ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണിലെ മൂന്നാമത്തെ ചാലഞ്ചിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നവര്‍ക്കെതിരായ പരമ്പരകള്‍ നന്നായി അവസാനിപ്പിച്ച ഇന്ത്യയുടെ അടുത്ത എതിരാളികള്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സൗത്താഫ്രിക്കയാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് അവരുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക.
വെള്ളിയാഴ്ച മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. അടുത്ത ഡബ്ല്യുടിസി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ഈ പരമ്പരയുടെ ഫലം ഇന്ത്യക്കു ഏറെ നിര്‍ണായകവുമാണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ ഫലം ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ഇന്ത്യയെ എങ്ങനെയാണ് ബാധിക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഫലം എങ്ങന ബാധിക്കും?
നിലവിലെ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് ഇന്ത്യ. ഏഴു ടെസ്റ്റുകളി നിന്നും 52 പോയിന്റാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ പോയിന്റല്ല, മറിച്ച് പോയിന്റ് ശതനമാണ് ടീമുകളുടെ റാങ്കിങ് തീരുമാനിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ പോയിന്റ് ശതമാനം 61.90 ആണ്. ഇന്ത്യക്കു മുകളിലായി പട്ടികയിലെ ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയുമാണ്.
സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റവുമധികം ആഗ്രഹിക്കുക 2-0ന്റെ ഫലമായിരിക്കും. അതു ഇന്ത്യക്കു 24 പോയിന്റ് അധികവും നല്‍കും. അങ്ങനെ വന്നാല്‍ നിലവിലെ 74 പോയിന്റ് 108ലേക്കും കുത്തനെ ഉയരും.
അതു ഇന്ത്യയുുടെ പോയിന്റ് ശതമാനം 70.37 ആക്കുന്നതിനൊപ്പം രണ്ടാംസ്ഥാനത്തേക്കും ഉയരാനും സഹായിക്കും. ശ്രീലങങ്കയെ പിന്തള്ളിയാണ് ഇന്ത്യ രണ്ടിലെത്തുക. ഇതു ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ അടുത്ത ടെസ്റ്റ് പരമ്പരകള്‍ക്കു മുമ്പ് ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസവും ഏറെ വലുതായിരിക്കും.
എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പയില്‍ ഒന്നില്‍ ജയിക്കുകയും മറ്റൊന്നില്‍ സമിലയും വഴങ്ങി 1-0ന് വിജയികളായാലും ഇന്ത്യക്കു അതു വലിയ ക്ഷീണമാവില്ല. അങ്ങനെ വന്നാല്‍ 62.96 പോയിന്റ് ശതമാനവുമായി ശുഭ്മന്‍ ഗില്ലിനും സംഘത്തിനും മൂന്നാംസ്ഥാനം കാത്തുസൂക്ഷിക്കുകയും ചെയ്യാം. പക്ഷെ 2-0ന്റെയോ, 1-0ന്റെ ജയമോ അല്ല പരമ്പരയുടെ ഫലമെങ്കില്‍ അതു ഇന്ത്യക്കു അപകടമാണ്.
ഇരുടീമുകളും ഓരോ ജയം വീതം നേടി ടെസ്റ്റ് പരന്വര 1-1നു അവസാനിച്ചാല്‍ അതു ഇന്ത്യയുടെ പോയിന്റ് ശതമാനം 59.26ലക്കു കുറയ്ക്കുകയും ചെയ്യും. 60ല്‍ താഴെ പോയിന്റ് ശതമാനം ഒരിക്കലും അടുത്ത ഡബ്ല്യുടിസി ഫൈനലിലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യയെ സഹായിക്കുകും ചെയ്യില്ല. ഇതു സംഭവിച്ചാല്‍ അവസാനത്തെ ഒമ്പരു ടെസ്റ്റുകളുടെ ഫലം ഏറെ നിര്‍ണായകമായി മാറുകയും ചെയ്യും.

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള രണ്ടു ടെസ്റ്റുകളും സമവിലയാാല്‍ അതു വീണ്ടും ഇന്ത്യയുടെ പോയിന്റ് ശതമാനത്തില്‍ ഇടിവുണ്ടാക്കും. 55.56 പോയിന്റ് ശതമാനാമാണ് അപ്പോള്‍ നമുക്കുണ്ടാവുക. മൂന്നാംസ്ഥാനത്തു തന്നെ ഇന്ത്യ തുടരുമെങ്കിലും അതൊരിക്കലു സുരക്ഷിതമല്ല.
പക്ഷെ ഇതിനേക്കാളൊക്കെ ഇന്ത്യ ഭയക്കേണ്ട് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയാണ്. സൗത്താഫ്രിക്ക 1-0നു പരമ്പര നേടിയാല്‍ ഇന്ത്യ മൂന്നില്‍ നിന്നും നാലിലേക്കു വീഴും. പോയിന്റ് ശതമാനം 51.85ഉം ആയിരിക്കും.
എന്നാല്‍ സൗത്താഫ്രിക്ക 2-0നു പരമ്പര തൂത്തുവാരിയാലാണ് ഇന്ത്യക്കു എട്ടിന്റെ പണി കിട്ടുക. അങ്ങനെ വന്നാല്‍ 48.15 പോയിന്റ് ശതമാനവുമായി പാകിസ്താനും പിറകിലായി ഇന്യ അഞ്ചാംസ്ഥാനത്തക്കും കൂപ്പുകുത്തും.