Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇന്ത്യയുടെ കാര്യം സ്വാഹ, ആദ്യ ടെസ്റ്റ് തോല്‍ക്കും! പിച്ച് കണ്ട് എല്ലാവരും ഞെട്ടി

സെഞ്ചൂറിയന്‍: വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ശേഷം ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ചൊവാഴ്ച (26ന്) തുടക്കമാവുകയാണ്. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ടിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഈ മല്‍സരത്തിനു വേണ്ടി തയ്യാറാക്കിയ പിച്ച് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. കാരണം പുല്ല് നിറഞ്ഞ, പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പിച്ചാണ് ടെസ്റ്റിനായി ഒരുക്കിയതെന്നു ഇതു കണ്ടാല്‍ ബോധ്യമാവും.

സമാപിച്ച ടി20 പരമ്പര 1-1നു അവസാനിപ്പിച്ച ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു കൈക്കലാക്കിയിരുന്നു. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ ശരിക്കും പാടുപെടുമെന്നാണ് പിച്ചും ഇവിടെ നേരത്തേയുള്ള റെക്കോര്‍ഡുകളും കാണിക്കുന്നത്. രോഹിത് ശര്‍മയ്ക്കു കീഴിലാണ് ടെസ്റ്റില്‍ ഇന്ത്യ കച്ചമുറുക്കുന്നതെങ്കില്‍ സൗത്താഫ്രിക്കയെ നയിക്കുക ടെംബ ബവുമയാണ്.

PITCH

സൗത്താഫ്രിക്കയിലെ ഏറ്റവും വേഗതയേറിയ പിച്ചുകളിലൊന്നായിട്ടാണ് സെഞ്ചൂറിയനിലേത് അറിയപ്പെടുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് ഈ പിച്ച് കൂടുതല്‍ അനുയോജ്യമെങ്കിലും ബാറ്റര്‍മാര്‍ക്കും ഇവിടെ തിളങ്ങാന്‍ സാധിക്കും. ബോള്‍ നന്നായി ബൗണ്‍സ് ചെയ്യുന്ന പിച്ചായതിനാല്‍ ബാറ്റര്‍ക്കു ക്ഷമയോടെ ക്രീസില്‍ പിടിച്ച് നിന്ന് മോശം ബോളുകള്‍ക്കായി കാത്തിരിക്കേണ്ടി വരും. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചാല്‍ വിക്കറ്റ് നഷ്ടമാവാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.

സെഞ്ചൂറിയനിലെ സൂപ്പര്‍ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്കില്‍ സ്പിന്നര്‍മാര്‍ക്കു ഒരിക്കലും തിളങ്ങാന്‍ സാധിച്ചിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ നിന്നും ബൗളിങില്‍ കാര്യമായ പ്രതീക്ഷയും വേണ്ട. പ്ലെയിങ് ഇലവനില്‍ ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷന്‍ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത.

സെഞ്ചൂറിയനില്‍ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 330 റണ്‍സാണ്. ആദ്യം ബാറ്റ് ചെയ്യുകയാണ് ഇവിടെ ബെസ്‌റ്റെന്നു ഇതു സൂചിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ടോസ് ലഭിക്കുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കുന്നതാണ് ഇവിടെ നല്ലത്. ഈ പിച്ചില്‍ റണ്‍ചേസ് അതീവ ദുഷ്‌കരവുമാണ്. 250 റണ്‍സിനു മുകളില്‍ ഇവിടെ ചേസ് ചെയ്തു വിജയിക്കാന്‍ ഒരു ടീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 28 ടെസ്റ്റുകളാണ് ഈ വേദിയില്‍ ഇതിനകം നടന്നത്. ഈ വര്‍ഷമാവട്ടെ ഒരേയൊരു ടെസ്റ്റിനു മാത്രമേ സെഞ്ചൂറിയന്‍ വേദിയായിട്ടുള്ളൂ.

ROHIT SHARMA

ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്‌ക്വാഡ്

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍.

സൗത്താഫ്രിക്ക- ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബര്‍ഗര്‍, ജെറാള്‍ഡ് കോറ്റ്സി, ടോണി ഡി സോര്‍സി, ഡീന്‍ എല്‍ഗര്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ലുങ്കി എന്‍ഗിഡി, കീഗന്‍ പീറ്റേഴ്സണ്‍, കാഗിസോ റബാഡ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കൈല്‍ വെറയ്ന്‍.

Story first published: Saturday, December 23, 2023, 17:32 [IST]
Other articles published on Dec 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+