Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: കോലിക്ക് സെഞ്ച്വറി! ബാറ്റിങിലല്ലെന്നു മാത്രം, എലൈറ്റ് ക്ലബ്ബില്‍

1

കേപ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളവെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹം അതു സാധിച്ചെടുത്തിയിരിക്കുകയാണ്. പക്ഷെ അത് ബാറ്റിങില്‍ ആയിരുന്നില്ല, മറിച്ച് ബൗളിങില്‍ ആണെന്നു മാത്രം. ടെസ്റ്റില്‍ ക്യാച്ചുകളുടെ എണ്ണത്തിലാണ് കോലി സെഞ്ച്വറി തികച്ചിരിക്കുന്നത്. കരിയറിലെ 99ാമത്തെ ടെസ്റ്റിലാണ് ഇന്ത്യന്‍ നായകന്‍ ക്യാച്ചുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഏകദിനത്തില്‍ കോലി നേരത്തേ തന്നെ 100 ക്യാച്ചുകള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ ടെസ്റ്റിലും ഇതാവര്‍ത്തിച്ചിരിക്കുകയാണ്. രണ്ടു ഫോര്‍മാറ്റുകളിലും 100 ക്യാച്ചുകള്‍ നേടിയ നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അദ്ദേഹം. മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, മുന്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ടെസ്റ്റില്‍ 100 ക്യാച്ചുകളെടുത്ത ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. നിലവില്‍ ക്യാച്ചുകളുടെ കാര്യത്തില്‍ ടെസ്റ്റിലെ ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ക്യാപ്റ്റനും നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് അവകാശപ്പെട്ടതാണ്. 163 ടെസ്റ്റുകളില്‍ 209 ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ടെസ്റ്റില്‍ 200 ക്യാച്ചുകള്‍ തികയ്ക്കാനായിട്ടില്ല. വിവിഎസ് ലക്ഷ്മണ്‍ (135 ക്യാച്ച്, 134 ടെസ്റ്റ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (115 ക്യാച്ച്, 200 ടെസ്റ്റ്), സുനില്‍ ഗവാസ്‌കര്‍ (108 ക്യാച്ച്, 125 ടെസ്റ്റ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (105 ക്യാച്ച്, 99 ടെസ്റ്റ്) എന്നിരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

ടെംബ ബവുമയായിരുന്നു കേപ്ടൗണ്‍ ടെസ്റ്റില്‍ കോലിയുടെ നൂറാമത്തെ ഇര. മുഹമ്മദ് ഷമിയെറിഞ്ഞ 56ാമത്തെ ഓവറിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. പന്ത് പ്രതിരോധിക്കാന്‍ ശ്രമിക്കവെ എഡ്ജാവുകയായിരുന്നു. സെക്കന്റ് സ്ലിപ്പിലുണ്ടായിരുന്ന കോലി ഇടതു വശത്തേക്കു ഡൈവ് ചെയ്ത് തകര്‍പ്പനൊരു ക്യാച്ചെടുക്കുകയും ചെയ്തു. 52 ബോളില്‍ 28 റണ്‍സാണ് ബവുമ നേടിയത്.

അഞ്ചാം വിക്കറ്റില്‍ കീഗന്‍ പീറ്റേഴ്‌സന്‍- ബവുമ ജോടി 47 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കവെയായിരുന്നു ഷമിയുടെ നിര്‍ണായക ബ്രേക്ക്ത്രൂ. ഒപ്പം കോലി ക്യാച്ചുകളില്‍ സെഞ്ച്വറി തികച്ചും ഇന്ത്യക്കു ഇരട്ടിമധുരമായി മാറി. ഇതേ ഓവറില്‍ തന്നെ പുതുതായി ക്രീസിലെത്തിയ കൈല്‍ വെറയ്‌നെയും ഷമി മടക്കിയിരിരുന്നു.

സൗത്താഫ്രിക്ക 210ന് പുറത്ത്

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 223 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക രണ്ടാംദിനം 210 റണ്‍സിന് പുറത്താവുകയായിരുന്നു. 13 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യക്കു ലഭിക്കുകയും ചെയ്തു. സൗത്താഫ്രിക്കന്‍ നിരയില്‍ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ചത് കീഗന്‍ പീറ്റേഴ്‌സനായിരുന്നു. നാലാമനായി ഇറങ്ങിയ അദ്ദേഹം 72 റണ്‍സ് നേടി. 166 ബോളുകള്‍ നേരിട്ട പീറ്റേഴ്‌സന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറികളുണ്ടായിരുന്നു. മറ്റാര്‍ക്കും തന്നെ 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. മൂന്നു പേരാണ് രണ്ടക്കം കടന്നത്. ടെംബ ബവുമ (28), നൈറ്റ് വാച്ച്മാനായി ബാറ്റ് ചെയ്ത കേശവ് മഹാരാജ് (25), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (21) എന്നിവരായിരുന്നു ഇത്.

2

അഞ്ചു വിക്കറ്റുകളെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. 23.3 ഓവറില്‍ എട്ടു മെയ്ഡനടക്കം 42 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു. ശര്‍ദ്ദുല്‍ ടാക്കൂര്‍ ഒരു വിക്കറ്റ് നേടി.

നേരത്തേ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത് കോലിയുടെ വണ്‍മാന്‍ ഷോയായിരുന്നു. 79 റണ്‍സുമായി അദ്ദേഹം ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അമരക്കാരനായി മാറി. 201 ബോളില്‍ കോലി 12 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. 43 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, January 12, 2022, 20:58 [IST]
Other articles published on Jan 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+