IND vs SA: നിര്‍ത്തൂ പരീക്ഷണം!! ബാറ്റിങിലെ 'കസേരകളി' ഇനി വേണ്ട, കാരണം പറഞ്ഞ് ചോപ്ര
ഇന്ത്യന്‍ ടി20 ടീമില്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ അവസാനിപ്പിക്കേണ്ട സമയം എത്തിയിരിക്കുകയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍. ഓസ്‌ട്രേലിയക്കെതിരേ അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കിയിരുന്നു. പക്ഷെ ഈ പരമ്പരയില്‍ ബാറ്റിങ് ഓര്‍ഡറില്‍ പല വിചിത്രമായ പരീക്ഷണങ്ങളും ഇന്ത്യ നടത്തി.
ഇനി അടുത്ത മാസം കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. അഞ്ചു ടി20കളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. അതിനു ശേഷം ന്യൂസിലാന്‍ഡുമായും നാട്ടില്‍ ഇന്ത്യക്കു അഞ്ചു ടി20കളുടെ പരമ്പരയുണ്ട്. ഇവയിലൊന്നും ഇനി യാതൊരു പരീക്ഷണവും പാടില്ലെന്നാണ് ചോപ്ര ആവശ്യപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷണഘട്ടം തീര്‍ന്നു
ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ പരീക്ഷണഘട്ടം അവസാനിച്ചിരിക്കുകയാണെന്നും സൗത്താഫ്രിക്കയുമായുള്ള അടുത്ത പരമ്പരയി ഏറ്റവും ശക്തമായ ലൈനപ്പ് തന്നെ അണിനിരത്തുകയും വേണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു.
ഇന്ത്യയെ സംബന്ധിച്ച് ഇതൊരു പരീക്ഷണ ഘട്ടമായിരുന്നു. ഈ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ബാറ്റിങ് ഓര്‍ഡറില്‍ ആരെയും മുകളിലും താഴെയുമായി കളിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞത്.
ആരെയും കളിപ്പിക്കുമെന്നും ആരെയും ഒഴിവാക്കുമെന്നും പറഞ്ഞു. ടീം ഒരു പരീക്ഷണ ഘട്ടത്തിലുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു ടീം ഇക്കാര്യം തുറന്നു സമ്മതിക്കുമ്പോള്‍ നിങ്ങും ഇതിനോടു സമ്മതിക്കുകയും ചെയ്യുമെന്നു ചോപ്ര വ്യക്തമാക്കി.
എന്നാല്‍ ഇനി നാട്ടില്‍ സൗത്താഫ്രിക്കയുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയിലാണ് നമ്മള്‍ കളിക്കാന്‍ പോവുന്നത്. ഇതിനു പിന്നാലെ ന്യൂസിലാന്‍ജിനെതിരേയും അഞ്ചു ടി20കളുടെ പരമ്പരയുണ്ട്. എല്ലാ പരീക്ഷണങ്ങളും അവസാനിപ്പിക്കാനുള്ള സമയമെത്തിയെന്നാണ് എനിക്കു തോന്നുന്നത്.
നമ്മള്‍ അതു നിര്‍ത്തിയിട്ടുമുണ്ടാവും. ഇനി ടീമില്‍ പഴയതു പോലെ പരീക്ഷണങ്ങളൊന്നും പറ്റില്ല. അതു ചെയ്യാനും പാടില്ല. കാരണം ഫെബ്രുവരിയില്‍ ഐസിസിയുടെ ടി20 ലോകകപ്പ് തുടങ്ങാനിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

കടുത്ത സമ്മര്‍ദ്ദമുണ്ടാവും
നാട്ടിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരെന്ന നിലയില്‍ മാത്രമല്ല, ആതിഥേയരെന്ന നിലയിലും ഇന്ത്യന്‍ ടീമിനു വലിയ സമ്മര്‍ദ്ദമുണ്ടാവുമെന്നു ആകാശ് ചോപ്ര നിരീക്ഷിച്ചു.
സ്വന്തം നാട്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പെന്ന നിലയില്‍ നിങ്ങള്‍ക്കു മുന്‍തൂക്കമുള്ളതു പോലെ തോന്നും. പക്ഷെ അതോടൊപ്പം തന്നെ ടീമിനു മേല്‍ സമ്മര്‍ദ്ദവുമുണ്ടാവും. അതു വളരെ കടുപ്പവുമായിരിക്കും. അതുകൊണ്ടു തന്നെ എല്ലാ പരീക്ഷണങ്ങളും ഇനി നിര്‍ത്തിയേ തീരൂ.
അങ്ങനെ ചെയ്താല്‍ ലോകകപ്പില്‍ ഇറക്കാന്‍ പോവുന്ന ഇലവനുമായി വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന ടീമിനെ കളിപ്പിക്കാനും കഴിയുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. അതേസമയം, വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications