For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND v SA: 'കുഴപ്പം' കോലിക്കായിരുന്നില്ല, ദ്രാവിഡ് വന്നപ്പോള്‍ ടോസ് ശാപം തീര്‍ന്നു, ഇന്ത്യക്ക് 8/8!

തുടരെ എട്ടു ടോസുകളും ഇന്ത്യക്കായിരുന്നു

കേപ്ടൗണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ടോസിന്റെ കാര്യത്തില്‍ നേരത്തേ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ നായകന്‍മാരുടെ നിരയിലായിന്നു. വളരെ അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിനു ടോസ് ലഭിച്ചിരുന്നുള്ളൂ. ഇതോടെ കോലി ഇനി ടോസിനു പോവരുതെന്നും ടീമിലെ മറ്റാരെയെങ്കിലും ടോസിനായി അയക്കണമെന്നു വരെ തമാശരൂപേണ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. പലപ്പോഴും ഈ ടോസ് 'ശാപം' ഇന്ത്യയുടെ പരാജയത്തിനു വഴിവയ്ക്കുകയും ചെയിട്ടുണ്ട്.

1

ഏറ്റവും അവസാനമായി യുഎയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലും കോലിയുടെ ടോസ് നിര്‍ഭാഗ്യത്തിനു ഇന്ത്യക്കു വലിയ വില കൊടുക്കേണ്ടി വന്നിരുന്നു. ഈ ടൂര്‍ണമെന്റില്‍ ടോസ് മല്‍സരഫലത്തില്‍ നിര്‍ണയക പങ്കും വഹിച്ചിരുന്നു. ഭൂരിഭാഗം മല്‍സരങ്ങളിലും ജയിച്ചത് ടോസ് നേടിയ ടീമായിരുന്നു. ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവാന്‍ പ്രധാന കാരണങ്ങളിലൊന്നും ഈ ടോസ് നിര്‍ഭാഗ്യം കാരണമായിരുന്നു.

2

വളരെ അപൂര്‍വ്വമായി മാത്രമേ കോലിക്കു ടോസ് ലഭിക്കാറുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അദ്ദേഹം ടോസ് നേടിയാല്‍ അത് വലിയ അദ്ഭുതമായിട്ടായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ കോലിയുടെ ഭാഗ്യമില്ലായ്മല്ല, മറിച്ച് കോച്ച് രവി ശാസ്ത്രിയുടെ സാന്നിധ്യം കാരണമായിരുന്നു ഇന്ത്യക്കു ടോസ് 'ശാപ' മുണ്ടായതെന്നു സംശയിക്കേണ്ടി വരും. ഇങ്ങനെ പറയാനൊരു കാരണം കൂടിയുണ്ട്.

3

ശാസ്ത്രിയുടെ പകരക്കാരനായി മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായി വന്ന ശേഷം ഇന്ത്യയുടെ ടോസ് നിര്‍ഭാഗ്യവും അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷമായിരുന്നു ശാസ്ത്രി ദേശീയ ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞത്. ലോകകപ്പ് വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിനു ശേഷം ശാസ്ത്രി പടിയിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ദ്രാവിഡ് ചുമതലയേറ്റത്. അതിനു ശേഷം കളിച്ച ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യക്കു ടോസ് നഷ്ടമായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. വിവിധ ഫോര്‍മാറ്റുകളിലായി ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളിലും ടോസ് ഇന്ത്യക്കായിരുന്നു.

4

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയായിരുന്നു ദ്രാവിഡിന്റെ തുടക്കം. രോഹിത് ശര്‍മ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള ടീമിന്റെ ആദ്യത്തെ പരമ്പര കൂടിയായിരുന്നു ഇത്. ഈ പരമ്പരയിലെ മൂന്നു കളികളിലും രോഹിത്തിനായിരുന്നു ടോസ്. എല്ലാ മല്‍സരങ്ങളും ഇന്ത്യ വിജയിക്കുകയും ചെയ്തു. പിന്നീട് ന്യൂസിലാന്‍ഡുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്. ആദ്യ ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ക്യാപ്റ്റന്‍. ഈ കളിയിലും ഇന്ത്യ ടോസ് നേടി. രണ്ടാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയപ്പോഴും ടോസ് ഇന്ത്യയെ കൈവിട്ടില്ല.

5

അതിനു ശേഷമാണ് ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലേക്കു പറന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ വീണ്ടും ടോസ് കോലിക്കു തന്നെ. ജൊഹാനസ്ബര്‍ഗിലെ രണ്ടാം ടെസ്റ്റില്‍ കോലിക്കു കളിക്കാനായില്ല. ഇതേ തുടര്‍ന്ന് കെഎല്‍ രാഹുല്‍ ടീമിനെ നയിക്കുകയായിരുന്നു. അപ്പോഴും ടോസ് ഇന്ത്യ തന്നെ നേടി. ഒടുവില്‍ ഇപ്പോള്‍ കേപ്ടൗണില്‍ ആരംഭിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കോലി നായകസ്ഥാനത്തേക്കു മടങ്ങിയെത്തിയപ്പോഴും ടോസ് ഇന്ത്യക്കു തന്നെ ലഭിച്ചിരിക്കുകയാണ്.

6

അതേസമയം, സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസിനു ശേഷം കോലി ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഇരുടീമുകള്‍ള്‍ക്കും ഒരുപോലെ നിര്‍ണായകമാണ് ഈ മല്‍സരം. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് കോലി മടങ്ങിയെത്തിയപ്പോള്‍ ഹനുമാ വിഹാരിക്കു സ്ഥാനം നഷ്ടമാവുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് സിറാജിനു പകരം ഉമേഷ് യാദവും ഇന്ത്യക്കു വേണ്ടി ഇറങ്ങി.

പ്ലെയിങ് ഇലവന്‍
കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Tuesday, January 11, 2022, 15:00 [IST]
Other articles published on Jan 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+