
സൗത്താഫ്രിക്കന്‍ പര്യടനത്തിനു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 16ന് യാത്ര തിരിക്കും. മൂന്ന വീതം ടെസ്റ്റുകളും ഏകദിനങ്ങളുമുള്‍പ്പെട്ടകാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം. നേരത്തേ നാലു ടി20കളും കൂടി പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കിലും ഷെഡ്യൂള്‍ പുതുക്കിയതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. 12ന് ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെത്തും. നാലു ദിവസം മുംബൈയില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരിക്കും ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു പറക്കുന്നത്.
സൗത്താഫ്രിക്കയിലെത്തിയാല്‍ 2022 ജനുവരി 15ന് ടെസ്റ്റ് പരമ്പര അവസാനിക്കുന്നതു വരെയും 44 ദിവസം ഇന്ത്യന്‍ താരങ്ങള്‍ ബയോ ബബ്‌ളിനകത്തു തുടരും. എന്നാല്‍ ഏകദിന പരമ്പരയിലും കളിക്കുന്നവര്‍ക്കു അധികമായി എട്ടു ദിവസം കൂടി ബയോ ബബ്‌ളിനകത്തു കഴിയണം. ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 പേരുള്‍പ്പെട്ട സംഘത്തെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഏകദിന ടീമിന്റെയും പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് സൗത്താഫ്രിക്കയിലായിരുന്നു. ഇതു കാരണം ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനം നേരത്തേ അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടീം പ്രഖ്യാപനം വൈകുകയും ഷെഡ്യൂള്‍ പുനര്‍ ക്രമീകരിക്കേണ്ടി വരികയും ചെയ്തത്. താരങ്ങളുടെ സുരക്ഷ മുന്നില്‍കണ്ടാണ് സൗത്താഫ്രിക്കയിലെത്തിയാല്‍ പര്യടനം തീരുന്നതു വരെ ബയോ ബബ്‌ളിനകത്തു തന്നെ തുടരണമെന്ന നിര്‍ദേശം ബിസിസിഐ നല്‍കിയിരിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം ഈ മാസം ഒമ്പതിനായിരുന്നു ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ എത്തേണ്ടിയിരുന്നത്. ടെസ്റ്റ് പരമ്പര 17നും ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 26നാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. സെഞ്ചൂറിയനാണ് ആദ്യ ടെസ്റ്റിനു ആതിഥേയത്വം വഹിക്കുന്നത്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നു മുതല്‍ ജൊഹാനസ്‌ബെര്‍ഗിലും മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് 11 മുതല്‍ കേപ്ടൗണിലും നടക്കും. ജനുവരി 19ന് പാളിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം ഏകദിനവും 21ന് ഇവിടെ തന്നെയായിരിക്കും. അവസാന ഏകദിനം 23ന് കേപ്ടൗണില്‍ നടക്കും. രോഹിത് ശര്‍മ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ പരമ്പരയും കൂടിയാണിത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം
ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.