For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീറിനെതിരേ മുദ്രാവാക്യം!! വന്‍ ആരാധകരോഷം, സിറാജ് ചെയ്തതിങ്ങനെ; വീഡിയോ

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ നാണംകെട്ട തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേ വന്‍ ആരാധകരോഷം. നിയന്ത്രണം വിട്ട ഇന്ത്യന്‍ ഫാന്‍സ് പരസ്യമായി അദ്ദേഹത്തിനെതിരേ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ചെസ്റ്റിലെ വന്‍ തോല്‍വിക്കു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍

രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യക്കു നേരിടേണ്ടിവന്നത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും ദയനീയ പരാജയം കൂടിയാണിത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും സൗത്താഫ്രിക്ക തൂത്തുവാരിയിരുന്നു. നേരത്തേ ആദ്യ ടെസ്റ്റില്‍ 30 റണ്‍സിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം.

GAMBHIR FANS

Screenshot/ X

നാണംകെടുത്തി ഫാന്‍സ്

ഗുവാഹത്തി ടെസ്റ്റിലെ തോല്‍വിക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്കും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കൊപ്പവും ഗ്രൗണ്ടില്‍ നില്‍ക്കവെയായിരുന്നു ഗൗതം ഗംഭീറിനെതിരേ ആരാധകര്‍ ആഞ്ഞടിച്ചത്. ഗ്രൗണ്ടിനു സമീപത്തു നിന്നിരുന്ന ഒരു വിഭാഗം ഫാന്‍സാണ് ടീമിനേറ്റ തോല്‍വിയുടെ രോഷം ഗംഭീറിനെതിരേ പ്രകടിപ്പിച്ചത്.

ഗംഭീര്‍ ഡൗണ്‍, ഡൗണ്‍ എന്നിങ്ങനെ പലതും അവര്‍ കൂട്ടം ചേര്‍ന്ന് മുദ്രാവാക്യം വിൡക്കുകയായിരുന്നു. ബൗണ്ടറി ലൈനിനു സമീപത്തു തന്നെ ആയതിനാല്‍ ഗംഭീറിനു ഈ പ്രതിഷേധവും ആര്‍പ്പുവിളികളുമെല്ലാം വ്യക്തമായി കാണാന്‍ സാധിക്കുമെന്നുറപ്പാണ്. പക്ഷെ ആരാധകരുടെ ഈ പ്രതിഷധമെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും അദ്ദേഹം ഇതെല്ലാം കേട്ടില്ലെന്നു നടിക്കുകയായിരുന്നു.

കാണികളുടെ ഈ മുദ്രാവാക്യം വിളി കേട്ട് ഇന്ത്യന്‍ താരങ്ങളില്‍ പലരും ഈ ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നതും വീഡിയോയില്‍ കാണാം. പക്ഷെ അവരുടെ കൂട്ടത്തില്‍ നിന്നും ഇതു നിര്‍ത്തണമെന്നാവശ്യപ്പെട്ടത് പേസര്‍ മുഹമ്മദ് സിറാജ് മാത്രമാണ്. മിണ്ടാതിരിക്കൂയെന്നു അദ്ദേഹം ചൂണ്ടുവിരല്‍ ചുണ്ടിനു മുകളില്‍ വച്ച് അവരോടു ആംഗ്യം കാണിക്കുകയായിരുന്നു.

ഗൗതം ഗംഭീറിനെതിരേ മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ ഫാന്‍സ്, വീഡിയോ കാണാം

മാത്രമല്ല, ബൗണ്ടറിക്കരികിലെ സുരക്ഷാ വേലിക്കരികെ വന്ന് ആരാധകരോടു ദേഷ്യത്തോടെ സിറാജ് പലതും പറയും ചെയ്തു. ഗംഭീറിനു നേരെയുള്ള ഈ പ്രതിഷേധ്ത്തില്‍ ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക് വളരെയധികം ക്ഷുഭിതനായാണ് കാണപ്പെട്ടത്.

സിറാജിനൊപ്പം ബൗണ്ടറിക്കരികിലെ സുരക്ഷാ വേലിക്കരികെ നിന്ന് ആരാധകര്‍ക്കു നേരെ അദ്ദേഹം എന്തോ വിളിച്ചു പറയുന്നതും ദൃശ്യങ്ങൡലുണ്ട്. പക്ഷെ ഇതുകൊണ്ടൊണ്ടൊന്നും ആരാധകരോഷമടങ്ങിയില്ല അവര്‍ മുദ്രവാക്യം വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ ഈ ആരാധകര്‍ക്കു അരികിലേക്കു പോലീസ് എത്തുകയും ചിലരെ അവിടെ നിന്നും പിടിച്ചു മാറ്റുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധത്തിനു ശമനമുണ്ടായത്.

GAMBHIR

രണ്ടാമത്തെ വൈറ്റ് വാഷ്

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏറെക്കുറെ ഇതേ സമയത്തു ന്യൂിലാന്‍ഡും സമാനമായ രീതിയില്‍ ഇന്ത്യയെ നാണംകെടുത്തിയിരുന്നു. അന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പരയിവാണ് കിവിള്‍ ഇന്ത്യക്കു മേല്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്.

ഇതിഹാസ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിവരെല്ലാം കളിച്ചിട്ടും ഇന്ത്യക്കു അന്നു രക്ഷയുണ്ടായില്ല. ഇത്തവണ സൗത്താഫ്രിക്കയ്ക്കു മുന്നിലും ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭരാക്കപ്പെടുകയായിരുന്നു. രണ്ടു ടെസ്റ്റുകളിലും അവര്‍ ബാറ്റിങിലും ബൗളിങിലുമടക്കം സര്‍വ്വമേഖലയിലും ഇന്ത്യയേക്കാള്‍ ഏറെ മുന്നിലായിരുന്നു.

549 റണ്‍സിന്റെ റെക്കോര്‍ഡ് ലക്ഷ്യമാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്. ബാറ്റിങ് എളുപ്പമായിരുന്ന പിച്ചില്‍ ശക്തമയാ പോരാട്ടം ഇന്ത്യ പുറത്തെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വെറും 140 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

Story first published: Thursday, November 27, 2025, 6:37 [IST]
Other articles published on Nov 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+