വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഡികോക്കിന് വമ്പന്‍ റെക്കോര്‍ഡ്- സച്ചിനും സെവാഗും തെറിച്ചു! ഗില്ലിക്കും രക്ഷയില്ല

ഉജ്ജ്വല സെഞ്ച്വറിയാണ് താരം നേടിയത്

ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ വമ്പന്‍ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക്. ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ ഒരു കൂസലുമില്ലാതെ നേരിട്ട അദ്ദേഹം 124 റണ്‍സാണ് അടിച്ചെടുത്തത്. 130 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. ഏകദിന കരിയറിലെ 17ാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഡികോക്ക് ഈ മല്‍സരത്തില്‍ കുറിച്ചത്. സൗത്താഫ്രിക്കന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത് അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രകടനമായിരുന്നു.

1

ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറികളിച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പറായി ക്വിന്റണ്‍ ഡികോക്ക് ഇതോടെ മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ് ഡികോക്ക് പിന്നിലാക്കിയത്. നേരത്തേ 16 സെഞ്ച്വറികളോടെ ഗില്ലിക്കൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ കേപ്ടൗണിലെ സെഞ്ച്വറി ഡികോക്കിനെ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തി. ഇനി ശ്രീലങ്കയുടെ മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. 23 സെഞ്ച്വറികളോടെയാണ് സങ്കക്കാര തലപ്പത്തു നില്‍ക്കുന്നത്.

2

ഇന്ത്യക്കെതിരേ ആറാമത്തെ ഏകദിന സെഞ്ച്വറിയാണ് ക്വിന്റണ്‍ ഡികോക്ക് നേടിയത്. ഇതോടെ ഇന്ത്യ- സൗത്താഫ്രിക്ക ഏകദിന പരമ്പരയുടെ ചരിത്രത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങളില്‍ അദ്ദേഹം ഒന്നാമതെത്തി. നേരത്തേ സൗത്താഫ്രിക്കയുടെ തന്നെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സും ഏഴു സെഞ്ച്വറികള്‍ ഇന്ത്യക്കെതിരേ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതിനൊപ്പം ഡികോക്കുമെത്തിയിരിക്കുകയാണ്.

3

ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ക്വിന്റണ്‍ ഡികോക്ക് പിന്നിലാക്കി. സൗത്താഫ്രിക്കയ്‌ക്കെതിരേ അഞ്ച് ഏകദിന സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുണ്ടായിരുന്നത്. ആറാം സെഞ്ച്വറിയോടെ ഡികോക്ക് മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നിരിക്കുകയാണ്.

5

ഇന്ത്യക്കെതിരേ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ്, മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര എന്നിവര്‍ക്കൊപ്പവും ഡികോക്ക് എത്തി. ഇരുവരുടെയും സമ്പാദ്യം ആറ് ഏകദിന സെഞ്ച്വറികളാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം സനത്ജയസൂര്യയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഏഴു സെഞ്ച്വറികളാണ് അദ്ദേഹം നേടിയത്.

5

മുന്‍ വെടിക്കെട്ട് ​ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡും ക്വിന്റണ്‍ ഡികോക്ക് തകര്‍ത്തിട്ടുണ്ട്. ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറികള്‍ നേടിയ താരമായാണ് ഡികോക്ക് മാറിയത്. ഇന്ത്യക്കെതിരേ 16 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ആറു സെഞ്ച്വറികളടിച്ചത്. സെവാഗാവട്ടെ നേരത്തേ ന്യൂസിലാന്‍ഡിനെതിരേ 23 ഇന്നിങ്‌സുകളിലായിരുന്നു ആറു സെഞ്ച്വറികള്‍ കണ്ടെത്തിയത്.

Story first published: Sunday, January 23, 2022, 18:26 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X