For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഒരാള്‍ തെറിക്കും!! വിന്നിങ് കോമ്പിനേഷന്‍ മാറും? രണ്ടാം ടി20യിലെ ഇന്ത്യന്‍ 11

ക്വെബെറ: ആദ്യ ടി20യില്‍ നേടിയ ആധികാരിക വിജത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാമങ്കത്തിനു കച്ചമുറുക്കുകയാണ് സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യ. ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30 മുതല്‍ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് രണ്ടാം ടി20 നടക്കാനിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയവുമായി പരമ്പരയില്‍ ആധിപത്യം അരക്കിട്ടുറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. മാത്രമല്ല ഈ മല്‍സരം കൂടി ജയിക്കാനായാല്‍ നാലു ടി20കളുടെ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യക്കു ഉറപ്പിക്കുകയും ചെയ്യാം.

ഡര്‍ബനിലെ ആദ്യ മല്‍സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്താന്‍ സൂര്യക്കും സംഘത്തിനുമായിരുന്നു. പക്ഷെ രണ്ടാമങ്കത്തില്‍ വിന്നിങ് കോമ്പിനേഷനെ ഇന്ത്യ നിലനിര്‍ത്തിയേക്കില്ല. ആദ്യ ടി20യിലെ ഇലവനില്‍ ഒരു മാറ്റം വരുത്താനാണ് നായകന്‍ സൂര്യ ആലോചിക്കുന്നത്. എങ്ങനെയാവും ഇന്ത്യന്‍ പ്ലെയിങ് ഇലവനെന്നു നോക്കാം.

SANJU SAMSON- ABHISHEK SHARMA

ടോപ്പ് ത്രീയില്‍ ഇവര്‍

ഇന്ത്യയുടെ ടോപ്പ് ത്രീയില്‍ അഴിച്ചുപണികള്‍ക്കൊന്നും സൂര്യകുമാര്‍ യാദവോ, താല്‍ക്കാലിക കോച്ച് വിവിഎസ് ലക്ഷ്മണോ മുതിരില്ല. ആദ്യ കളിയിലെ സെഞ്ച്വറി വീരനായ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനൊപ്പം യുവതാരം അഭിഷേക് ശര്‍മ തന്നെ ഓപ്പണ്‍ ചെയ്യും. അഭിഷേക് തുടരെ ഫ്‌ളോപ്പാവുകയാണെങ്കിലും തല്‍ക്കാലത്തേക്കു അദ്ദേഹത്തെ മാറ്റാന്‍ ടീം മാനേജ്‌മെന്റിനു പ്ലാനില്ല.

ഓപ്പണിങ് റോളിലേക്കു ഇന്ത്യക്കു ടീമില്‍ മറ്റു ഓപ്ഷനുകള്‍ നിലവില്‍ ഇല്ലെന്നതാണ് കാരണം. അടുത്ത മല്‍സരത്തിലും സഞ്ജു- അഭിഷേക് ജോടി തന്നെ ടീമിനായി ഓപ്പണ്‍ ചെയ്യാനിറങ്ങും. ഈ കളിയിലും ഫ്‌ളോപ്പായാല്‍ മാത്രമേ അഭിഷേകിന്റെ ഭാവിയെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കാനിടയുള്ളൂ.

മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ യാദവ് കളിക്കും. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 17 ബോളില്‍ 21 റണ്‍സെടുത്ത് സ്‌കൈ ക്രീസ് വിടുകയായിരുന്നു. രണ്ടാം ടി20യില്‍ വലിയൊരു ഇന്നിങ്‌സുമായി ശക്തമായ തിരിച്ചുവരവ് നടത്താനായിരിക്കും സൂര്യയടെ പ്ലാന്‍.

മധ്യനിരയില്‍ ആരെല്ലാം

ബാറ്റിങ് ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും അടുത്ത മല്‍സരത്തില്‍ ഇന്ത്യ വരുത്താനിടയില്ല. നാല് മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ എന്നിര്‍ തന്നെ തുടരും. ഇവരില്‍ തിലകിനു മാത്രമാണ് കഴിഞ്ഞ കളിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്.

18 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്സറുമടക്കം തിലക് 33 റണ്‍സ് അടിച്ചെടുത്തിരുന്നു. ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോററും അദ്ദേഹമായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിനു രണ്ടും റിങ്കുവിനു 11ഉം റണ്‍സ് മാത്രമേ നേടാനായുള്ളൂ. അക്ഷറാവട്ടെ ഏഴു റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ബൗളിങില്‍ ഒരോവര്‍ മാത്രമേ താരം പരീക്ഷിക്കപ്പെടുമുള്ളൂ. ഒരോവറില്‍ എട്ടു റണ്‍സ് വഴങ്ങിയ അക്ഷറിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല. പുതുമുഖ ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ ടീമിന്റെ ഭാഗമാണെങ്കിലും അടുത്ത കളിയില്‍ രണ്ടു പേരെയും ഇന്ത്യ പരീക്ഷിക്കാനിടയില്ല.

AVESH KHAN

ബൗളിങ് ലൈനപ്പില്‍ മാറ്റം

രണ്ടാം ടി20യില്‍ ബൗളിങില്‍ ലൈനപ്പില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകള്‍. സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയും പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടാവും. കഴിഞ്ഞ കളിയില്‍ മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത് ഇരുവരും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

പേസ് നിരയിലാണ് ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കുക. അര്‍ഷ്ദീപ് സിങും ആവേശ് ഖാനുമാണ് കഴിഞ്ഞ കളിയില്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. അര്‍ഷ്ദീപ് ടീമില്‍ തുടരുമ്പോള്‍ ആവേശ് പുറത്തായേക്കും. പകരം പുതുമുഖ പേസര്‍മാരായ വൈശാഖ് വിജയ്കുമാര്‍, യഷ് ദയാല്‍ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിച്ചേക്കും.

ഇന്ത്യന്‍ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ / വിജയ്കുമാര്‍ വൈശാഖ്.

Story first published: Saturday, November 9, 2024, 13:44 [IST]
Other articles published on Nov 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+