IND vs SA: സൂപ്പര്‍ താരം ഔട്ട്! പകരം റിങ്കു അരങ്ങേറും? പരമ്പര പിടിക്കാന്‍ ഇന്ത്യ, രണ്ടാമങ്കത്തിലെ 11
ജൊഹാനസ്ബര്‍ഗ്: സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര വരുതിയിലാക്കുന്ന ലക്ഷ്യത്തോടെ ഇന്ത്യ രണ്ടാമങ്കത്തിനു കച്ചമുറുക്കുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ കളി നാളെ (ചൊവ്വ) ഗ്വെബ്രയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് കളിയാരംഭിക്കുക. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കാാന്‍ കഴിയും.
ജൊഹാനസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കെഎല്‍ രാഹുലും സംഘവും സ്വന്തമാക്കിയത്. പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ആവേശ് ഖാനും ചേര്‍ന്നായിരുന്നു സൗത്താഫ്രിക്കയെ തീര്‍ത്തത്. അവരുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു വലിയ മാറ്റത്തോടെയാവും ഇന്ത്യ രണ്ടാം ഏകദിനത്തിനു ഇറങ്ങുകയെന്നാണ് സൂചനകള്‍. സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കു രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. കാരണം അടുത്തയാഴ്ച (26ന്) സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുകയാണ്. ഈ പരമ്പരയില്‍ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ശ്രേയസ്. ഈ കാരണത്താല്‍ തന്നെ അദ്ദേഹത്തിനു അടുത്ത രണ്ടു ഏകദിനങ്ങളിലും വിശ്രമം നല്‍കാനാണ് ഇന്ത്യ ആലോചിക്കുന്നത്.
കഴിഞ്ഞ മല്‍സരത്തില്‍ അവസരം ലഭിക്കാതെ പോയ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു രണ്ടാം ഏകദിനത്തിലും അവസരം ലഭിക്കാന്‍ സാധ്യതയില്ല. ശ്രേയസിനു പകരം ഫിനിഷറുടെ റോളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവതാരം റിങ്കു സിങിനായിരിക്കും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വഴി തുറക്കുക. ഏകദിനത്തില്‍ റിങ്കുവിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരിക്കും ഇത്.
ശ്രേയസിനു പകരം റിങ്കു വരുന്നതൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങളൊന്നും ഇന്ത്യ വരുത്താനിടയില്ല. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ടീമില്‍ തുടരും. സഞ്ജുവിനെ സംബന്ധിച്ച് കഴിവ് തെളിയിക്കാനുള്ള മറ്റൊരു മികച്ച അവസരമായിരിക്കും ഇത്.
റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍ ജോടി തന്നെ അടുത്ത മല്‍സത്തിലും ഓപ്പണര്‍മാരായി തുടരും. കഴിഞ്ഞ മല്‍സരത്തില്‍ റുതുരാജ് ഫ്‌ളോപ്പായെങ്കിലും അരങ്ങേറ്റ മല്‍സരം കളിച്ച സായ് (55*) അപരാജിത ഫിഫ്റ്റിയുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.

ശ്രേയസിന്റെ അഭാവത്തില്‍ തിലക് വര്‍മയായിരിക്കും മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങുക. നാലാം നമ്പറില്‍ നായകന്‍ രാഹുലും അഞ്ചാമനായി സഞ്ജുവും ക്രീസിലെത്തും. ആറാം നമ്പര്‍ റിങ്കുവിനായിരിക്കും. ടി20ക്കു പിന്നാലെ ഏകദിനത്തിലും തന്റെ ഫിനിഷിങ് പാടവം തെളിയിക്കാന്‍ റിങ്കുവിനു ലഭിക്കുന്ന അവസരമായിരിക്കും ഇത്.
റിങ്കുവിവു ശേഷം അക്ഷര്‍ പട്ടേലിന്റെ ഊഴമായിരിക്കും. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെങ്കിലും അവസാന മല്‍സരത്തില്‍ മാത്രമേ അവസരം ലഭിക്കാനിടയുള്ളൂ. കുല്‍ദീപ് യാദവ് തന്നെയായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങിനു അര്‍ഷ്ദീപ്, ആവേശ്, മുകേഷ് കുമാര്‍ എന്നിവരും നേതൃത്വം നല്‍കും.
സാധ്യത പ്ലെയിങ് ഇലവന്‍
റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications