For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഗംഭീറിനെ വിളിക്കൂ, സൂര്യയെ 'തളച്ച്' ലക്ഷ്മണ്‍!! ക്യാപ്റ്റന്‍സി ആകെ മാറി, ഇതാ തെളിവ്

സൗത്താഫിക്കയ്‌ക്കെതിരായ ടി20 പരമ്പര നേട്ടത്തിനു കൈയെത്തുംദൂരത്താണ് ടീം ഇന്ത്യയെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ വന്ന അപ്രതീക്ഷിത മാറ്റം കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. കാരണം നേരത്തേ ഗൗതം ഗംഭീറിനൊപ്പം കണ്ട ആ സൂര്യയെയല്ല ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ കാണുന്നത്. ഗംഭീറിന്റെ അഭാവത്തില്‍ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും എന്‍സിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയെ ഈ പരമ്പരയില്‍ നയിച്ചുകൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി യാത്ര തിരിക്കേണ്ടി വന്നതു കാരണമാണ് സൗത്താഫ്രിക്കന്‍ പര്യടനം ഗംഭീറിനു നഷ്ടമായത്. തുടര്‍ന്നു ലക്ഷ്മണിനു താല്‍ക്കാലിക ചുമതലയും നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ വരവ് കാരണം സൂര്യയുടെ ക്യാപ്റ്റന്‍സിയിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നു കാണാം.

SURYAKUMAR YADAV-GAMBHIR

പരീക്ഷണം നടത്താന്‍ മടി

സ്ഥിരം കോച്ചായിരുന്ന ഗൗതം ഗംഭീറിനു കീഴില്‍ നേരത്തേ കളിച്ചപ്പോഴെല്ലാം വളരെയധികം ആത്മവിശ്വാസമുള്ള, പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത നായകനായിരുന്നു സൂര്യകുമാര്‍ യാദവ്. പക്ഷെ ഇപ്പോള്‍ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ആ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കൊന്നും അദ്ദേഹം തയ്യാറാവുന്നില്ലെന്നു കാണാം. കോച്ച് വിവിഎസ് ലക്ഷ്മണ്‍റെ നിര്‍ദേശ പ്രകാരമാണോ സൂര്യ തന്റെ സ്ഥിരം ശൈലിയില്‍ മാറ്റം വരുത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

നേരത്തേ ബൗളിങില്‍ ഗംഭീര്‍ കൂടെയുണ്ടായിരുന്നപ്പോള്‍ ചൂതാട്ടം നടത്താന്‍ മടിയില്ലാത്ത നായകനായിരുന്നു സൂര്യ. ഈ നീക്കം ക്ലിക്കാവുകയും ചെയ്തിരുന്നു. ശ്രീലങ്ക, അവസാനമായി ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളിലെല്ലാം പല സര്‍പ്രൈസ് നീക്കങ്ങളും ക്യാപ്റ്റനെന്ന നിലയില്‍ സൂര്യ നടത്തിയിരുന്നു.

ലങ്കയ്‌ക്കെതിരായ ടി20യില്‍ തോല്‍വിയുടെ വക്കില്‍ നില്‍ക്കെ ഡെത്ത് ഓവറില്‍ സൂര്യ സ്വയം ബൗള്‍ ചെയ്യാനെത്തിയതും റിങ്കു സിങിനു ഒരോവര്‍ നല്‍കിയതുമെല്ലാം ആരും മറന്നിട്ടുണ്ടാവില്ല. എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച ഈ ചൂതാട്ടങ്ങള്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ സൗത്താഫ്രിക്കയില്‍ ലക്ഷ്മണിനൊപ്പം ഇതുവരെ മൂന്നു ടി20 കളിച്ചപ്പോള്‍ ഒരു സര്‍പ്രൈസ് നീക്കം പോലും സൂര്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടില്ലെന്നു കാണാം.

ബൗളിങ് ഓപ്ഷനുകള്‍

ഗൗതം ഗംഭീര്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍ ഓരോ കളിയിലും കൂടുതല്‍ ബൗളിങ് ഓപ്ഷനുകള്‍ ഉപയോഗിച്ചിരുന്ന ക്യാപ്റ്റനായിരുന്നു സൂര്യകുമാര്‍ യാദവ്. പക്ഷെ വിവിഎസ് ലക്ഷ്മണിനു കീഴില്‍ അതിനും അദ്ദേഹം ഇനിയും തയ്യാറായിട്ടില്ല. സ്ഥിരം അഞ്ച്- ആറ് ബൗളര്‍മാരെന്ന പഴയ രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.

VVS LAXMAN

നേരത്തേയുള്ള ടി20 പരമ്പരകളില്‍ അദ്ദേഹം ഇങ്ങനെയായിരുന്നില്ല. ടീമില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്കെല്ലാം ഒന്ന്- രണ്ട് ഓവറുകളെങ്കിലും ഭൂരിഭാഗം കളിയിലും സൂര്യ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അഭിഷേക് ശര്‍മയെ അടക്കം പലരെയും മുന്‍ പരമ്പരകളില്‍ അദ്ദേഹം ബൗളിങില്‍ പരീക്ഷിച്ചിരുന്നു. ഈ തരത്തിലുള്ള ബൗളിങ് റൊട്ടേഷനുകള്‍ എതിര്‍ ടീം ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലുമാക്കിയിരുന്നു.

എന്നാല്‍ ലക്ഷ്മണിനു കീഴില്‍ സൂര്യ ഒതുക്കപ്പെട്ടതു പോലെയാണ് കാണപ്പെടുന്നത്. അംഗീകൃത ബൗളര്‍മാര്‍ക്കല്ലാതെ ആര്‍ക്കും ഒരോവര്‍ പോലും നല്‍കാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. ഇന്ത്യന്‍ നിരയിലുള്ള അഭിഷേക്, തിലക് എന്നിവരെല്ലാം ബൗളിങിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടര്‍മാരാണ്. പക്ഷെ ഇവര്‍ക്കൊന്നും ഈ പരമ്പരയില്‍ ഇതുവരെ ബൗളിങ് ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിസം നടന്ന മൂന്നാം ടി20യില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിങ് ഇന്ത്യക്കായി അരങ്ങേറിയിരുന്നു. ഗംഭീറായിരുന്നു കോച്ചെങ്കില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ അദ്ദേഹത്തിനു ഉറപ്പായും ലഭിച്ചേനേ. പക്ഷെ ഒരോവര്‍ പോലും രമണ്‍ദീപിനു നല്‍കാന്‍ സൂര്യ തയ്യാറായില്ല. രമണ്‍ദീപിനെ കൂടാതെ അഭിഷേകിനും തിലകിനും ഓരോ ഓവര്‍ വീതം ഇന്ത്യക്കു നല്‍കാമായിരുന്നു. പക്ഷെ വെറും അഞ്ചു ബൗളര്‍മാരെ മാത്രമാണ് അദ്ദേഹം ഈ കളിയില്‍ പരീക്ഷിച്ചത്.

Story first published: Thursday, November 14, 2024, 16:02 [IST]
Other articles published on Nov 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+