Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: 2-1 അല്ലെങ്കില്‍ 2-0, ഇത്തവണ ഇന്ത്യ നേടിയിരിക്കും- മുന്‍ താരത്തിന്റെ പ്രവചനം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പറും സെലക്ടറുമായ സാബ കരീം. ഈ മാസം 26നാണ് മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. വിരാട് കോലിക്കു കീഴില്‍ സൗത്താഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യയുടെ കന്നി വിദേശ പര്യടനം കൂടിയാണിത്. നാട്ടില്‍ നടന്ന ടി20, ടെസ്റ്റ് പരമ്പരകളില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ അദ്ദേഹം തുടക്കം ഗംഭീരമാക്കിയിരുന്നു.

ടെസ്റ്റില്‍ ഇന്ത്യക്കു ഇതുവരെ പരമ്പര സ്വന്തമാക്കാന്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലാത്ത രാജ്യമാണ് സൗത്താഫ്രിക്ക. കന്നി ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. അവസാനമായി 2018ല്‍ നടത്തിയ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-2നു പരാജയപ്പെട്ടിരുന്നു. ഇതുവരെ ഏഴു ടെസ്റ്റ് പരമ്പരകളാണണ് സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ ആറിലും സൗത്താഫ്രിക്ക വിജയികളാവുകയും ചെയ്തു. 2010-11ലെ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാനായതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

 ഇന്ത്യക്കു സുവര്‍ണാവസരം

ഇന്ത്യക്കു സുവര്‍ണാവസരം

സൗത്താഫ്രിക്കന്‍ മണ്ണില്‍ കന്നി ടെസ്റ്റ് സ്വന്തമാക്കുവാന്‍ ഇന്ത്യക്കു ലഭിച്ച സുവര്‍ണാവസരമാണ് ഇത്തവണത്തേതെന്നു സാബ കരീം പറയുന്നു. പരമ്പര ഇന്ത്യ നേടുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവചനം.
വരാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1 അല്ലെങ്കില്‍ 2-0നു വിജയിക്കും. ഏകദിന പരമ്പരയുടെ കാര്യമെടുത്താല്‍ നമ്മള്‍ സൗത്താറഫ്രിക്കയേക്കാള്‍ ഏറെ മുന്നിലാണെന്നും കരീം നിരീക്ഷിച്ചു. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1നു തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഓസീസിനെതിരേ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. പിന്നീട് നടന്ന ഇംഗ്ലംണ്ട് പര്യടനത്തില്‍ അവസാന ടെസ്റ്റ് നടക്കാനിരിക്കെ ഇന്ത്യ 2-1ന് മുന്നിലുമാണ്.

 ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത്

ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത്

ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് വളരെ മികച്ചതാണെന്നു സാബ കരീം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബെഞ്ച് നിര ഇപ്പോള്‍ വളരെ കരുത്തുറ്റതാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നമ്മള്‍ ഇതു കണ്ടതുമാണ്. നിര്‍ണായകമായ അവസാനത്തെ ടെസ്റ്റില്‍ അഞ്ചോ, ആറോ സ്ഥിരം താരങ്ങളില്ലാതെയാണ് നമ്മള്‍ കളിച്ചത്. എന്നിട്ടും ടെസ്റ്റില്‍ വിജയിക്കാന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ റിസര്‍വ് നിര എത്ര മാത്രം ശക്തമാണെന്നു ഇതു തെളിയിക്കുന്നതായും കരീം വിലയിരുത്തി.

 മികച്ച പ്രകടനം നടത്തും

മികച്ച പ്രകടനം നടത്തും

ഓസ്‌ട്രേലിയന്‍ പര്യടനത്തിലേതു പോലെ ഇത്തവണതും ഇന്ത്യ വളരെ മികച്ച പ്രകടനം തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ കാഴ്ചവയ്ക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരമ്പര നേടാന്‍ നമുത്ത് ലഭിക്കുന്ന സുവര്‍ണാവസരമാണിത്. പരിചയസമ്പത്തുള്ള ടീമിനെ കൂടിയാണ് ഇത്തവണ നമ്മള്‍ ഇറക്കുന്നത്. മാത്രമല്ല കഴിവുറ്റ ചില യുവതാരങ്ങളും ടീമിലുണ്ട്. സൗത്താഫ്രിക്കയില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ കോമ്പിനേഷന്‍ കൂടിയാിരിക്കും ഇത്തവണത്തേതെന്നും കരീം നിരീക്ഷിച്ചു.
പരിക്ക് കാരണം പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നില്ല. പരിശീലനത്തിനിടെയയിരുന്നു അദ്ദേഹത്തിന്റെ പിന്‍തുട ഞെരമ്പിനു പരിക്കേറ്റത്. രോഹിത്തിനു പകരം കെഎല്‍ രാഹുലിനെ പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളായിരിക്കും രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീം

ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടെംബ ബവുമ (വൈസ് ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാഡ, സറെര്‍ എര്‍വി, ബ്യുറെന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുംഗി എന്‍ഗിഡി, എയ്ഡന്‍ മര്‍ക്രാം, വിയാന്‍ മുള്‍ഡര്‍, ആന്റിച്ച് നോര്‍ക്കിയ, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, കൈല്‍ വെറിന്‍, മാര്‍കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റുര്‍മാന്‍, പ്രെനാല്‍ സുബ്രെയ്ന്‍, സിസാന്‍ഡ മഗാല, റയാന്‍ റിക്കെല്‍റ്റണ്‍, ഡ്വാന്‍ ഒലിവിയര്‍.

Story first published: Sunday, December 19, 2021, 13:38 [IST]
Other articles published on Dec 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+