For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 2-0ന് ആ ടീം നേടും!! ഇന്ത്യയോ, സൗത്താഫ്രിക്കയോ? ഞെട്ടിച്ച് എഐ പ്രവചനം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ടീം ഇന്ത്യ അടുത്ത പോരാട്ടച്ചൂടിലേക്കു കടക്കുകയാണ്. ശക്തരായ സൗത്താഫ്രിക്കയുമായി നാട്ടില്‍ മൂന്നു ഫോര്‍മാറ്റിലും കൊമ്പുകോര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ആദ്യം രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് നടക്കാനിരിക്കുന്നത്. പിന്നാലെ മൂന്നു ഏകദിനങ്ങളിലും അഞ്ചു ടി20കളിലും ഇരുടീമുകളും ഏറ്റുമുട്ടും.

വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ് തുടങ്ങാനിരിക്കുന്നത്. അതിനു ശേഷം രണ്ടാമങ്കം ഈ മാസം 22 മുതല്‍ ഗുവാഹത്തിയിലും നടക്കും. ശുഭ്മന്‍ ഗില്ലിനു കീഴില്‍ അതിശക്തമായ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു.

SHUBMAN GILL

മറുഭാഗത്തു ടെംബ ബവുമയ്ക്കു കീഴിലാണ് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്ക ഇറങ്ങുക. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ വിജയികളെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് എഐ. ഇതേക്കുറച്ചു നോക്കാം.

നേര്‍ക്കുനേര്‍ കണക്കും ഫോമും

ലോക ക്രിക്കറ്റിലെ ചോക്കേഴ്‌സെന്നു വിളിക്കപ്പെടുന്ന ടീമാണ് സൗത്താഫ്രിക്ക. ഏറ്റവും മികച്ച കളി പുറത്തെടുത്താലും പലപ്പോഴും നിര്‍ഭാഗ്യം കാരണം അവര്‍ക്കു അര്‍ഹിച്ച നേട്ടങ്ങളും കൈവരിക്കാന്‍ കഴിയാതെ പോയിട്ടുണ്ട്. എന്നാല്‍ ടെംബ ബവുമയ്ക്കു കീഴി്ല്‍ കഴിഞ്ഞ ഡബ്ല്യുടിസി ട്രോഫി സ്വന്തമാക്കിയതോടെ സൗത്താഫ്രിക്കയുടെ സമയം തെളിഞ്ഞിരിക്കുകയാണ്.

ടെസ്റ്റില്‍ ഇതുവരെയുള്ള നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ ഇന്ത്യക്കു മേല്‍ സൗത്താഫ്രിക്കയ്ക്കു നേരിയ ആധിപത്യമുണ്ടെന്നു കാണാം. 44 ടെസ്റ്റുകളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 18ലും ജയം സൗത്താഫ്രിക്കയ്ക്കാണ്. ഇന്ത്യ്ക്കു ജയിക്കാനയത് 16 ടെസ്റ്റുകളുമാണ്. 10 മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

എന്നാല്‍ നാട്ടില്‍ കളിച്ചിട്ടുള്ള ടെസ്റ്റുകള്‍ നോക്കിയാല്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇവിടെ 19 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 11ലും ഇന്ത്യ ജയിച്ചുകയറി. സൗത്താഫ്രിക്കയ്ക്കു ജയിക്കാനായത് അഞ്ചെണ്ണം മാത്രം. മൂന്നു കളികള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

അതേസമയം, ടെസ്്റ്റിലെ സമീപകാല പ്രകടനങ്ങളെടുത്താല്‍ ഈ ഡബ്ല്യുടിസി സൈക്കളിലെ ആദ്യ പരമ്പരയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ 2-2നു തളയക്കാന്‍ ശുഭ്മന്‍ ഗില്ലിനും സംഘത്തിനുമായിരുന്നു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെ നാട്ടില്‍ രണ്ടു ടെസ്റ്റകളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

സൗത്താഫ്രിക്കയുടെ കാര്യമെടുത്താല്‍ ഡബ്ല്യുടിസി ചാംപ്യന്‍മാരായ ശേഷം കളിച്ച രണ്ടു ടെസ്റ്റ് പരമ്പരയും തൂത്തുവാരി കുതിക്കുകയാണ്. സിംബാബ്‌വെയെ അവരുടെ നാട്ടില്‍ 2-0നു തകര്‍ത്തുവിട്ട ശേഷം പാകിസ്താനെ അവരുടെ തട്ടകത്തില്‍ ഇതേ മാര്‍ജിനില്‍ സൗത്താഫ്രിക്ക കെട്ടുകെട്ടിക്കുകയും ചെയ്തു.

INDIAN TEAM

പ്രവചനമറിയാം

സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0നു തൂത്തുവാരുമെന്നാണ് എഐ ടൂളായ ഗ്രോക്കിന്റെ (Grokk) പ്രവചനം. ശക്തമായ സ്പിന്‍ബൗളിങും കരുത്തുറ്റ ബാറ്റിങ് ലൈനപ്പമാണ് ഇന്ത്യക്കു പരമ്പരയില്‍ മുന്‍തൂക്കം നല്‍കുന്നത്.

ആദ്യ ടെസ്റ്റിനു വേദിയാവുന്ന കൊല്‍ക്കത്തയിലെ ടേണിങ് ട്രാക്കില്‍ സ്പിന്നമാര്‍ ടീമിനായി മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. കാര്യമായ വെല്ലുവിളിയില്ലാതെ ആധികാരികമായി തന്നെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചുകയറും. പക്ഷെ ഗുഹാവത്തിയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇഞ്ചോടിഞ്ചാവും.

ഇവിടുത്തെ പിച്ചിലെ ബൗണ്‍സായിരിക്കും ഇതിന്റെ കാരണം. പിച്ചില്‍ നിന്നുള്ള തുടക്കിലെ ഈര്‍പ്പം മുതലാക്കാന്‍ പേസര്‍മാര്‍ക്കു കഴിഞ്ഞാല്‍ ഈ ടെസ്റ്റില്‍ ജയിച്ച് സൗത്താഫ്രിക്കയ്ക്കു പരമ്പര സമനിലയാക്കാം. പക്ഷെ പരമ്പരയാകെ നോക്കുമ്പോള്‍ സൗത്താഫ്രിയ്ക്കു കാര്യമായ സാധ്യതയില്ല.

Story first published: Monday, November 10, 2025, 16:58 [IST]
Other articles published on Nov 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+