റാഞ്ചി: സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്. ഇതിഹാസ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഗംഭീര ഇന്നിങ്‌സുകളാണ് ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടത്. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.
136 റണ്‍സാണ് 136 റണ്‍സാണ് രോഹിത്- കോലി ജോടി വാരിക്കൂട്ടിയത്. വെറും 109 ബോളുകളിലാണിത്. 57 റണ്‍സില്‍ നില്‍ക്കവെ രോഹിത് പുറത്തായതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. 51 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ഹിറ്റ്ാന്‍ ക്രീസ വി്ട്ടത്. എന്നാല്‍ ഇത്ര മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ രോഹിത്തിനെ സഹായിച്ചത് സൗത്താഫ്രിക്ക തന്നെയാണ്. ഇതു എങ്ങനെയാണെന്നറിയാം.
രോഹിത്തിന്റെ രക്ഷപ്പെടല്‍
റാഞ്ചിയില്‍ വെറും ഒരു റണ്‍സിനു ക്രീസ് വിടേണ്ടിയിരുന്ന രോഹിത് ശര്‍മയെ 57 റണ്‍സ് വരെയെത്തിച്ചത് സൗത്താഫ്രിക്കയുടെ വലിയൊരു മണ്ടത്തരം തന്നെയാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ നാലാമത്തെ ഓവറിലായിരുന്നു സംഭവം.
മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയിലായിരുന്നു. 15 ബോളില്‍ 18 റണ്‍സുമായി യശസ്വി ജയ്‌സ്വാളും മൂന്നു ബോളില്‍ ഒരു റണ്ണെടുത്ത രോഹിത ശര്‍മയുമായിരുന്നു ്ക്രീസില്‍. ഇടംകൈയന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറിനായിരുന്നു നാലാം ഓവര്‍.
ആദ്യത്തെ ബോളില്‍ തന്നെ ജയ്‌സ്വാളിനെ മടക്കിയ അദ്ദേഹം സൗത്താഫ്രിക്കയ്ക്കു ആദ്യത്തെ ബ്രേക്ക് ത്രൂ നല്‍കി. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ജയ്‌സ്വാള്‍ ബാറ്റ് വച്ചപ്പോള്‍ എഡ്ജായി നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളിലെത്തുകയും ചെയ്തു.
തുടര്‍ന്ന് വണ്‍ഡൗണായി വിരാട് കോലി ക്രീസില്‍. നേരിട്ട ആദ്യ ബോളില്‍ ഫോറടിച്ച് വളരെ പോസിറ്റീവായാണ് അദ്ദേഹം തുടങ്ങിയത്. തേര്‍ഡ് മാന്‍ ബൗണ്ടറിയിലൂടെയാണ് ബോള്‍ അതിര്‍ത്തി കടന്നത്.
അടുത്തത് ഗുഡ്‌ലെങ്ത്ത് ബോളായിരുന്നു, അതില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ കോലിയുടെ തൈപാഡില്‍ (Thighpad) പതിച്ചതിനു പിന്നാലെ സൗത്താഫ്രിക്കയുട ശക്തമായ അപ്പീല്‍. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു.
അടുത്ത ബോളില്‍ കോലി സിംഗിളെടുത്തതോടെ സ്ട്രൈക്ക് രോഹിത്തിന്. ഒരു ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് ബര്‍ഗര്‍ എറിഞ്ഞത്. തന്റെ ഫേവറിറ്റ് ഏരിയകളിലൊന്നായ ലെഗ് സൈഡിലേക്കു പുള്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്താനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ അതു പ്രതീക്ഷിച്ച ദൂരം താണ്ടിയില്ല.

ഡീപ്പ് സ്‌ക്വയര്‍ ലെഗ് ഫീല്‍ഡറായ ടോണി സോര്‍സിയുടെ ഭാഗത്തേക്കാണ് ഇതു വന്നത്. അദ്ദേഹം തന്റെ ഇടതു വശത്തേക്കു ഓടി ബൗണ്ടറി ലൈനിന് അരില്‍ വച്ച് റണ്ണിങ് ക്യാച്ചിനാണ് ശ്രമിച്ചത്. പക്ഷെ ബോള്‍ താരത്തിന്റെ കൈകളിലെത്തിയ ശേഷം വഴുതിപ്പോവുകയായിരുന്നു. രോഹിത്തും ഇന്ത്യയും രക്ഷപ്പെട്ടനിമിഷമായിരുന്നു ഇത്.
ഡിസോര്‍സി ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ രോഹിത് വെറു ഒരു റണ്‍സിനു പുറത്താവുകയും ഇന്ത്യ രണ്ടു വിക്കറ്റിനു 30 റണ്‍സിലേക്ക്ു വീഴുകയും ചെയ്തനേ. ഭാഗ്യവശാല്‍ അതുണ്ടായില്ല. പിന്നീട് കോലിക്കൊപ്പം വലിയൊരു ഇന്നിങ്‌സുമായി രോഹിത് ഇന്ത്യയെ വലിയ സ്‌കോറിലേക്കു നയിക്കുകയായിരുന്നു. പിന്നീട് തന്നെ പുറത്താക്കാനുള്ള പഴുതുകളൊന്നും അദ്ദേഹം നല്‍കിയതുമില്ല.