For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: രോഹിത് കസറണം, ഇല്ലെങ്കില്‍ ഇന്ത്യ പെടും! കോലിയെ പ്രതീക്ഷിക്കേണ്ട, ഇതാ കാരണം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയ്ക്കായി കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. സെഞ്ചൂറിയനില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ വിജയത്തോടെ തുടങ്ങാനായാല്‍ അതു ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ (2023-25) ഒരേയൊരു പരമ്പരയില്‍ മാത്രമേ ഇന്ത്യ കളിച്ചിട്ടുള്ളൂ. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയും ചെയ്തിരുന്നു.

സൗത്താഫ്രിക്കയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വന്‍ വെല്ലുവിളി തന്നെയായിരിക്കും. കാരണം പിച്ചും സാഹചര്യങ്ങളുമൊന്നും ഇവിടെ ഇന്ത്യക്കു അനുകൂലമല്ല. ബോള്‍ ചീറിപ്പായുന്ന അതിവേഗ പിച്ചാണ് സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനു സൗത്താഫ്രിക്ക ഒരുക്കിയത്.

ROHIT SHARMA

ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ പ്രകടനമായിരിക്കും ഇന്ത്യക്കു ഏറ്റവുമധികം നിര്‍ണായകമായി മാറുക. കാരണം ഡബ്ല്യുടിസിയില്‍ സെന (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലെ ഇന്ത്യന്‍ ടോപ്പ് ഫോറിന്റെ പ്രകടനമെടുത്താല്‍ രോഹിത്താണ് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്നു കാണാം.

രോഹിത്തിനെക്കൂടാതെ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ഇതിഹാസ ബാറ്റര്‍ വിരാട് കോലി എന്നിവരാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടോപ്പ് ഫോറിലുള്ളത്. ഇവരില്‍ സെന രാജ്യങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ളത് രോഹിത്തിനാണ്. 56 എന്ന കിടിലന്‍ ശരാശരിയോടെയാണ് അദ്ദേഹം തലപ്പത്തുള്ളത്. ഇന്ത്യയുടെ മറ്റൊരാള്‍ക്കും 40ന് മുകളില്‍ ശരാശരി പോലും ചൂണ്ടിക്കാണിക്കാനില്ല.

ജയ്‌സ്വാള്‍ സെന രാജ്യങ്ങളില്‍ ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. താരത്തിന്റെ അരങ്ങേറ്റം കൂടിയാണ് സൗത്താഫ്രിക്കയിലേത്. ഈ വര്‍ഷത്തെ വിന്‍ഡീസ് പര്യടനത്തിലൂലെടെയാണ് ജയ്‌സ്വാള്‍ ടെസ്റ്റില്‍ അരങ്ങേറിയത്. വെറും രണ്ടു ടെസ്റ്റുകളില്‍ മാത്രം കളിച്ച അനുഭസവസമ്പത്ത് മാത്രമേ അദ്ദേഹത്തിനുള്ളൂ.

സെന രാജ്യങ്ങളില്‍ ഗില്ലിന്റെ ശരാശരി 31.83ഉം കോലിയുടേത് 37.64ഉം ആണ്. അതുകൊണ്ടു തന്നെ തുടങ്ങാനിരിക്കുന്ന പരമ്പരയില്‍ രോഹിത്തില്‍ നിന്നും വലിയ ഇന്നിങ്‌സുകള്‍ ടീം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ശരാശരിയില്‍ മാത്രമല്ല ഡബ്ല്യുടിസിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച താരവും ഹിറ്റ്മാന്‍ തന്നെയാണ്.

VIRAT KOHLI

നാലു ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളുമായാണ് അദ്ദേഹം തലപ്പത്തുള്ളത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരയില്‍ രോഹിത് റണ്‍മഴ പെയ്യിച്ചിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ നാലു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്.

ഇവയില്‍ നിന്നും 132.25 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ രോഹിത് അടിച്ചെടുത്തത് 529 റണ്‍സായിരുന്നു. മൂന്നു സെഞ്ച്വറികളടക്കമായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ 212 റണ്‍സായിരുന്നു.

സൗത്താഫ്രിക്കയ്ക്കെതിരേ കൂടുതല്‍ സെഞ്ച്വറി നേടിയവരില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്ത മുന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് രണ്ടാംസ്ഥാനത്ത്. 10 ടെസ്റ്റുകളില്‍ നിന്നും മായങ്ക് രണ്ടു സെഞ്ച്വറികളടിച്ചു.

മൂന്നും നാലും സ്ഥാനങ്ങളില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ്, ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി എന്നിവരുമാണ്. സ്‌റ്റോക്‌സ് 11 ഇന്നിങ്‌സുകളില്‍ നിന്നും രണ്ടും ക്യാരി രണ്ടിന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയുമാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കണ്ടെത്തിയത്.

Story first published: Sunday, December 24, 2023, 14:00 [IST]
Other articles published on Dec 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+