For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: വീണ്ടും തോല്‍വി, പരമ്പരയും പോയി- പോയിന്റ് പട്ടികയില്‍ ഇന്ത്യ സൗത്താഫ്രിക്കയ്ക്കും താഴെ!

1-2നായിരുന്നു സൗത്താഫ്രിക്ക പരമ്പര നേടിയത്

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലും ഇന്ത്യക്കു വന്‍ തിരിച്ചടി. നേരത്തേ നാലാംസ്ഥാനത്തായിരുന്ന വിരാട് കോലിയും സംഘവും കേപ്ടൗണ്‍ ടെസ്റ്റിലെ ഏഴു വിക്കറ്റ് പരാജയത്തോടെ അഞ്ചാംസ്ഥാനത്തേക്കു വീണിരിക്കുകയാണ്. സൗത്താഫ്രിക്കയാവട്ടെ ഇന്ത്യയെ പിന്തള്ളി നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

66.67 പോയിന്റ് ശതമാനവുമായിട്ടാണ് സൗത്താഫ്രിക്ക പോയിന്റ് പട്ടികയിലെ പുതിയ നാലാംസ്ഥാനക്കാരായത്. ലോക ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണില്‍ സൗത്താഫ്രിക്ക കളിച്ച കന്നി പരമ്പര കൂടിയായിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയോടു തോറ്റെങ്കിലും അടുത്ത രണ്ടു ടെസ്റ്റുകളും നാലു ദിനം കൊണ്ട് ജയിച്ച് സൗത്താഫ്രിക്ക പരമ്പര കൈക്കലാക്കുകയായിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം 23 പോയിന്റാണ് സൗത്താഫ്രിക്കയ്ക്കുള്ളത്.

1

ഇന്ത്യയുടെ കാര്യമെടുത്താല്‍ പോയിന്റ് ശതമാനം 49.07 ആയി കുറഞ്ഞിരിക്കുകയാണ്. ഇതാണ് നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഇന്ത്യക്കു ഒരു സ്ഥാനം നഷ്ടമാക്കിയത്. ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 52 പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. നാലു ടെസ്റ്റുകളില്‍ ജയിച്ച ഇന്ത്യ മൂന്നെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തു. പുതിയ സീസണില്‍ ഇന്ത്യ കളിച്ച മൂന്നാമത്തെ പരമ്പരയായിരുന്നു സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു മറ്റു പരമ്പരകള്‍. ഇംഗ്ലണ്ടുമായുള്ള പരമ്പര ഇനിയും പൂര്‍ത്തിയായിട്ടില്ല. കൊവിഡ് കാരണം മാറ്റി വച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജൂലൈയില്‍ നടക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ 1-0നു നേടിയിരുന്നു.

2

ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍ ശ്രീലങ്കയാണ്. 100 ശതമാനം പോയിന്റുമായാണ് അവര്‍ തലപ്പത്തെത്തിയത്. കളിച്ച രണ്ടു ടെസറ്റുകളിലും വിജയിച്ചതാണ് അവര്‍ക്കു 100 ശതമാനം പോയിന്റ് നേടിക്കൊടുത്തത്. 83.33 ശതമാനം പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാംസ്ഥാനത്ത്. 75 ശതമാനം പോയിന്റോടെ പാകിസ്താന്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു. ഓസ്‌ട്രേലിയ മൂന്നു ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ ഒന്നില്‍ സമനില വഴങ്ങി. പാകിസ്താനാവട്ടെ മൂന്നു ടെസ്റ്റുകൡ ജയിക്കുകയും ഒന്നില്‍ പരാജയപ്പെടുകയുമായിരുന്നു.
പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു പിറകിലുള്ള ടീമുകള്‍ നിലവിലെ ലോക ചാംപന്‍മാരായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ്. ന്യൂസിലാന്‍ഡിന് 33.33 ശതമാനവും ബംഗ്ലാദേശിന് 25 ശതമാനവും വെസ്റ്റ് ഇന്‍ഡീസിന് 25 ശതമാനവും ഇംഗ്ലണ്ടിന് 10.41 ശതമാനവും പോയിന്റാണുള്ളത്.

സൗത്താഫ്രിക്കയ്ക്കു മിന്നുന്ന വിജയം

സൗത്താഫ്രിക്കയ്ക്കു മിന്നുന്ന വിജയം

ലോക ഒന്നാം നമ്പര്‍ ടീം കൂടിയായ ഇന്ത്യക്കെതിരേ ഉജ്ജ്വല വിജയമാണ് മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ചരിത്ര വിജയം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ ദയനീയ കീഴടങ്ങല്‍. ഇതുവരെ തോറ്റിട്ടില്ലാത്ത ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ രണ്ടാം ടെസ്റ്റില്‍ പരാജയം സമ്മതിച്ച ഇന്ത്യ കേപ്ടൗണിലും പൊരുതാനാവാതെ കീഴടങ്ങുകയായിരുന്നു. നാലു ദിനം കൊണ്ടാണ് മൂന്നാംടെസ്റ്റില്‍ സൗത്താഫ്രിക്ക ഇന്ത്യയുടെ കഥ കഴിച്ചത്.
212 റണ്‍സിന്റെ വിജയക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വളരെ അനായാസം സൗത്താഫ്രിക്ക വിജയത്തിലെത്തുകയും ചെയ്തു. കീഗന്‍ പീറ്റേഴ്‌സന്റെ (82) തകര്‍പ്പന്‍ ഇന്നിങ്‌സാണ് സൗത്താഫ്രിക്കയുടെ വിജയത്തിനു അടിത്തറയിട്ടത്. 113 ബോളില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (41*), ടെംബ ബവുമ (32*), നായകന്‍ എയ്ഡന്‍ മര്‍ക്രാം (30) എന്നിവരും സൗത്താഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ ടെസ്റ്റിലെയും പരമ്പരയിലെയും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് കീഗന്‍ പീറ്റേഴ്‌സനായിരുന്നു.

Story first published: Friday, January 14, 2022, 18:37 [IST]
Other articles published on Jan 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+