For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: തിടുക്കം കാട്ടി കോലി വിക്കറ്റ് തുലച്ചു, നേരിട്ടത് വലിയ നഷ്ടം! എന്താണെന്ന് അറിയാം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 79 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 28 റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളും 17* റണ്‍സ് നേടിയ രോഹിത് ശര്‍മയും 10 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്ലും 4* റണ്‍സ് നേടിയ ശ്രേയസ് അയ്യരും 12 റണ്‍സ് നേടിയ വിരാട് കോലിയുമെല്ലാം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

രണ്ട് ദിവസത്തിനുള്ളില്‍ മത്സരം ജയിച്ച ഇന്ത്യ രണ്ട് മത്സര ടെസ്റ്റ് പരമ്പര സമനിലയാക്കുകയും ചെയ്തു. 2024ലെ ആദ്യ മത്സരം ചരിത്ര ജയത്തോടെ ആഘോഷിക്കാനും ഇന്ത്യക്കായി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സെടുത്ത് കോലി പുറത്തായതോടെ വലിയൊരു തിരിച്ചടി താരത്തിന് നഷ്ടമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ 50ന് മുകളില്‍ ടെസ്റ്റ് ശരാശരിയുള്ള ചുരുക്കം ചില എവേ താരങ്ങളിലൊരാളായിരുന്നു കോലി.

എന്നാല്‍ നിരാശപ്പെടുത്തി പുറത്തായതോടെ കോലിയുടെ ശരാശരി 50ല്‍ നിന്ന് താഴേക്ക് വന്നിരിക്കുകയാണ്. കോലി വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചിരുന്നെങ്കില്‍ ഈ നഷ്ടം സംഭവിക്കില്ലായിരുന്നു. എന്നാല്‍ ഈ ജയത്തോടെ വമ്പന്‍ നേട്ടത്തിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. കേപ്ടൗണ്‍, ന്യൂലാന്‍ഡ്‌സില്‍ ടെസ്റ്റ് ജയം നേടുന്ന ആദ്യത്തെ ഏഷ്യന്‍ നായകനായി മാറാന്‍ രോഹിത്തിനായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം പലിശ സഹിതം മാറ്റാന്‍ ഇന്ത്യക്കായിരിക്കുകയാണ്.

മത്സരത്തില്‍ ഇന്നിങ്‌സില്‍ നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതാണ് മണ്ടത്തരമായത്. ആദ്യ മത്സരത്തിലെ പിഴവില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്ത് പന്തെറിഞ്ഞപ്പോള്‍ വെറും 55 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായത്. സ്വന്തം തട്ടകത്തില്‍ ദക്ഷിണാഫ്രിക്ക പുറത്താവുന്ന ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. മുഹമ്മദ് സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു കളഞ്ഞത്.

virat kohli

ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ നാല് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്താവുന്നത് 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ്. ദക്ഷിണാഫ്രിക്കയുടെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മുകേഷ് കുമാര്‍ വിക്കറ്റ് കൊടുക്കാതെ രണ്ട് വിക്കറ്റും നേടി. ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് പ്രകടനം നടത്തി. മറുപടിക്കിറങ്ങിയ ഇന്ത്യ 200ന് മുകളിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 153ല്‍ ഒതുങ്ങി 98 റണ്‍സിന്റെ ലീഡ് നേടിയെടുത്തു.

വിരാട് കോലി (46), ശുബ്മാന്‍ ഗില്‍ (39), രോഹിത് ശര്‍മ (36) എന്നിവരുടെ പ്രകടനമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ആറ് വിക്കറ്റുകള്‍ ഒരു റണ്‍സ് പോലും നേടാനാവാതെ നഷ്ടപ്പെടുത്തിയെന്ന നാണക്കേടും ഇന്ത്യക്ക് നേരിടേണ്ടി വന്നു.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക 176 റണ്‍സ് നേടിയാണ് ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സ് വിജയലക്ഷ്യം വെച്ചത്. 106 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 103 പന്ത് നേരിട്ട് 17 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് മാര്‍ക്രത്തിന്റെ ഗംഭീര സെഞ്ച്വറി.

ദക്ഷിണാഫ്രിക്കയുടെ മറ്റ് താരങ്ങളെല്ലാം ചേര്‍ന്ന് വെറും 70 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. എന്തായാലും ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഓവറുകള്‍ എറിഞ്ഞ മത്സരമായി രണ്ടാം ടെസ്റ്റ് മാറിയിരിക്കുകയാണ്.

Story first published: Thursday, January 4, 2024, 17:25 [IST]
Other articles published on Jan 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+