Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ടോസ്, ബൗളിങ്, ബാറ്റിങ്- രാഹുലിനു തൊട്ടതെല്ലാം പിഴച്ചു, ഇന്ത്യക്കു തോല്‍വി

1

പാള്‍ (ബോളണ്ട് പാര്‍ക്ക്): ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനായുള്ള കെഎല്‍ രാഹുലിന്റെ തുടക്കം ദുരന്തത്തില്‍ കലാശിച്ചു. ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടീമിനെ ഒരു തരത്തിലും പ്രചോദിപ്പിക്കാനോ, മുന്നില്‍നിന്നു നയിക്കാനോ അദ്ദേഹത്തിനായില്ല. ഫലമാവട്ടെ സൗത്താഫ്രിക്ക 31 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യയെ വാരിക്കളയുകയും ചെയ്തു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ടീമിന്റെ ദയനീയ പതനം കണ്ട് നോക്കിയിരിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തി. അടുത്ത മല്‍സരം വെള്ളിയാഴ്ച ഇതേ ഗ്രൗണ്ടില്‍ തന്നെ നടക്കും.

297 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്ക ഇന്ത്യക്കു നല്‍കിയത്. പക്ഷെ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ഇന്ത്യക്കു ഇതു ചേസ് ചെയ്യാനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ബാറ്റിങ് ലൈനപ്പ് കടലാസിലെ കരുത്ത് ഗ്രൗണ്ടില്‍ കാണിച്ചില്ല. എട്ടു വിക്കറ്റിനു 265 റണ്‍സില്‍ ഇന്ത്യയുടെ റണ്‍ചേസ് അവസാനിക്കുകയായിരുന്നു. ശിഖര്‍ ധവാനും (79) കോലിയും (51) ചേര്‍ന്നു വിജയിക്കാനുള്ള അടിത്തറ ടീമിനു നല്‍കിയെങ്കിലും മധ്യനിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിട്ടു. വാലറ്റത്ത് ശര്‍ദ്ദുല്‍ ടാക്കൂറിന്റെ (50*) കന്നി ഫിഫ്റ്റി ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചു.

2

റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ അനായാസം വിജയത്തിലേക്കു മുന്നേറിയിരുന്നു. 25 ഓവറില്‍ ഒരു വിക്കറ്റിന് 137 റണ്‍സെന്ന ശക്തയമായ നിലയിലായിരുന്നു ഇന്ത്യ. പക്ഷെ പിന്നീട് അവിശ്വസനീയമാം വിധം ബാറ്റിങ് നിര തകര്‍ന്നു. ധവാന്റെ പുറത്താവലായിരുന്നു ടേണിങ് പോയിന്‍്. 94 റണ്‍സിന്റെ കൂട്ടുകെട്ടുമായി ധവാന്‍- കോലി ജോടി മുന്നേറവെയായിരുന്നു ഇത്. 84 ബോളില്‍ 10 ബൗണ്ടറികളോടെ 79 റണ്‍സെടുത്ത ധവാനെ മഹാരാജ് ബൗള്‍ഡാക്കി. ടീം സ്‌കോറിലേക്കു 14 റണ്‍സ് കൂടി നേടവെ മികച്ച ഫോമിലായിരുന്ന കോലിയും പുറത്തായി. 63 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 51 റണ്‍സെടുത്ത അദ്ദേഹത്തെ ഷംസിയുടെ ബൗളിങില്‍ ബവുമ പിടികൂടി.

പിന്നീട് ഇന്ത്യയുടെ വിക്കറ്റുകള്‍ വീണുകൊണ്ടിയിരുന്നു. 180-190നിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ആറിനു 188 റണ്‍സിലേക്കു ഇന്ത്യ കൂപ്പുകുത്തി. ഇതോടെ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കാര്യമെടുത്താല്‍ രാഹുല്‍ (12), റിഷഭ് പന്ത് (16), ശ്രേയസ് അയ്യര്‍ (17), വെങ്കടേഷ് അയ്യര്‍ (2), ആര്‍ അശ്വിന്‍ (7), ഭുവനേശ്വര്‍ കുമാര്‍ (4) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി. ബൗളിങില്‍ വിക്കറ്റൊന്നുമില്ലാതെ നന്നായി തല്ലുവാങ്ങിയതിന്റെ ക്ഷീണം ശര്‍ദ്ദുല്‍ ടാക്കൂര്‍ ബാറ്റിങില്‍ തീര്‍ത്തു. 43 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 50 റണ്‍സെടുത്തത്. ബൗളിങില്‍ 10 ഓവറില്‍ ഒരു മെയ്ഡനടക്കം 72 റണ്‍സ് ശര്‍ദ്ദുല്‍ വിട്ടുകൊടുത്തിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി ലുംഗി എന്‍ഗിഡി, തബ്രെയ്‌സ് ഷംസി, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

3

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ആദ്യം ബാറ്റ് ചെയ്ത ശേഷം നാലു വിക്കറ്റിനു 296 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെയും (129*) നായകന്റെ കളി കെട്ടഴിച്ച ടെംബ ബവുമയുടെയും (110) സെഞ്ച്വറികളാണ് സൗത്താഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. വെറും 96 ബോളിലാണ് ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം ഡ്യുസെന്‍ 129 റണ്‍സ് അടിച്ചെടുത്തത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. ബവും 143 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് 110 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ ബവുമ-ഡ്യുസെന്‍ ജോടി വാരിക്കൂട്ടിയത് 204 റണ്‍സാണ്. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്. ടീം സ്‌കോര്‍ 68ല്‍ ഒന്നിച്ച ഈ ജോട്ി 272ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. ക്വിന്റണ്‍ ഡികോക്ക് (27), ജന്നെമന്‍ മലാന്‍ (6), എയ്ഡന്‍ മര്‍ക്രാം (4) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

4

ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 68 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യ കളിയില്‍ പിടിമുറുക്കവെയായിരുന്നു ബവുമയും വാന്‍ഡര്‍ ഡ്യുസെനും ക്രീസില്‍ ഒന്നിച്ചത്. അതുവരെ കളിയില്‍ നിയന്ത്രണമുണ്ടായിരുന്ന ഇന്ത്യ പിന്നീട് ഒരു ക്ലൂവുമില്ലതെയാണ് കളിച്ചത്. ഇന്ത്യന്‍ നായകന്‍ രാഹുല്‍ അഞ്ചു ബൗളര്‍മാരെയാണ് കളിയില്‍ പരീക്ഷിച്ചത്. പക്ഷെ കൂട്ടൂകെട്ടിനെ തകര്‍ക്കാന്‍ ആറാമത്തെ ബൗളറെക്കൊണ്ട് പന്തെറിയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യന്‍ ബൗളിങില്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ആര്‍ അശ്വിനു ഒരു വിക്കറ്റും ലഭിച്ചു.

അഞ്ചാമത്തെ ഓവറില്‍ ബുംറയാണ് ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോൡ എഡ്ജായ മലാനെ റിഷഭ് പന്ത് അനായസം പിടികൂടുകയായിരുന്നു. ഡികോക്കിനെയും മര്‍ക്രാമിനെയും അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. സ്‌കോര്‍ 58ല്‍ നില്‍ക്കെ ഡികോക്കിനെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോറിലേക്കു 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മര്‍ക്രാമും പുറത്തായി. വെങ്കടേഷ് അയ്യരുടെ നേരിട്ടുള്ള ത്രോയില്‍ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു.

5

ടോസ് ലഭിച്ച സൗത്താഫ്രിക്കന്‍ നായകന്‍ ടെംബ ബവുമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി യുഗത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ആഈ കളിക്കുണ്ട്. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴിലാണ് ഇന്ത്യ ഈ പരമ്പരയില്‍ ഇറങ്ങിയത്. മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ഇന്ത്യക്കു വേണ്ടി ഈ മല്‍സരത്തിലൂടെ അരങ്ങേറി. നായകന്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളി പരിചയസമ്പന്നനായ ശിഖര്‍ ധവാനാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനു പകരം ശ്രേയസ് അയ്യരാണ് കളിച്ചത്. രണ്ടു സ്പിന്നര്‍മാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനലിലെത്തി. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ പേസ് ബൗളിങിനും നേതൃത്വം നല്‍കി.

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷംസി, ലുംഗി എന്‍ഗിഡി.

Story first published: Wednesday, January 19, 2022, 23:07 [IST]
Other articles published on Jan 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+