Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യക്ക് മൂന്നാമങ്കം ജയിക്കണോ? ഈ തെറ്റുകള്‍ പാടില്ല!! ഇല്ലെങ്കില്‍ തോല്‍വിയുറപ്പ്

സെഞ്ചൂറിയന്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള നിര്‍ണായകമായ മൂന്നാം ടി20 ബുധനാഴ്ച രാത്രി സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടക്കാനിരിക്കുകയാണ്. നാലു മല്‍സങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പമായതിനാല്‍ മൂന്നാമങ്കം തീപാറുമെന്നുറപ്പാണ്. പരമ്പരയില്‍ ഗംഭീരമായി തുടങ്ങാന്‍ ഇന്ത്യക്കായിരുന്നെങ്കിലും കഴിഞ്ഞ കളിയില്‍ അടിതെറ്റുകയായരുന്നു.

മൂന്നാമത്തെ മല്‍സരം ജയിച്ച് പരമ്പരയില്‍ 2-1നു മുന്നിലെത്തണമെങ്കില്‍ സൂര്യകുമാര്‍ യാദവും സംഘവും ചില പിഴവുകള്‍ തീര്‍ച്ചയായും ഒഴിവാക്കിയേ തീരൂ. അടുത്ത കളിയില്‍ ഇന്ത്യന്‍ ടീമിനു സംഭവിക്കാന്‍ പാടില്ലാത്ത മൂന്നു പ്രധാനപ്പെട്ട തെറ്റുകള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV

സൂര്യയുടെ ക്യാപ്റ്റന്‍സി

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന പിഴവുകള്‍ ഒഴിവാക്കണമെന്നതാണ് ആദ്യത്തെ കാര്യം. രണ്ടാം ടി20യില്‍ സ്പിന്‍ ജോടികളായ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയും ചേര്‍ന്ന് ഇന്ത്യയെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചിരുന്നു. വരുണ്‍ അഞ്ചും ബിഷ്‌നോയ് ഒരു വിക്കറ്റുമാണ് പിഴുതത്.

സൗത്താഫ്രിക്കന്‍ ബാറ്റര്‍മാര്‍ സ്പിന്‍ ബൗളിങിനെതിരേ പതറവെ ടീമില്‍ അക്ഷര്‍ പട്ടേലെന്ന മൂന്നാമതൊരു സ്പിന്നര്‍ കൂടിയുണ്ടായിട്ടും അദ്ദേഹത്തെ സൂര്യ അവഗണിക്കുകയായിരുന്നു. ഒരോവര്‍ മാത്രമേ അക്ഷറിനെക്കൊണ്ട് അദ്ദേഹം ബൗള്‍ ചെയ്യിച്ചുള്ളൂ. വിട്ടുകൊടുത്തത് രണ്ടു റണ്‍സുമായിരുന്നു.

എന്നിട്ടും അദ്ദേഹത്തിനു സൂര്യ കൂടുതല്‍ ഓവര്‍ നല്‍കാതിരുന്നത് വലിയ മണ്ടത്തരം തന്നെയാണ്. ഈ അബദ്ധം അടുത്ത കളിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൂര്യ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. കളിക്കളത്തില്‍ തീരുമാനങ്ങളടുക്കുന്ന കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ജാഗ്രത പാലിച്ചേ തീരൂ.

ഡെത്ത് ഓവര്‍ ബൗളിങ്

രണ്ടാം ടി20യില്‍ ഇന്ത്യന്‍ പരാജയത്തിനു രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം ഡെത്ത് ഓവറുകളിലെ ദയനീയ ബൗളിങ് പ്രകടനമാണ്. പേസ് ജോടികളായ അര്‍ഷ്ദീപ് സിങും ആവേശ് ഖാനും അവസാന ഓവറുകളില്‍ തികഞ്ഞ പരാജയമായിരുന്നു. 125 റണ്‍സ് ചേസ് ചെയ്ത സൗത്താഫ്രിക്ക ഏഴു വിക്കറ്റിനു 86ലേക്കു കൂപ്പുകുത്തിയിരുന്നു. ട്രിസ്റ്റണ്‍ സ്റ്റബ്‌സും പേസര്‍ ജെറാള്‍ഡ് കോട്‌സിയുമായിരുന്നു അപ്പോള്‍ ക്രീസില്‍.

രണ്ടിലൊരാളെ പുറത്താക്കിയിരുന്നെങ്കില്‍ ഇന്ത്യക്കു വിജയമുറപ്പായിരുന്നു. പക്ഷെ ഇന്ത്യക്കു ഇതിനു സാധിക്കാതെ പോയതോടെ ഒരോവര്‍ ബാക്കിനില്‍ക്കെ അവര്‍ വിജയത്തിലെത്തുകയും ചെയ്തു. അര്‍ഷ്ദീപും ആവേശും കഴിഞ്ഞ കളിയിലെ അബദ്ധത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് അടുത്ത കളിയില്‍ ഡെത്ത് ഓവറുകളില്‍ പുറത്തെടുക്കേണ്ടതുണ്ട്.

ABHISHEK SHARMA

ബാറ്റര്‍മാരുടെ ഉത്തരവാദിത്വം

ബാറ്റര്‍മാര്‍ ഉത്തരവാദിത്വമേറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതായിരുന്നു ഇന്ത്യന്‍ പരാജയത്തിന്റെ മൂന്നാമത്തെ കാരണം. ഈ പിഴവും അടുത്ത കളിയില്‍ പരിഹരിക്കേണ്ടതു പ്രധാനമാണ്. കഴിഞ്ഞ കളിയില്‍ മാത്രമല്ല ആദ്യ ടി20യിലും ഇതു തന്നെയായിരുന്നു സംഭവിച്ചത്. സഞ്ജു സാംസണിന്റെ സെഞ്ച്വറി ഇല്ലായിരുന്നെങ്കില്‍ ആദ്യ കളിയും ഇന്ത്യ തോറ്റേനെ.

രണ്ടാം ടി20യില്‍ സഞ്ജുവിനൊപ്പം മറ്റുള്ളവരും ബാറ്റിങില്‍ ഉത്തരവാദിത്വം കാണിച്ചില്ല. അദ്ദേഹം ഡെക്കായപ്പോള്‍ അഭിഷേക് ശര്‍മ, നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതു കൊണ്ടു മാത്രമാണ് ഇന്ത്യന്‍ ടോട്ടല്‍ 100 കടന്നത്.

അടുത്ത കളിയില്‍ ബാറ്റര്‍മാര്‍ കൂടതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ മികച്ച സ്‌കോറിലെത്തിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായില്ലെങ്കില്‍ വീണ്ടുമൊരു ബാറ്റിങ് തകര്‍ച്ചയായിരിക്കും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

Story first published: Monday, November 11, 2024, 22:17 [IST]
Other articles published on Nov 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+