ധരംശാല: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമങ്കം ഞായറാഴ്ച ധരംശാലയില്‍ നടക്കാനിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുീമുകളും 1-1നു ഒപ്പമായതിനാല്‍ തന്നെ തീപാറുന്ന പോരാട്ടം അടുത്ത കളിയില്‍ പ്രതീക്ഷിക്കാം. കട്ടക്കിലെ ആദ്യ പോരാട്ടത്തില്‍ 101 റണ്‍സിന്റ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
എന്നാല്‍ മുല്ലന്‍പൂരിലെ രണ്ടാം ടി20യില്‍ സൗത്താഫ്രിക്ക ശക്തമായ തിരിച്ചുവരവ് നടത്തി. 51 റണ്‍സിന്റെ മിന്നുന്ന വിജയമാണ് അവര്‍ പിടിച്ചെടുത്തത്. ഇനി ധരംശാലയിലെ അടുത്ത മാച്ചിലും സൗത്താഫ്രിക്ക ജയം ആവര്‍ത്തിക്കുമോ? ഇതോ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ് കാണാന്‍ സാധിക്കുമോ? വിജയം ആര്‍ക്കാവുമെന്നതിനെ കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേ കുറിച്ച് നോക്കാം.

പിച്ച് റിപ്പോര്‍ട്ട്
മൂന്നാം ടി20യുടെ വേദിയായ ധരംശാലയിലെ പിച്ച് പരമ്പരാഗതമായി ബാറ്റിങിനെ പിന്തുണയ്ക്കുന്നതാണ്. നല്ല ബൗണ്‍സ് ലഭിക്കുന്നതിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ചാല്‍ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിക്കാന്‍ ബാറ്റര്‍മാര്‍ക്കു സാധിക്കുകയും ചെയ്യും.
ന്യൂബോൡ പേസര്‍മാര്‍ക്കു തുടക്കത്തില്‍ സ്വിങും സീം മൂവ്‌മെന്റുമെല്ലാം ഇവിടെ ലഭിക്കും. പ്രത്യേകിച്ചും പവര്‍പ്ലേയിലാണ് പേസര്‍മാര്‍ക്കു മിന്നിക്കാന്‍ സാധിക്കുക. പ്രതലം ഡ്രൈ ആണെങ്കില്‍ സ്പിന്നര്‍മാര്‍ക്കും പിച്ചില്‍ നിന്നും സഹായം ലഭിച്ചേക്കും. പക്ഷെ വൈകുന്നേരം മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുള്ളതിനാല്‍ ചേസിങ് ടീമുകള്‍ക്കു അതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
ടി20യില്‍ ഇവിടുത്തെ ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 187 റണ്‍സാണ്. അതിനാല്‍ തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 200 പ്ലസ് സ്‌കോറായിരിക്കും ഇവിടെ ലക്ഷ്യമിടുന്നത്. ഇവിടുത്തെ ബൗണ്ടറികള്‍ ചെറുതായതിനാല്‍ അതു വലിയ ഷോട്ടുകള്‍ക്കായി ബാറ്റര്‍മാരെ സഹായിക്കുകയും ചെയ്യും.
ടീം അനാലിസിസ്, സാധ്യതാ 11
സൂര്യകുമാര്‍ യാദവിനു കീഴില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലും ഒരേ പ്ലെയിങ് ഇലവനെയാണ് ഇന്ത്യ പരീക്ഷിച്ചത്. ആദ്യ കളിയില്‍ ഈ ടീം കോമ്പിനേഷന്‍ വിജയിച്ചപ്പോള്‍ രണ്ടാമത്തേതില്‍ ഫ്‌ളോപ്പാവുകയും ചെയ്തു. അടുത്ത മല്‍സരത്തില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്താനിടയുണ്ട്.
ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്ലിന്റെ ദയനീയ ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിക്കുകയാണ്. അദ്ദേഹത്തിനു പകരം മലയാളി സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ അടുത്ത മല്‍സരത്തില്‍ ഇന്ത്യ കളിപ്പിച്ചേക്കും.
കൂടാതെ കഴിഞ്ഞ രണ്ടു കളിയിലും പുറത്തിരുന്ന സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും തിരികെ വിളിച്ചേക്കും. അക്ഷര്‍ പട്ടേലിനാവും ഇതോടെ സ്ഥാനം നഷ്ടമായേക്കുക.

മറുഭാഗത്തു കഴിഞ്ഞ മല്‍സരത്തില്‍ സൗത്താഫ്രിക്കയുടെ ടീം പെര്‍ഫെക്ടായിരുന്നു. അതിനാല്‍ വിന്നിങ് കോമ്പിനേഷന്‍ അവര്‍ മാറ്റാനും സാധ്യതയില്ല. ബാറ്റിങിലും ഒരുപോലെ സന്തുലിതമായ ടീമാണ് ഇപ്പോള്‍ സൗത്താഫ്രിക്കയുടേത്.
സാധ്യതാ 11, ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ്മ (ണഗ), അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.
സൗത്താഫ്രിക്ക- റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സണ്‍, ലൂത്തോ സിപാംല, ലുങ്കി എന്‍ഗിഡി, ഒട്ട്നീല്‍ ബാര്‍ട്ട്മാന്‍.
വിജയമാര്‍ക്ക്?
മൂന്നാം ടി20യില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തുമെന്നാണ് എഐ പ്രവചിക്കുന്നത്. 51 മുതല്‍ 70 ശതമാനം വരെയാണ് ഇന്ത്യയുടെ വിജയസാധ്യത. ആഴമേറിയ ബാറ്റിങ് ലൈനപ്പും ശക്തമായ ബൗൡങ് നിരയുമെല്ലാം ഇന്ത്യക്കു മേല്‍ക്കൈ നല്‍കും.