For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിവ്യൂ ചെയ്യാന്‍ മടിച്ച് രോഹിത്, വാശി പിടിച്ച് കോലി- ഒടുവില്‍ സംഭവിച്ചതോ?

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 245 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 256 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 11 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും മികച്ച പ്രകടനമല്ല നടത്തിയത്. ബുദ്ധിപരമായ വലിയ നീക്കങ്ങളൊന്നും രോഹിത് നടത്തിയില്ല. ഇതില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ കെയ്ല്‍ വെറെയ്‌ന്റെ വിക്കറ്റ് നേടാന്‍ രോഹിത് ഡിആര്‍എസ് എടുക്കാന്‍ തയ്യാറാവാതെ ഇരുന്നതും വിരാട് കോലി റിവ്യൂവിനായി വാശിപിടിക്കുകയും വിക്കറ്റ് നേടിയെടുക്കുകയും ചെയ്യുന്നത് മത്സരത്തില്‍ കണ്ടു.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. രോഹിത്തിന് പരിഹാസവും കോലിയ്ക്ക് പ്രശംസയുമാണ് ആരാധകര്‍ നല്‍കുന്നത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വെറെയ്ന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും കൃത്യമായി കണക്ടായില്ല. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈയിലേക്ക്. ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ടാണ് വിധിച്ചത്. കെ എല്‍ രാഹുലും വലിയ ആത്മവിശ്വാസം കാട്ടിയില്ല.

ഇതോടെ രോഹിത് ശര്‍മയും ഒന്ന് പരുങ്ങി. എന്നാല്‍ വിരാട് കോലി വിരലുയര്‍ത്തി ഔട്ടാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതോടെ രോഹിത് റിവ്യൂ കൊടുക്കുകയും വിക്കറ്റ് നേടിയെടുക്കുകയും ചെയ്തു. പ്രസിദ്ധ് കൃഷ്ണയുടെ അന്താരാഷ്ട്ര ടെസ്റ്റിലെ ആദ്യത്തെ വിക്കറ്റാണിത്. അതുകൊണ്ടുതന്നെ ഈ വിക്കറ്റ് അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല.

prasidh krishna

മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിങ്ങില്‍ നിഴലിച്ച് നിന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയെങ്കിലും പ്രസിദ്ധും ശാര്‍ദ്ദുല്‍ ടാക്കൂറും നിലവാരം കാട്ടിയില്ല. റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തിലും ഇവര്‍ക്ക് നിയന്ത്രണമില്ലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്കായില്ലെന്ന് തന്നെ പറയാം.

ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗര്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. 211 പന്ത് നേരിട്ട താരം 140 റണ്‍സോടെയാണ് ക്രീസില്‍ തുടരുന്നത്. 23 ബൗണ്ടറികള്‍ അദ്ദേഹം നേടിയെടുത്തു. പൊതുവേ റണ്‍സ് വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിടുക്കുകാട്ടാറുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ മിടുക്കുകാട്ടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. മൂന്നാം ദിനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ദക്ഷിണാഫ്രിക്കയുടെ ലീഡ് 100 കടക്കാതെ നോക്കുകയെന്നതാണ് വെല്ലുവിളി.

എന്നാല്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യുന്നവരാണ് ദക്ഷിണാഫ്രിക്കയുടെ വാലറ്റം. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ ദക്ഷിണാഫ്രിക്കയെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല. നിലവിലെ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയില്ലെങ്കില്‍ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരിക്കും. ബാറ്റിങ്ങാണ് ഇന്ത്യയുടെ പ്രശ്‌നം.

കെ എല്‍ രാഹുലിന്റെ (101) സെഞ്ച്വറി പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 200നുള്ളില്‍ ഒതുങ്ങുമായിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ മികവിനൊത്ത് ഉയരണം. ഇന്ത്യക്ക് ജയത്തിലേക്കെത്തുക കടുപ്പമാണെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സമനില മുന്നില്‍ക്കണ്ടാവും ഇന്ത്യ കളത്തിലിറങ്ങുക. ബാറ്റിങ് നിരയുടെ കൈയിലാണ് ഇനിയെല്ലാം. ആദ്യ ഇന്നിങ്‌സിലെ തിരിച്ചടി മറന്ന് തിരിച്ചെത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, December 28, 2023, 7:44 [IST]
Other articles published on Dec 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+