For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ ഒന്നില്‍ നിര്‍ത്തില്ല! ടെസ്റ്റ് പരമ്പര തൂത്തുവാരും- കാരണം ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ശരണ്‍ദീപ് സിങിന്റെയാണ് പ്രവചനം

1

സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യന്‍ ടീം തൂത്തുവാരുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം വിരാട് കോലിയും സംഘവും ആഘോഷിച്ചിരുന്നു. 113 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ കൈക്കലാക്കിയത്. ഇതോടെ സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിച്ച ഏഷ്യയിലെ ആദ്യത്തെ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയെ തേടിയെത്തിയിരുന്നു.

ഈ ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയെ ഇന്ത്യ 3-0ന് തൂത്തുവാരുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. കാരണം സൗത്താഫ്രിക്കയുടെ ബാറ്റിങ് അത്ര മികച്ചതായി തോന്നുന്നില്ല. ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മര്‍ക്രാം, ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍ക്കു മാത്രമേ ബാറ്റിങില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവുള്ളൂ. പക്ഷെ സമ്മര്‍ദ്ദം മുഴുവന്‍ ഈ മൂന്നു താരങ്ങളിലാണെങ്കില്‍ സൗത്താഫ്രിക്കയ്ക്കു വിജയിക്കാന്‍ സാധിക്കില്ല. കാരണം ഇന്ത്യയുടെ ബൗളിങ് വളരെ ശക്തമാണെന്നും മുന്‍ സ്പിന്നര്‍ കൂടിയായ ശരണ്‍ദീപ് പറഞ്ഞു.

മഴയെ തുടര്‍ന്നാണ് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് അഞ്ചാംദിനത്തിലേക്കു നീണ്ടത്. അല്ലായിരുന്നെങ്കില്‍ മൂന്നോ, നാലോ ദിവസത്തിനുള്ളില്‍ തന്നെ ടെസ്റ്റ് അവസാനിക്കേണ്ടതായിരുന്നുുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടെസ്റ്റിന്റെ രണ്ടാംദിനം കനത്ത മഴയും ഗ്രൗണ്ടിലെ വെള്ളക്കെട്ടും കാരണം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല.

2

ഈ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്ത ക്യാപ്റ്റന്‍ വിരാട് കോലിയെ ശരണ്‍ദീപ് പുകഴ്ത്തി. സര്‍പ്രൈസ് പാക്കേജെന്നായിരുന്നു യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ കോച്ചെന്ന നിലയില്‍ ആദ്യ ടെസ്റ്റ് വിജയം കൊയ്ത രാഹുല്‍ ദ്രാവിഡിനെ ശരണ്‍ദീപ് അഭിനന്ദിക്കുകയും ചെയ്തു.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ നേടിയ വിജയം വലിയ വാര്‍ത്ത തന്നെയാണ്. കാരണം സെഞ്ചൂറിയനില്‍ ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഒരു ഏഷ്യന്‍ ടീം സൗത്താഫ്രിക്കയെ തോല്‍പ്പിച്ചിരിക്കുന്നത്. കോച്ചെന്ന നിലയില്‍ സൗത്താഫ്രിക്കയില്‍ ആദ്യത്തെ വിജയം സ്വന്തമാക്തിയ കോച്ച് രാഹുല്‍ ദ്രാവിഡിന് ആദ്യം തന്നെ വലിയ അഭിനന്ദനങ്ങള്‍. സൗത്താഫ്രിക്കയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ മുഹൂര്‍ത്തം തന്നെയാണിത്. ഇന്ത്യന്‍ ടീമിനെയും ഫാസ്റ്റ് ബൗളര്‍മാരെയുമെല്ലാം വിരാട് കോലി കൈകാര്യം ചെയ്ത രീതി പ്രശംസനയീയമാണ്.

ജസ്പ്രീത് ബുംറയുടെ കണംകാലിനു പരിക്കേറ്റിരുന്നു. പക്ഷെ അദ്ദേഹം തിരിച്ചുവരികയും നന്നായി ബൗള്‍ ചെയ്യുകയും ചെയ്തു. പക്ഷെ സിറാജായിരുന്നു ആശ്ചര്യപ്പെടുത്തിയ താരം. നമ്മളെല്ലാം ബാറ്റര്‍മാരെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ നമ്മുടെ ഫാസ്റ്റ് ബൗളര്‍മാരിലേക്കു നോക്കൂ. ഇന്ത്യന്‍ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ വിജയമെന്നും ശരണ്‍ദീപ് നിരീക്ഷിച്ചു.

Story first published: Friday, December 31, 2021, 19:13 [IST]
Other articles published on Dec 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+