Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: സഞ്ജുവിന് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ സീറ്റ് തെറിക്കും! ഗംഭീറും കൈയൊഴിയും

സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാല് മത്സര ടി20 പരമ്പര എട്ടാം തീയ്യതി ആരംഭിക്കുകയാണ്. ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുള്ള പരമ്പരയാണിത്. ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ നാണംകെട്ട് വലിയ വിമര്‍ശനം ഇന്ത്യ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടി20യില്‍ ഗംഭീര പ്രകടനം നടത്തി കൈയടി നേടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. സൂപ്പര്‍ താരങ്ങളെല്ലാം ഓസീസ് പര്യടനത്തിനായി വിശ്രമത്തില്‍ പോയിരിക്കുകയാണ്.

അതുകൊണ്ടുതന്നെ സൂര്യകുമാര്‍ യാദവിന് കീഴിലുള്ള യുവതാരനിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ മറ്റ് പ്രധാനികള്‍. പല താരങ്ങള്‍ക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ടീമിലെ സീറ്റ് ഉറപ്പിക്കുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര വളരെ നിര്‍ണ്ണായകമായി മാറും. സഞ്ജു സാംസണെ സംബന്ധിച്ചും ഈ പരമ്പര വളരെ സുപ്രധാനമാണ്. കാരണങ്ങള്‍ എന്താണെന്ന് അറിയാം.

സഞ്ജുവിന് സ്ഥിരത തെളിയിക്കണം

സഞ്ജു സാംസണെ സംബന്ധിച്ച് സ്ഥിരത തെളിയിക്കാന്‍ സാധിക്കേണ്ടതായുണ്ട്. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയതോടെ നിലവില്‍ സഞ്ജു സാംസണിന്റെ സ്ഥാനം ഉന്നതങ്ങളിലാണ്. ഇന്ത്യ ഓപ്പണര്‍ റോള്‍ നല്‍കിയും സഞ്ജുവിനെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ സ്ഥിരത ഇപ്പോഴും തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നാല് മത്സരത്തിലും മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലുമൊക്കെ മടങ്ങിയെത്തുമ്പോള്‍ സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടി വരും. ജിതേഷ് ശര്‍മ അവസരം കാത്ത് നിലവില്‍ ടീമിലുണ്ട്. റിഷഭ് പന്ത് തന്നെയാണ് ഇപ്പോഴും ഒന്നാം നമ്പര്‍ കീപ്പര്‍. ഇതിനെ മറികടക്കാന്‍ സഞ്ജുവിന് സ്ഥിരത കാട്ടേണ്ടതായുണ്ട്. കൂടാതെ ഇഷാന്‍ കിഷനും തിരിച്ചുവരവിന് കാത്തിരിക്കുന്നു. ഈ അവസരത്തില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയാം.

sanju samson

ഫ്‌ളോപ്പായാല്‍ ഗംഭീര്‍ ഇനി പിന്തുണക്കില്ല

സഞ്ജു സാംസണിന്റെ സമീപകാലത്തെ വളര്‍ച്ചക്ക് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പിന്തുണ വളരെ വലുതായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ ഗംഭീര്‍ പിന്തുണക്കില്ലെന്നുറപ്പാണ്. കാരണം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ഗംഭീര്‍ എയറിലാണ്. ഗംഭീറിന്റെ ആവശ്യങ്ങളെല്ലാം ബിസിസി ഐ അംഗീകരിച്ചിട്ടും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ടീമിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ ഗംഭീറിന്റെ സീറ്റ് തന്നെ കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. ഈ സാഹചര്യത്തില്‍ ഇനി പരീക്ഷണങ്ങള്‍ക്കും സാഹസത്തിനും ഗംഭീര്‍ മുതിര്‍ന്നേക്കില്ല. സഞ്ജു ഫ്‌ളോപ്പായാല്‍ റിഷഭ് പന്തിനെ ടീമിലേക്ക് കൊണ്ടുവരാനാവും ഗംഭീര്‍ ശ്രമിക്കുക. സഞ്ജുവിന് ടീമില്‍ നിലനില്‍ക്കാന്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയല്ലാതെ മറ്റ് വഴികളില്ല. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ടി20യിലെ പ്രകടനം കണ്ടറിയണം.

അഭിഷേകിനും നിലനില്‍പ്പിന്റെ പോരാട്ടം

സഞ്ജു സാംസണിന് മാത്രമല്ല യുവ ഓപ്പണറായ അഭിഷേക് ശര്‍മക്കും പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ഇന്ത്യ ഓപ്പണിങ്ങില്‍ അഭിഷേകിനെ വിശ്വസിക്കുന്നു. ബംഗ്ലാദേശിനെതിരേ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അഭിഷേക് നടത്തിയത്. എമര്‍ജിങ് ഏഷ്യാ കപ്പിലും കാര്യമായൊന്നും ചെയ്തില്ല. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര യുവതാരത്തിന് നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം ടീമിലെ സീറ്റ് അഭിഷേകിന് നഷ്ടമാവാനാണ് സാധ്യത കൂടുതല്‍.

വരുണ്‍ ചക്രവര്‍ത്തിക്കും രവി ബിഷ്‌നോയ്ക്കും ടി20യിലെ പുതിയ സ്പിന്‍ കൂട്ടുകെട്ടാവാന്‍ പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ പേസിനൊപ്പം സ്പിന്നിനും മികവ് കാട്ടാനാവും. അതുകൊണ്ടുതന്നെ ഇരുവര്‍ക്കും നിര്‍ണ്ണായകം. ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ പേസ് നിര അല്‍പ്പം ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ ബാറ്റിങ് നിരക്ക് മുകളിലാവും കൂടുതല്‍ ഉത്തരവാദിത്തം.

Story first published: Tuesday, November 5, 2024, 6:49 [IST]
Other articles published on Nov 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+