗത്താഫ്രിക്കയില്‍ ഇന്ത്യയുടെ കേമനാര്? രോഹിത് ഭയക്കണം! കണക്കുകളിതാ

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ ആരംഭമാവുകയാണ്. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുംറയും കളിക്കുന്ന ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്. ദക്ഷിണാഫ്രിക്കയും ശരാശരി നിരയായതിനാല്‍ ഇത്തവണ പരമ്പര നേടാന്‍ ഇന്ത്യക്ക് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യ കാട്ടിയ മികവ് ദക്ഷിണാഫ്രിക്കയില്‍ കാട്ടാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പ്രകടനം വിലയിരുത്തുമ്പോള്‍ ആരാണ് കൂടുതല്‍ കേമന്‍. കണക്കുകളിതാ. രോഹിത് ശര്‍മ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്. ഇന്ത്യന്‍ നായകനായ രോഹിത് ഓപ്പണിങ്ങില്‍ നേടുന്ന റണ്‍സ് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നാല് ടെസ്റ്റാണ് ദക്ഷിണാഫ്രിക്കയില്‍ രോഹിത് ശര്‍മ കളിച്ചത്.

നേടിയത് എട്ട് ഇന്നിങ്‌സില്‍ നിന്ന് 123 റണ്‍സും. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായിട്ടില്ല. ഇത്തവണ ചേതേശ്വര്‍ പുജാരയുടേയും അജിന്‍ക്യ രഹാനെയുടേയും അഭാവത്തില്‍ രോഹിത്തിന്റെ ബാറ്റിങ് മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. വിരാട് കോലിയുടെ ബാറ്റിങ് മത്സരഫലത്തില്‍ നിര്‍ണ്ണായക സ്വാധീനം സൃഷ്ടിക്കും. ദക്ഷിണാഫ്രിക്കയില്‍ ഏഴ് ടെസ്റ്റാണ് കോലി കളിച്ചത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്.

51ന് മുകളില്‍ ശരാശരിയില്‍ 719 റണ്‍സാണ് കോലി ദക്ഷിണാഫ്രിക്കയില്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ റോളില്‍ കെ എല്‍ രാഹുലാവും കളിക്കുക. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമൊപ്പം സ്ഥാനം കല്‍പ്പിക്കുന്ന കളിക്കാരനാണ് രാഹുല്‍. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് ടെസ്റ്റാണ് രാഹുല്‍ കളിച്ചത്. 256 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്. എന്നാല്‍ അന്നെല്ലാം ടോപ് ഓഡറിലാണ് രാഹുല്‍ കളിച്ചത്. മധ്യനിരയിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.

rohit sharma, shubman gill

സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ആറ് ടെസ്റ്റാണ് ദക്ഷിണാഫ്രിക്കയില്‍ കളിച്ചത്. 197 റണ്‍സും 10 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ അശ്വിന് വലിയ റോളില്ല. അതുകൊണ്ടുതന്നെ അശ്വിന്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്. രവീന്ദ്ര ജഡേജയാവും പ്ലേയിങ് 11ല്‍ ഇടം നേടുക. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജക്ക് മികച്ച റെക്കോഡ് ദക്ഷിണാഫ്രിക്കയില്‍ അവകാശപ്പെടാനാവില്ല. ഒരു ടെസ്റ്റ് മാത്രമാണ് താരം കളിച്ചത്.

എട്ട് റണ്‍സും ആറ് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഇന്ത്യ പേസ് ഓള്‍റൗണ്ടര്‍ റോളില്‍ ശാര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിക്കും. മൂന്ന് മത്സരമാണ് ശാര്‍ദ്ദുല്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. നേടിയത് 59 റണ്‍സും 12 വിക്കറ്റുകളുമാണ്. ഇന്ത്യയുടെ പേസ് നിരയിലെ വജ്രായുധം ജസ്പ്രീത് ബുംറയാണ്. ആറ് മത്സരങ്ങളാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. 48 റണ്‍സും 26 വിക്കറ്റുമാണ് ബുംറ നേടിയിട്ടുള്ളത്. പേസ് പിച്ചില്‍ ബുംറയുടെ പ്രകടനം മത്സര ഫലത്തില്‍ നിര്‍ണ്ണായകമാവും.

ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ പേസറായ മുഹമ്മദ് സിറാജ് രണ്ട് ടെസ്റ്റാണ് ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുള്ളത്. മൂന്ന് വിക്കറ്റ് മാത്രമാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ഇത്തവണ മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ സിറാജില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കപ്പെടുന്നു. അതേ സമയം ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് അവസരത്തിനായാണ് കാത്തിരിക്കുന്നത്.

Story first published: Monday, December 25, 2023, 15:09 [IST]
Other articles published on Dec 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+