Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: റാഞ്ചിയില്‍ നേടി, പക്ഷെ ഇന്ത്യ രണ്ടു മണ്ടത്തരം കാണിച്ചു!! എന്തൊക്കെ?

റാഞ്ചി: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരിനൊടുവില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ഏകദിന പരമ്പരയില്‍ ഇന്ത്യ അക്കൗണ്ട് തുറന്നിരിക്കുകയാണ്. വിജയം അപ്രാപ്യമെന്നു അറിയാമിരുന്നിട്ടും ഇഞ്ചോടിഞ്ച് പൊരുതിയ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയെ വിറപ്പിച്ചാണ് 17 റണ്‍സിനു കീഴടങ്ങിയത്.

350 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സൗത്താഫ്രിക്ക മറികടക്കില്ലെന്നും അടുത്തു പോലുമെത്തില്ലെന്നുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നു വിക്കറ്റിനു 11 റണ്‍സെന്ന നിലയില്‍ നിന്നും 332 റണ്‍സ് വരെയെത്താന്‍ അവര്‍ക്കു സാധിച്ചു. മധ്യനിരയുടെയും ലോവര്‍ ഓര്‍ഡറിന്റെയം മികച്ച സംഭാവനകളാണ് സൗത്താഫ്രിക്കയെ ഇതിനു സഹായിച്ചത്.

റാഞ്ചിയില്‍ വിജയം സ്വന്തമാക്കാനായെങ്കിലും ചില വലിയ പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചതായി കാണാം. അടുത്ത കളിയില്‍ ഇതു ഒഴിവാക്കിയേ തീരൂ. ഇന്ത്യക്കു സംഭവിച്ച പിഴവുകള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

ആദ്യത്തെ പിഴവ്

ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തിയ താരങ്ങളിലൊരാളാണ് വെടിക്കെട്ട് ബാറ്ററായ ഡെവാള്‍ഡ് ബ്രെവിസ്. ആറാം നമ്പറില്‍ ഇറങ്ങിയ താരം 28 ബോളില്‍ മൂന്നു സിക്്‌സറും രണ്ടു ഫോറുമടക്കം 37 റണ്‍സെടുത്താണ് പുറത്തായത്. 350 റണ്‍സ് ചേസ് ചെയ്യവെ സൗത്താഫ്രിക് നാലു വിക്കറ്റിനു 77 റണ്‍സില്‍ നില്‍ക്കവെയാണ് ബ്രെവിസ് ക്രീസിലെത്തിയത്.

ഈ സമയത്തു ബൗള്‍ ചെയ്തു കൊണ്ടിരുന്നത് പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ്. ഈ സമയത്തു അദ്ദേഹം നന്നായി പന്തെറിയുന്നുമുണ്ടായിരുന്നു.. എന്നാല്‍ പ്രസിദ്ധ് അദ്ദേഹത്തിന്റെ നാലാം ഓവര്‍ എറിഞ്ഞതിനു പിന്നാലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ മാറ്റം വരുത്തി. പ്രസിദ്ധിനെ പിന്‍വലിച്ച് രവീന്ദ്ര ജഡേജയെ പരീക്ഷിക്കുകയായിരുന്നു.

ജഡ്ഡുവിനെ ബ്രെവിസ് കടന്നാക്രമിക്കുമെന്നുറപ്പായിരുന്നു. അതു തന്നെയാണ് സംഭവിച്ചത്. ഫിംഗര്‍ സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കമാണ് സൗത്താഫ്രിക്കന്‍ യുവതാരം. അതിനാല്‍ പ്രസിദ്ധിനെ കൊണ്ടു തന്നെ ബൗളിങ് തുടരുകയായിരുന്നു രാഹുല്‍ ചെയ്യേണ്ടിയിരുന്നത്. കൡയില്‍ ഇന്ത്യ വരുത്തിയ പ്രധാന പിഴവുകളിലൊന്നും ഇതാണ്.

രണ്ടാമത്തെ പിഴവ്

ഇന്ത്യന്‍ ടീം വരുത്തിയ രണ്ടാമത്തെ പിഴവ് ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയ അനാവശ്യ പരീക്ഷണമാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടല്‍ വാഷിങ്ടണ്‍ സുന്ദറിനെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത് പകരം കെഎല്‍ രാഹുലിനെ ആറിലേക്കു മാറ്റിയത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.

നേരത്തേ സൗത്താഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിലും വാഷിങ്ടണിനെ ഈ തരത്തില്‍ മൂന്നാം നമ്പറില്‍ അയക്കാനുള്ള നീക്കം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഏകദിനത്തിലും ഈ തരത്തിലുള്ള അനാവശ്യ പരീക്ഷണങ്ങള്‍ കോച്ച് ഗൗതം ഗംഭീര്‍ തുടരുകയാണ്.

WASHINGTON SUNDAR

റാഞ്ചിയില്‍ അഞ്ചാമനായെത്തിയ വാഷി ബാറ്റിങില്‍ നന്നായി ബുദ്ധിമുട്ടി. പലപ്പോഴും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും അദ്ദേഹത്തിനായില്ല. ഇതോടെ ക്രീസിന്റെ മറുഭാഗത്തു നന്നായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന വിരാട് കോലിക്കു വേണ്ടത്ര സ്‌ട്രൈക്ക് ലഭിച്ചതുമില്ല.

തുടര്‍ച്ചയായി ഡോട്ട് ബോളുകള്‍ കളിക്കേണ്ടി വന്നത് വാഷിയെ വലിയ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതാണ് താരത്തിന്റെ പുറത്താവലിനും വഴിയൊരുക്കിയത്. 19 ബോളില്‍ 13 റണ്‍സ് മാത്രമെടുത്ത് വാഷി ക്രീസ് വിടുകയായിരുന്നു. ഈ റോള്‍ അദ്ദേഹത്തിനു വഴങ്ങില്ലെന്നു തന്നെയാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും ഗംഭീര്‍ ഈ തെറ്റ് തിരുത്തിയേ തീരൂ. രാഹുലിനെ അഞ്ചിലേക്കു തിരികെ കൊണ്ടു വന്നതിനു ശേഷം ആറാമനായി രവീന്ദ്ര ജഡേജയെയും ഏഴാമനായി വാഷിങ്ടണിനെയും കളിപ്പിക്കുന്നതായിരിക്കും നല്ലത്.

Story first published: Monday, December 1, 2025, 10:35 [IST]
Other articles published on Dec 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+