Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഫിഫ്റ്റിക്കു ഇത്രയും ബോളോ? വന്‍ നാണക്കേട് ഒഴിവാക്കി കോലി

കേപ്ടൗണ്‍: സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. തകര്‍ച്ച നേരിട്ട ഇന്ത്യയെ താങ്ങിനിര്‍ത്തിയത് അദ്ദേഹത്തിന്റെ ഒറ്റയാന്‍ പോരാട്ടമായിരുന്നു. 79 റണ്‍സെടുത്ത് ഒമ്പതാമനായാണ് കോലി ക്രീസ് വിട്ടത്. 201 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 223 റണ്‍സില്‍ അവസാനിച്ചു.

ഈ വര്‍ഷം കോലി കളിച്ച ആദ്യത്തെ ടെസ്റ്റ് കൂടിയാണ് കേപ്ടൗണിലേത്. മാത്രമല്ല അദ്ദേഹത്തിന്റെ കരിയറിലെ 99ാമത്തെ ടെസ്റ്റെന്ന പ്രത്യേകകയും ഈ മല്‍സരത്തിനുണ്ട്. നേരത്തേ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലി കളിച്ചിരുന്നില്ല. പുറംവേദനയെ തുടര്‍ന്ന് അദ്ദേഹം മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ ഈ ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ വന്‍ പരാജയവും ഏറ്റുവാങ്ങിയിരുന്നു. വാണ്ടറേഴ്‌സില്‍ ഇന്ത്യക്കു ടെസ്റ്റില്‍ നേരിട്ട ആദ്യത്തെ പരാജയമായിരുന്നു ഇത്.

 വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റി

വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റി

നേരിട്ട ബോളുകളുടെ എണ്ണത്തില്‍ ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിയാണ് വിരാട് കോലി കേപ്ടൗണ്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ഫിഫ്റ്റി തികയ്ക്കാന്‍ 158 ബോളുകളാണ് അദ്ദേഹത്തിനു വേണ്ടിവന്നത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് 2012-12ല്‍ നാഗ്പൂരില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ ഫിഫ്റ്റിയാണ്. അന്നു 171 ബോളുകളാണ് ഫിഫ്റ്റിക്കു വേണ്ടി കോലി കളിച്ചത്.
അദ്ദേഹത്തിന്റെ വേഗം കുറഞ്ഞ മറ്റു ഫിഫ്റ്റികള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ്. 2020-21ല്‍ അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ 123ഉം കഴിഞ്ഞ വര്‍ഷം ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 120 ബോളുകളുമാണ് കോലി നേരിട്ടത്.

 ക്യാപ്റ്റന്റെ ഇന്നിങ്‌സ്

ക്യാപ്റ്റന്റെ ഇന്നിങ്‌സ്

യഥാര്‍ഥ ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് വിരാട് കോലി ഈ ടെസ്റ്റില്‍ കളിച്ചത്. നാലാമനായി ക്രീസിലെത്തിയ കോലി ക്രീസിന്റെ മറുഭാഗത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും പതറിയില്ല. ക്ഷമയോടെ അദ്ദേഹം ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. മികച്ച ബോളുകള്‍ക്ക് അര്‍ഹിച്ച ബഹുമാനം നല്‍കി ലീവ് ചെയ്ത കോലി മോശം ബോളുകളില്‍ കണ്ണഞ്ചിക്കുന്ന ഷോട്ടുകള്‍ പായിക്കുകയും ചെയ്തു.
ഒടുവില്‍ ഡുവാന്‍ ഒലിവിയര്‍ എറിഞ്ഞ 60ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം ഫിഫ്റ്റിയും തികയ്ക്കുകയ്ക്കുകയായിരുന്നു. മിഡ് ഓഫിലൂടെ തകര്‍പ്പന്‍ ബൗണ്ടറി പായിച്ചായിരുന്നു കോലി ടെസ്റ്റ് കരിയറിലെ 28ാമത്തെ ഫിഫ്റ്റി കണ്ടെത്തിയത്.

 സ്മിത്തിനോടൊപ്പം

സ്മിത്തിനോടൊപ്പം

ലോക ക്രിക്കറ്റിലെ ഫാബ് ഫോറില്‍ ഒരാള്‍ കൂടിയായ വിരാട് കോലി ഈ ടെസ്റ്റിലെ ഫിഫ്റ്റിയോടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ഫാബ് ഫോറിലുള്ളവരില്‍ എവേ ടെസ്റ്റില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ നേട്ടത്തിനൊപ്പമാണ് അദ്ദേഹമെത്തിയത്. 99 ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ 30ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഇത്. സ്മിത്തും ഇത്ര തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് നേടിയിട്ടുള്ളത്. പക്ഷെ അദ്ദേഹത്തിനു ഇതിനായി 74 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.
ഈ ലിസ്റ്റിലെ ഒന്നാമന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. 103 ഇന്നിങ്‌സുകളില്‍ നിന്നും 37 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ഫാബ് ഫോറിലെ നാലാമനായ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ ലിസ്റ്റില്‍ നാലാമതാണ്. 84 ഇന്നിങ്‌സുകളില്‍ നിന്നും 26 തവണയാണ് അദ്ദേഹം വിദേശത്തു ഫിഫ്റ്റി പ്ലസ് കുറിച്ചത്.

Story first published: Tuesday, January 11, 2022, 21:05 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+