IND vs SA: കേപ്ടൗണില്‍ ഇന്ത്യ സൗത്താഫ്രിക്കയുടെ കഥ കഴിക്കും- ഇതാ കാരണങ്ങള്‍
കേപ്ടൗണ്‍: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് ചൊവ്വാഴ്ച ന്യൂലാന്‍ഡ്‌സിലെ കേപ്ടൗണില്‍ തുടക്കമാവും. ഓരോ വിജയങ്ങള്‍ വീതം നേടി ഇരുടീമുകളും പരമ്പരയില്‍ 1-1നു ഒപ്പമായതിനാല്‍ ഫൈനലിനു തുല്യമായി മൂന്നാമങ്കം മാറിയിരിക്കുകയാണ്. വിജയത്തോടെ ചരിത്രത്തിലാദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേുടകയെന്നതാണ് ഇന്ത്യയുടെ സ്വപ്നം. എന്നാല്‍ നാട്ടില്‍ ഇതുവരെ ഇന്ത്യക്കെതിരേ പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും സൗത്താഫ്രിക്കയുടെ ശ്രമം.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ഗംഭീര വിജയവുമായി തുടങ്ങാന്‍ ഇന്ത്യക്കായിരുന്നെങ്കിലും ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ സൗത്താഫ്രിക്ക കണക്കുതീര്‍ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യ ഈ വേദിയില്‍ പരാജയപ്പെട്ട ടെസ്റ്റ് കൂടിയായിരുന്നു ഇത്. മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ പരമ്പര പോക്കറ്റിലാക്കാന്‍ സാധ്യതയേറെയാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളെന്നു പരിശോധിക്കാം.

പുജാരയും രഹാനെയും ഫോം വീണ്ടെടുത്തു
രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പരിചയസമ്പന്നരായ ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഫോം വീണ്ടെടുത്തത് കേപ്ടൗണില്‍ ഇന്ത്യയുടെ വിജയസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ടെസ്റ്റില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അഗ്രസീവായ ബാറ്റിങായിരുന്നു ഇരുവരും കാഴ്ചവച്ചത്. മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ 58 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ പുജാര 53 റണ്‍സും നേടിയിരുന്നു. 10 ഇന്നിങ്‌സുകള്‍ക്കു ശേഷമായിരുന്നു പുജാരയുടെ ഫിഫ്റ്റിയെങ്കില്‍ എട്ട് ഇന്നിങ്‌സുകള്‍ക്കു ശേഷമായിരുന്നു രഹാനെയുടെ നേട്ടം.
രണ്ടു പേരും ഇതേ ഫോം മൂന്നാം ടെസ്റ്റിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും. അതിനു കഴിഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റിങിനു അതു കരുത്ത് പകരുമെന്നതില്‍ സംശയമില്ല.

കോലിയുടെ തിരിച്ചുവരവ്
ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏറ്റവുമധികം മിസ്സ് ചെയ്തത് ക്യാപ്റ്റന്‍ വിരാട് കോലിയെയിരുന്നു. പരിക്കു കാരണം അദ്ദേഹത്തിലു ആദ്യ ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെ ടീമിനെ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ കോലിയെപ്പോലെ ടീമിനെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പലപ്പോഴും നായകന്‍ പോലുമില്ലെന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ടീം കാണപ്പെട്ടത്. കോലിയുടെ ഊര്‍ജവും അഗ്രസീവ് ശൈലിയുമെല്ലാം കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിനു കാരണമായിട്ടുണ്ട്.
ഫിറ്റ്‌നസ് വീണ്ടെടുത്ത് അദ്ദേഹം മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത് ടീമിനു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ബാറ്റിങില്‍ പഴയതുപോലെ വലിയ ഇന്നിങ്‌സുകളുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കാനാവുന്നില്ലെങ്കിലും ഗ്രൗണ്ടില്‍ അദ്ദേഹം നല്‍കുന്ന പോസിറ്റീവ് എനര്‍ജി വളരെ പ്രധാനമാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിനു മുതല്‍ക്കൂട്ടാവും.

2021നു ശേഷമുള്ള പ്രകടനം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനമെടുത്താല്‍ പല അവിസ്മരണീയ വിജയങ്ങളും നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നു കാണാം. നേരത്തേ ഒരിക്കല്‍പ്പോലും ടെസ്റ്റ് വിജയിച്ചിട്ടില്ലാത്ത വേദികളില്‍ ജയം പിടിച്ചെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയായിരുന്നു ഇതിന്റെ തുടക്കം. അന്ന് ബ്രിസ്ബണ്‍, ഗാബ എന്നീവിടങ്ങളില്‍ അപ്രതീക്ഷിത വിജയം കൊയ്ത ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓവലിലും വിജയക്കൊടി പാറിച്ചു. ബ്രിസ്ബണിലും ഗാബയിലും ആദ്യമായാണ് ഇന്ത്യ വിജയക്കൊടി പാറിച്ചതെങ്കില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഓവലില്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയം.
ഈ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ സെഞ്ചൂറിയന്‍ ടെസ്റ്റിലും ഇന്ത്യ ചരിത്രം തിരുത്തി. ആദ്യമായാണ് ഈ വേദിയില്‍ ഇന്ത്യ ഒരു ടെസ്റ്റ് വിജയിച്ചത്. ഇനി മൂന്നാം ടെസ്റ്റിലും ഇതാവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇന്ത്യക്കു ഇതുവരെ ടെസ്റ്റ് വിജയിക്കാന്‍ സാധിച്ചിട്ടില്ലാത്ത വേദി കൂടിയാണ് കേപ്ടൗണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications