For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: പുതിയ ഓപ്പണിങ്, 2 മാറ്റത്തിന് ഇന്ത്യ; മൂന്നാം ടി20യിലെ സാധ്യതാ പ്ലേയിങ് 11 ഇതാ

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര കൂടുതല്‍ ആവേശകരമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയത്തോടെ ആതിഥേയര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതോടെ നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ആരാവും പരമ്പര നേടുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും പോരാട്ടം വാശിയേറിയതായി മാറിയിരിക്കുകയാണ്.

ഇന്ത്യന്‍ ടീം കരുത്ത് ശക്തമാണെങ്കിലും സ്ഥിരതയോടെ മികച്ച ഫോമില്‍ കളിക്കാന്‍ പല പ്രമുഖര്‍ക്കും സാധിക്കുന്നില്ല. രണ്ടാം ടി20യിലെ തോല്‍വി ഇന്ത്യയുടെ ദൗര്‍ബല്യം തുറന്ന് കാട്ടുന്നതാണ്. അതുകൊണ്ടുതന്നെ മൂന്നാം ടി20യില്‍ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ആദ്യ രണ്ട് മത്സരത്തിലും ഒരേ പ്ലേയിങ് 11നോടെയാണ് ഇന്ത്യ കളിച്ചത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം വേണം. ഇന്ത്യയുടെ സാധ്യതാ 11 പരിശോധിക്കാം.

അഭിഷേക് ശര്‍മയുടെ സീറ്റ് തെറിക്കും

ഇന്ത്യ വലിയ പ്രതീക്ഷവെച്ച യുവ ഓപ്പണറാണ് അഭിഷേക് ശര്‍മ. ഇടം കൈയന്‍ താരം പവര്‍പ്ലേയില്‍ കടന്നാക്രമിച്ച് കളിക്കുന്നവനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ അഭിഷേക് ശര്‍മ ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ച് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥിരതയോടെ മുന്നോട്ട് പോകാനായില്ല. അവസാനം കളിച്ച ഏഴ് ടി20 ഇന്നിങ്‌സില്‍ നിന്ന് അഭിഷേക് ശര്‍മ നേടിയത് വെറും 70 റണ്‍സാണ്.

10 മാത്രമാണ് ശരാശരി. അഭിഷേക് നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ തുടക്കം മോശമാവുകയാണ്. ഇത് ടീമിന്റെ പ്രകടനത്തെയാകെ പിന്നോട്ടടിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. മൂന്നാം ടി20യില്‍ സഞ്ജു സാംസണിനൊപ്പം ഇന്ത്യ ജിതേഷ് ശര്‍മയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ജിതേഷും കടന്ന് ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ്. പവര്‍പ്ലേ മുതലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് സാധിച്ചേക്കും.

rinku singh

ആവേശിന് പകരം വിജയകുമാര്‍

ഇന്ത്യ പേസ് നിരയില്‍ പരിഗണിച്ചിരിക്കുന്നവരില്‍ ഒരാള്‍ ആവേശ് ഖാനാണ്. വലം കൈയന്‍ പേസര്‍ ടി20യിലെ തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ്. എന്നിട്ടും വീണ്ടും വീണ്ടും അവസരം ലഭിക്കുകയാണ്. രണ്ടാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരണക്കാരന്‍ ആവേശ് ഖാനാണെന്ന് പറയാം. ഫുള്‍ട്ടോസ് എറിഞ്ഞുകൊടുത്ത് ജെറാള്‍ഡ് കോയറ്റ്‌സെക്ക് അനായാസം റണ്‍സുയര്‍ത്താന്‍ അവസരമൊരുക്കിയത് ആവേശാണ്. മികച്ചൊരു യോര്‍ക്കര്‍ പോലും എറിയാന്‍ ആവേശിനാവുന്നില്ല.

ഈ സാഹചര്യത്തില്‍ ഇന്ത്യ ആവേശിനെ പുറത്തിരുത്തണം. തല്ലുകൊള്ളിയായ ആവേശിന് പകരം യുവതാരം വിജയകുമാര്‍ വൈശാഖിന് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കണം. ആര്‍സിബിയിലൂടെ മികവ് കാട്ടി വളര്‍ന്ന വിജയകുമാറിന് അവസരം നല്‍കാവുന്നതാണ്. വിജയകുമാറല്ലെങ്കില്‍ ഇടം കൈയന്‍ പേസര്‍ യഷ് ദയാലിനേയും ഇന്ത്യക്ക് ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. ഇടം കൈയന്‍ പേസര്‍ ആവേശ് ഖാനെക്കാളും ഭേദമായിരിക്കുമെന്ന് തന്നെ പറയാം.

സഞ്ജുവും സൂര്യയും മികവ് കാട്ടണം

ഇന്ത്യക്ക് വിജയ വഴിയില്‍ തിരിച്ചെത്താന്‍ സൂപ്പര്‍ താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനത്തെ ടീം വല്ലാതെ ആശ്രയിക്കുന്നു. ഇവര്‍ക്ക് മികവ് കാട്ടാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് വിജയം പ്രയാസമാവില്ല. റിങ്കു സിങ്ങിന് പ്രതീക്ഷിച്ചപോലെ അതിവേഗം റണ്‍സുയര്‍ത്താനോ മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കാനോ സാധിക്കുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാത്ത പക്ഷം ഇന്ത്യക്ക് ജയം എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ 11

സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, യഷ് ദയാല്‍/ വിജയകുമാര്‍ വൈശാഖ്, രവി ബിഷ്‌നോയ്‌

Story first published: Monday, November 11, 2024, 8:06 [IST]
Other articles published on Nov 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+