Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വന്‍ നേട്ടത്തിനരികെ കോലി, വീരുവിന് അടുത്തെത്താം! സെഞ്ച്വറിയെങ്കില്‍ ഇതിഹാസം പിന്നിലാവും

സൗത്താഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച മുതല്‍ കേപ്ടൗണില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനൊരുങ്ങുകയാണ്. പരിക്കു കാരണം ജൊഹാനസ്ബര്‍ഗിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ കോലി ടീമിലേക്കു മടങ്ങിയെത്തുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചു കഴിഞ്ഞു. ഇതു ഇന്ത്യന്‍ ക്യാംപിനെ ആവേശത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

Ind vs SA: Virat Kohli eyeing huge batting milestone in Cape Town Test | Oneindia Malayalam

വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കോലിയുടെ അഭാവം ഇന്ത്യന്‍ ടീമില്‍ പ്രകടമായിരുന്നു. പകരം ടീമിനെ നയിച്ച കെഎല്‍ രാഹുലിന് ഇന്ത്യയെ പ്രചോദിപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. കോലിയുടെ 99ാമത്തെ ടെസ്റ്റ് മല്‍സരമെന്ന പ്രത്യേകത കൂടി കേപ്ടൗണ്‍ ടെസ്റ്റിനുണ്ട്. ബാറ്റിങില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ മൂന്നാം ടെസ്റ്റില്‍ കോലിയെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

 8000 റണ്‍സ് ക്ലബ്ബ്

8000 റണ്‍സ് ക്ലബ്ബ്

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സെന്ന എലൈറ്റ് ക്ലബ്ബില്‍ അംഗമാവാനുള്ള അവസരമാണ് മൂന്നാം ടെസ്റ്റില്‍ വിരാട് കോലിക്കു ലഭിച്ചിരിക്കുന്നത്. നിലവില്‍ 7854 റണ്‍സാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റര്‍മാരുടെ ലിസ്റ്റില്‍ 32ാംസ്ഥാനത്താണ് കോലി.
കേപ്ടൗണ്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 146 റണ്‍സെടുക്കാനായാല്‍ അദ്ദേഹത്തിനു 8000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ കഴിയും. ഇതോടെ ടെസ്റ്റില്‍ 8000 റണ്‍സ് പിന്നിടുന്ന 31ാമത്തെ താരമായും അദ്ദേഹം മാറും. നിലവില്‍ 50.34 എന്ന മിച്ച ശരാശരിയില്‍ 27 വീതം സെഞ്ച്വറികളും ഫിഫ്റ്റികളുമാണ് ടെസ്റ്റില്‍ കോലിയുടെ സമ്പാദ്യം.
നിലവില്‍ ഇന്ത്യയുടെ അഞ്ചു താരങ്ങളാണ് 8000 റണ്‍സ് ക്ലബ്ബില്‍ അംഗമായിട്ടുള്ളത്. 15,921 റണ്‍സുമായി മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുന്നു. നിലവിലെ കോച്ച് കൂടിയായ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് 13,265 റണ്‍സുമായി രണ്ടാംസ്ഥാനത്ത്. മറ്റൊരു ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍ (10,122 റണ്‍സ്), വിവിഎസ് ലക്ഷ്മണ്‍ (8781), വീരേന്ദര്‍ സെവാഗ് (8503) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

 സെഞ്ച്വറി നേടുമോ?

സെഞ്ച്വറി നേടുമോ?

കേപ്ടൗണ്‍ ടെസ്റ്റില്‍ കരിയറിലെ 28ാം സെഞ്ച്വറി നേടായാല്‍ മറ്റൊരു റെക്കോര്‍ഡും വിരാട് കോലിയെ മൂന്നാം ടെസ്റ്റില്‍ കാത്തിരിക്കുകയാണ്. കൂടുതല്‍ സെഞ്ച്വറികള്‍ നേടിയവരുടെ ലിസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം അലന്‍ ബോര്‍ഡര്‍, സൗത്താഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്ത് എന്നിവരെ പിന്തള്ളാന്‍ കോലിക്കു കഴിയും. ഇരുവരും 28 സെഞ്ച്വറികള്‍ വീതമാണ് നേടിയത്. ഈ ലിസ്റ്റിലെ തലപ്പത്ത് ഇന്ത്യയുടെ മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് 51 സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്.
അതേസമയം, കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി ദാരിദ്ര്യം നേരിടുകയാണ് കോലി. 2019 നവംബറിലാണ് അദ്ദേഹം അവസാനമായി മൂന്നക്കം നേടിയിട്ടുള്ളത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അന്നു കോലി സെഞ്ച്വറിയടിച്ചത്. സെഞ്ച്വറിക്കു വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പ് മൂന്നാം ടെസ്റ്റില്‍ കോലി അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

 റെക്കോര്‍ഡിനരികെ ഷമിയും

റെക്കോര്‍ഡിനരികെ ഷമിയും

ഇന്ത്യയുടെ പരിചയസമ്പനന്നായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും വമ്പന്‍ നാഴികക്കല്ലിന് അരികിലാണ്. ഇതിനു വേണ്ടി അഞ്ചു വിക്കറ്റുകളാണ് കേപ്ടൗണ്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു വേണ്ടത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ 50 വിക്കറ്റുകളെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡിന് ഇതോടെ ഷമി അവകാശിയാവും. നിലവില്‍ 45 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. 20 ടെസ്റ്റുകളില്‍ നിന്നാണ് ഷമി ഇത്രയും വിക്കറ്റുകളെടുത്തത്.
നിലവില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ കൊയ്ത ഇന്ത്യന്‍ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്കു സ്വന്തമാണ്. 84 വിക്കറ്റുകളുമായാണ് അദ്ദേഹം ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 64 വിക്കറ്റുകളെടുത്ത മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജവഗല്‍ ശ്രീനാഥാണ് രണ്ടാംസ്ഥാനത്ത്. അടുത്തിടെ വിരമിച്ച മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് 60 വിക്കറ്റുകളുമായി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. നിലവില്‍ ടീമിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ 56 വിക്കറ്റുകളുമായി നാലാമതുണ്ട്.
സൗത്താഫ്രിക്കയ്‌ക്കെതിരായ ഇതേ ടെസ്റ്റ് പരമ്പരയില്‍ 200 വിക്കറ്റുകളെന്ന നാഴിക്കല്ല് ഷമി പിന്നിട്ടിരുന്നു. സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റിനിടെയായിരുന്നു ഇത്. ടെസ്റ്റില്‍ 200 വിക്കറ്റുകള്‍ തികച്ച 11ാമത്തെ ഇന്ത്യന്‍ ബൗളറായും ഷമി മാറിയിരുന്നു.

Story first published: Monday, January 10, 2022, 14:04 [IST]
Other articles published on Jan 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+