Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: അഴിച്ചുപണിക്ക് ടീം ഇന്ത്യ? വെടിക്കെട്ട് താരമടക്കം 2 പേര്‍ പുറത്തേക്ക്! സാധ്യതാ 11

ജൊഹാനസ്ബര്‍ഗ്: ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കി സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമങ്കത്തിനു ടീം ഇന്ത്യയുടെ പടയൊരുക്കം. ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വ്യാഴാഴ്ച രാത്രി ജൊഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.3നാണ് മല്‍സരം ആരംഭിക്കുക. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ മൂന്നാമങ്കം ഇന്ത്യക്കു ജയിച്ചേ തീരൂ.

മഴ രസംകൊല്ലിയായ കഴിഞ്ഞ മല്‍സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. ബാറ്റിങില്‍ തുടക്കം പാളിയ ശേഷം തിരിച്ചുവന്ന ഇന്ത്യ മികച്ച ടോട്ടല്‍ കുറിച്ചെങ്കിലും ബൗളിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നാല്‍ മാത്രമേ ഇന്ത്യക്കു അടുത്ത മല്‍സരത്തില്‍ പ്രതീക്ഷയ്ക്കു വകയുള്ളൂ.

ISHAN KISHAN

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങളുമായിട്ടാവും ഇന്ത്യ ജൊഹാനസ്ബര്‍ഗില്‍ ഇറങ്ങുക. രണ്ടു മാറ്റങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഇന്ത്യ വരുത്തിയേക്കുമെന്നാണ് സൂചനകള്‍. വമ്പനടിക്കാരനായ ബാറ്ററും വിക്കറ്റ് കീപ്പറുമായ ജിതേഷ് ശര്‍മയാണ് ടീമില്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. അദ്ദേഹത്തിനു പകരം ഇഷാന്‍ കിഷനെ ടീമിലേക്കു ഇന്ത്യ തിരിച്ചുവിളിച്ചേക്കും. കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ജിതേഷ് പുറത്തായിരുന്നു.

ഇഷാന്റെ വരവോടെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലും മാറ്റമുണ്ടാവും. ജിതേഷിനു ലഭിച്ച ഫിനിഷറുടെ റോള്‍ ഇഷാന് നല്‍കില്ല. പകരം മൂന്നാം നമ്പറിലായിരിക്കും ഇഷാന്‍ ഇറങ്ങുക. ഇതോടെ കഴിഞ്ഞ കളിയിലെ മൂന്നാമനായ തിലക് വര്‍മയ്ക്കു താഴേക്കു ഇറങ്ങേണ്ടതായി വരും. നായകന്‍ സൂര്യ നാലാം നമ്പറില്‍ തന്നെ തുടരും. അഞ്ചാമനായാണ് തിലക് ബാറ്റ് ചെയ്യുക. റിങ്കു സിങിനു ആറാം നമ്പറിലേക്കും മാറേണ്ടതായി വരും. ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്നെ തുടരുകയും ചെയ്യും.

ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരുന്നു കഴിഞ്ഞ കളിയിലെ ഓപ്പണര്‍മാര്‍. രണ്ടു പേരും മല്‍സരത്തില്‍ ഡെക്കാവുകയും ചെയ്തിരുന്നു. അസുഖം കാരണം റുതുരാജ് ഗെയ്ക്വാദിനു ഈ മല്‍സരം നഷ്ടമായിരുന്നു. മൂന്നാം ടി20യില്‍ ഫിറ്റായി അദ്ദേഹം ടീമില്‍ തിരിച്ചെത്തുമോയെന്നതു സംശയമാണ്.

RAVI BISHNOI

റുതുരാജ് ഫിറ്റായാലും ഗില്‍, ജയ്‌സ്വാള്‍ ഇവരില്‍ ആരെ മാറ്റുമെന്നതും ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കും. മൂന്നാം ടി20യിലും ഗില്‍-ജയ്‌സ്വാള്‍ ജോടി തന്നെ ഓപ്പണിങില്‍ തുടരാനാണ് സാധ്യത. കഴിവ് തെളിയിക്കാന്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി ഇന്ത്യ നല്‍കിയേക്കും.

ബൗളിങ് ലൈനപ്പിലായിരിക്കും പ്ലെയിങ് ഇലവനില്‍ ഇന്ത്യ രണ്ടാമത്തെ മാറ്റം വരുത്തുക. കുല്‍ദീപ് യാദവിനു പകരം രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മല്‍സരത്തില്‍ കുല്‍ദീപ് മൂന്നോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു.

പക്ഷെ അദ്ദേഹത്തെ മാറ്റം ബിഷ്‌നോയ്ക്കു ഇന്ത്യ അവസരം നല്‍കിയേക്കും. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ടി20 പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ബിഷ്‌നോയ് പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു. ഈ പ്രകടനം ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ ബിഷ്‌നോയിയെ നമ്പര്‍ വണ്ണാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, രവീന്ദ്ര ജഡേജ, രവി ബിഷ്‌നോയ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

Story first published: Wednesday, December 13, 2023, 13:29 [IST]
Other articles published on Dec 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+