Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യക്കു ജയിക്കാന്‍ എട്ട് വിക്കറ്റ് വേണം, സൗത്താഫ്രിക്കയ്ക്കു 122 റണ്‍സും

1

ജൊഹാനസ്ബര്‍ഗ്: ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. തങ്ങളുടെ ഭാഗ്യവേദി കൂടിയായ വാണ്ടറേഴ്‌സില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ സൗത്താഫ്രിക്ക രണ്ടു വിക്കറ്റിനു 118 റണ്‍സെടുത്തിട്ടുണ്ട്. രണ്ടു ദിനം ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് എട്ടു വിക്കറ്റുകളാണെങ്കില്‍ സൗത്താഫ്രിക്കയുടെ ആവശ്യം 122 റണ്‍സാണ്. നായകന്‍ ഡീന്‍ എല്‍ഗറും (46) റാസ്സി വാന്‍ഡര്‍ ഡ്യുസെനുമാണ് (11) ക്രീസില്‍. എയ്ഡന്‍ മര്‍ക്രാം (31), കീഗന്‍ പീറ്റേഴ്‌സന്‍ (28) എന്നിവരാണ് ക്രീസിലുള്ളത്. മുഹമ്മദ് ഷമിയും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

300ന് മുകളില്‍ ലീഡ് ലക്ഷ്യമിട്ടാണ് ഇന്ത്യ മൂന്നാം ദിനം ഇറങ്ങിയതെങ്കിലും അതിനു സാധിച്ചില്ല. മൂന്നാം സെഷനില്‍ 266 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത് വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയുമായിരുന്നു. ഇരുവരും ടീമിനു വേണ്ടി ഫിഫ്റ്റികള്‍ നേടി. 58 റണ്‍സെടുത്ത മുന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെയാണ് ടീമിന്റെ ടോപ്‌സ്്‌കോററായത്. 78 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങസ്. പുജാരയാവട്ടെ 53 റണ്‍സും നേടി. 86 ബോളില്‍ നിന്നും 10 ബൗണ്ടറികളോടെയായിരുന്നു ഇത്. 40 റണ്‍സുമായി പുറത്താവാതെ നിന്ന ഹനുമാ വിഹാരിയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 84 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ശര്‍ദ്ദുല്‍ ടാക്കൂര്‍ (28), മായങ്ക് അഗര്‍വാള്‍ (23), ആര്‍ അശ്വിന്‍ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നായകന്‍ രാഹുല്‍ (8), റിഷഭ് പന്ത് (0), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (7) എന്നിവര്‍ ബാറ്റിങിള്‍ ഫ്‌ളോപ്പായി മാറി.

2

മൂന്നാം വിക്കറ്റില്‍ പുജാര- രഹാനെ സഖ്യം ചേര്‍ന്നെടുത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. രണ്ടു വിക്കറ്റിന് 44 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 111 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ 155ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിയുന്നത്. രഹാനെ, പുജാര, റിഷഭ് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ ഇന്ത്യക്കു നഷ്ടമായി. 12 റണ്‍സിനിടെയാണ് മൂന്നു പേരും ക്രീസ് വിട്ടത്. എന്നാല്‍ വിഹാരിയുടെയും വാലറ്റത്ത് ശര്‍ദ്ദുല്‍, അശ്വിന്‍ എന്നിവരുടെയും ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കാന്‍ സഹായിക്കുകയായിരുന്നു. സൗത്താഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയും മാര്‍ക്കോ യാന്‍സണും ലുംഗി എന്‍ഗിഡിയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നായകന്‍ കെഎല്‍ രാഹുലിന്റെയം (8) ഓപ്പണിങ് പങ്കാളി മായങ്ക് അഗര്‍വാളിന്റെയും (23) വിക്കറ്റുകളാണ് ഇന്ത്യക്കു രണ്ടാംദിനം നഷ്ടമായത്. ടീം സ്‌കോര്‍ 24ല്‍ നില്‍ക്കെയാണ് രാഹുല്‍ പുറത്തായത്. മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ എഡ്ജ് ചെയ്ത അദ്ദേഹത്തെ സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രാം പിടികൂടുകയായിരുന്നു. എന്നാല്‍ ഈ ക്യാച്ചിനെക്കുറിച്ച് വിവാദങ്ങളുമുണ്ടായിരുന്നു. പന്ത് ഗ്രൗണ്ടില്‍ ടച്ച് ചെയ്ത ശേഷമാണോ മര്‍ക്രാം ക്യാച്ച് ചെയ്തത് എന്നതാണ് വിവാദത്തിനു വഴിയൊരുക്കിയത്. തേര്‍ഡ് അംപയര്‍ ഫീല്‍ഡിങ് ടീമിനു അനുകൂലായി വിധിച്ചപ്പോള്‍ അതൃപ്തിയോടെ, നിരാശ പ്രകടിപ്പിച്ചായിരുന്നു രാഹുല്‍ ക്രീസ് വിട്ടത്.

രാഹുല്‍ മടങ്ങി ടീം സ്‌കോറിലേക്ക് 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മായങ്കും പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അവ വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ താരത്തിന് ഒരിക്കല്‍ക്കൂടി പിഴയ്ക്കുന്നതാണ് കണ്ടത്. 42 ബോളില്‍ ഏഴു ബൗണ്ടറികളോടെ 35 റണ്‍സെടുത്ത മായങ്കിനെ പേസര്‍ ഡുവാന്‍ ഒലിവിയര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഡിഫന്‍ഡ് ചെയ്യാനോ, ഷോട്ട് കളിക്കാനോ മുതിരാതെ കാല്‍ കൊണ്ട് പന്ത് ബ്ലോക്ക് ചെയ്യാനുള്ള മായങ്കിന്റെ ശ്രമമാണ് ഔട്ടില്‍ കലാശിച്ചത്.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 202 റണ്‍സിനു മറുപടിയില്‍ സൗത്താഫ്രിക്ക രണ്ടാംദിനം മൂന്നാം സെഷനില്‍ 229 റണ്‍സിനു പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ മികച്ച ലീഡ് നേടുമെന്നു കരുതിയ ആതിഥേയരെ പിടിച്ചുകെട്ടിയത് ശര്‍ദ്ദുല്‍ ടാക്കൂറായിരുന്നു. കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത അദ്ദേഹം ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 17.5 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 61 റണ്‍സ് വിട്ടുകൊടുത്താണ് ശര്‍ദ്ദുല്‍ ഏഴു പേരെ പുറത്താക്കിയത്. മുഹമ്മദ് ഷമി രണ്ടും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. സൗത്താഫ്രിക്കന്‍ നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത് രണ്ടു പേരായിരുന്നു. 62 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സന്‍ അവരുടെ ടോപ്‌സ്‌കോററായ മാറി. 118 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയായിരുന്നു ഇത്. ടെംബ ബവുമ 60 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സും സ്‌കോര്‍ ചെയ്തു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സൗത്താഫ്രിക്ക- ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം, കീഗോ പീറ്റേഴ്‌സന്‍, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ, കൈല്‍ വെറെയ്ന്‍ (വിക്കറ്റ് കീപ്പര്‍), മാര്‍ക്കോ യാന്‍സണ്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ഡുവാന്‍ ഒലിവിയര്‍, ലുംഗി എന്‍ഗിഡി.

Story first published: Wednesday, January 5, 2022, 21:11 [IST]
Other articles published on Jan 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+