Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ബുംറ ഷോ! കേപ്ടൗണില്‍ ചരിത്രം കുറിച്ച് ടീം ഇന്ത്യ, പരമ്പര സമനിലയില്‍

കേപ്ടൗണ്‍: ബൗളര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ അവസാന ചിരി ടീം ഇന്ത്യക്കൊപ്പം. നിര്‍ണായകമായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സൗത്താഫ്രിക്കയെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. വെറും രണ്ടു ദിവസം കൊണ്ടു തന്നെ മല്‍സരം അവസാനിച്ചുവെന്നതാണ് കൗതുകകരമായ കാര്യം.

79 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു സൗത്താഫ്രിക്ക നല്‍കിയത്. യശസ്വി ജയ്‌സ്വാള്‍ (23 ബോളില്‍ 28) അഗ്രസീവ് ബാറ്റിങിലൂടെ ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കിയപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. കേപ്ടൗണില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് ജയിച്ചുകയറിയത്.

INDIA

റണ്‍ചേസ് ഇന്ത്യക്കു ദുഷ്‌കരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ജയ്‌സ്വാളിന്റെ കടന്നാക്രമണം സൗത്താഫ്രിക്കയെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. 23 ബോളില്‍ ആറു ഫോറുകളടക്കമാണ് അദ്ദേഹം 28 റണ്‍സ് അടിച്ചെടുത്തത്. ശുഭ്മന്‍ ഗില്‍ (17), വിരാട് കോലി (12) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. നായകന്‍ രോഹിത് ശര്‍മയും (17*) ശ്രേയസ് അയ്യരും (4*) ചേര്‍ന്ന് രണ്ടാം സെഷനില്‍ തന്നെ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

നേരത്തേ മൂന്നു വിക്കറ്റിനു 62 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച സൗത്താഫ്രിക്കയെ ഇന്ത്യ 176 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (106) തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൗത്താഫ്രിക്കയെ രക്ഷിച്ചത്. 103 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 17 ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നിട്ടും മാര്‍ക്രം തന്റെ അഗ്രസീവ് ബാറ്റിങില്‍ യാതൊരു മാറ്റവും വരുത്തിയില്ല.

മാര്‍ക്രമിനെ മാറ്റിനിര്‍ത്തിയാല്‍ സൗത്താഫ്രിക്കന്‍ നിരയില്‍ മറ്റാരും 20 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (12), ഡേവിഡ് ബെഡിങ്ഹാം (11), മാര്‍ക്കോ യാന്‍സണ്‍ (11) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ആറു വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. മുകേഷ് കുമാറിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

JASPRIT BUMRAH

23 വിക്കറ്റുകള്‍ കടപുഴകിയ ആദ്യദിനം ഇന്ത്യ 98 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ചിരുന്നു. കളിയില്‍ നിര്‍ണായകമായതും ഇതു തന്നെയാണ്. നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ആദ്യദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വെറും 55 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. കൈല്‍ വെറയ്ന്‍ (15), ഡേവിഡ് ബെഡിങ്ഹാം (12) എന്നിവരൊഴികെ മറ്റാരും സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. ആറു വിക്കറ്റുകളെടുത്ത മുഹമ്മദ് സിറാജാണ് സൗത്താഫ്രിക്കയുടെ കഥ കഴിച്ചത്.

മറുപടിയില്‍ നാലിന് 152 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നിന്നും ഒരു റണ്‍സ് മാത്രം എടുക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും കളഞ്ഞുകുളിച്ച ഇന്ത്യ 153 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. വിരാട് കോലി (46), നായകന്‍ രോഹിത് ശര്‍മ (39), ശുഭ്മന്‍ ഗില്‍ (36) എന്നിവരൊഴികെ മറ്റുള്ളവരെല്ലാം ബാറ്റിങില്‍ ദുരന്തമായി. ഇന്ത്യന്‍ നിരയില്‍ ഏഴു പേര്‍ ഡെക്കായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ, ലുംഗി എന്‍ഗിഡി, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളെടുത്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, നാന്‍ഡ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.

Story first published: Thursday, January 4, 2024, 12:49 [IST]
Other articles published on Jan 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+