Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വിജയം സ്വപ്‌നം കണ്ട് ഇന്ത്യ, വേണ്ടത് ആറു വിക്കറ്റുകള്‍ കൂടി

1

സെഞ്ചൂറിയന്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ. 305 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആതിഥേയര്‍ക്കു നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക നാലു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അവര്‍ക്കു ജയിക്കാന്‍ ഇനി വേണ്ടത് 211 റണ്‍സാണെങ്കില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ആറു വിക്കറ്റുകളാണ്.

52 റണ്‍സുമായി ക്രീസിലുള്ള ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിലാണ് സൗത്താഫ്രിക്കയുടെ പ്രതീക്ഷ. 122 ബോളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നാലാംദിനത്തിലെ അവസാന ബോൡല്‍ നൈറ്റ് വാച്ചമാനായെത്തിയ കേശവ് മഹാരാജിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എട്ടു റണ്‍സാണ് താരത്തിനു നേടനായത്. എയ്ഡന്‍ മര്‍ക്രാം (1), കീഗന്‍ പീറ്റേഴ്‌സ്ന്‍ (17), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (11) എന്നിവരാണ് സൗത്താഫ്രിക്കന്‍ നിരയില്‍ പുറത്തായ മറ്റു കളിക്കാര്‍. ബുംറ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

130 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നാലാംദിനം രണ്ടാം സെഷനില്‍ 174 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സൗത്താഫ്രിക്കയുടെ പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യക്കു പിടിച്ചുനില്‍ക്കാനായില്ല. 34 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 34 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. കെഎല്‍ രാഹുലാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. നായകന്‍ വിരാട് കോലി (18), ചേതേശ്വര്‍ പുജാര (16), ആര്‍ അശ്വിന്‍ (14), ശര്‍ദ്ദുല്‍ ടാക്കൂര്‍ (10), എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റ് വീതമെടുത്ത കാഗിസോ റബാഡയും മാര്‍ക്കോ ജാന്‍സണും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്. ലുംഗി എന്‍ഗിഡിക്കു രണ്ടു വിക്കറ്റി ലഭിച്ചു.

ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്നംദിനം ഒരു വിക്കറ്റിനു 16 റണ്‍സിനായിരുന്നു കളി അവസാനിപ്പിച്ചത്. 146 റണ്‍സിന്റെ ലീഡുമായാണ് വിരാട് കോലിയും സംഘവും നാലാംദിനമിറങ്ങിയത്. നാല റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെയായിരുന്നു ഇന്ത്യ മൂന്നാംദിനം നഷ്ടമായത്. മാര്‍ക്കോ ജാന്‍സണായിരുന്നു വിക്കറ്റ്. അഞ്ചു റണ്‍സോടെ കെഎല്‍ രാഹുലും നാലു റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ ശര്‍ദ്ദുല്‍ ടാക്കൂറുമായിരുന്നു ക്രീസില്‍. മൂന്നാംദിനം മൂന്നു വിക്കറ്റിന് 272 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. 350ന് മുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ അവിശ്വസനീയമാം വിധം തകരുകയായിരുന്നു. 49 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ആറു വിക്കറ്റുകളെടുത്ത ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റ് നേടിയ കാഗിസോ റബാഡയും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

123 റണ്‍സെടുത്ത രാഹുലും 60 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളുമാണ് ഇന്ത്യയെ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല. അജിങ്ക്യ രഹാനെ 48ഉം നായകന്‍ വിരാട് കോലി 35 റണ്‍സുമെടുത്ത് മടങ്ങി. 260 ബോളില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് രാഹുല്‍ ഇന്ത്യയുടെ അമരക്കാരനായത്. മായങ്ക് 123 ബോളില്‍ ഒമ്പതു ബൗണ്ടറികളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍- മായങ്ക് സഖ്യം 117 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ പേസാക്രമണത്തില്‍ സൗത്താഫ്രിക്ക തകര്‍ന്നു. 197 റണ്‍സിന് അവരുടെ ഒന്നാമിന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ടെംബ ബവുമയൊഴികെ (52) മറ്റാരും സൗത്താഫ്രിക്കന്‍ നിരയില്‍ ഫിഫ്റ്റി തികച്ചില്ല. ബവുമ 103 ബോളില്‍ 10 ബൗണ്ടറികളടക്കമാണ് 52 റണ്‍സ് നേടിയത്. ക്വിന്റണ്‍ ഡികോക്ക് (34), കാഗിസോ റബാഡ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ടെസ്റ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലും അദ്ദേഹം പൂര്‍ത്തിയാക്കി. രണ്ടു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗന്‍ പെറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ടെംബ ബവുമ, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), വിയാന്‍ മുള്‍ഡര്‍, മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി.

Story first published: Wednesday, December 29, 2021, 21:53 [IST]
Other articles published on Dec 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+