Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: ഇതാണ് സ്‌നേഹം!! സഞ്ജു മിന്നിച്ചപ്പോള്‍ ചാരുലത പ്രതികരിച്ചത് ഇങ്ങനെ, വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20യിലെ ഹീറോയിസമാണ് അദ്ദേഹത്തെ ആരാധകര്‍ വാനോളം പുകഴ്ത്താന്‍ കാരണം. സൗത്താഫ്രിക്കയെ ഇന്ത്യ 61 റണ്‍സിനു കെട്ടുകെട്ടിച്ച മല്‍സരത്തില്‍ വിജയശില്‍പ്പിയായത് സഞ്ജുവായിരുന്നു. 50 ബോളില്‍ 107 റണ്‍സുമായി അദ്ദേഹമാണ് ടീമിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്

ഈ പ്രകടനത്തിനു സഞ്ജുവിനെ പ്രശംസിച്ചു കൊണ്ട് മുന്‍ താരങ്ങളുള്‍പ്പെടെ പലരും രംഗത്തു വന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ചാരുലതയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ജീവിത പങ്കാളിയെ ചാരുലത പ്രശംസിച്ചിരിക്കുന്നത്.

SANJU SAMSON- CHARULATHA

പ്രശംസിച്ച് ചാരുവും

സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള സഞ്ജു സാംസണിന്റെ കിടിലന്‍ സെഞ്ച്വറി നേട്ടത്തെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ചാരുലത പ്രശംസിച്ചത്. അദ്ദേഹത്തോടുള്ള സ്‌നേഹവും ബഹുമാനവുമെല്ലാം ചാരുവിന്റെ ഈ പോസ്റ്റില്‍ പ്രകടവുമായിരുന്നു. എന്റെ എക്കാലത്തെയും ഫേവറിറ്റ് ഹീറോ എന്നായിരുന്നു നിരവധി ഇമോജികളോടൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചാരുലത കുറിച്ചത്.

സഞ്ജുവിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് തയ്യാറാക്കിയ സൂപ്പര്‍ സ്റ്റാറെന്ന തലക്കെട്ടോടു കൂടിയ ഫോട്ടോയ്‌ക്കൊപ്പമായിരുന്നു ചാരുവിന്റെ പോസ്റ്റ്. സെഞ്ച്വറി നേട്ടത്തിനു ശേഷം കൈയിലെ മസില്‍ കാണിക്കുന്ന സഞ്ജുവിന്റെ ട്രേഡ്മാര്‍ക്ക് ആഘോഷമാണ് ഈ ഫോട്ടോയിലുള്ളത്. നിരവധി ആരാധകര്‍ ഇതു ഫോണില്‍ പകര്‍ത്തുന്നതും പിങ്ക് ബാക്ക്ഗ്രൗണ്ടോടു കൂടിയ മനോഹരമായ ചിത്രത്തില്‍ കാണാം.

CHARULATHA POST

ചാരുലതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി (screenshot)

ചരിത്രം കുറിച്ച ഇന്നിങ്‌സ്

സഞ്ജു സാംസണിന്റെ സെഞ്ച്വറി നേട്ടം ഒരുപാട് പ്രത്യേകതകളുള്ളതാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. പല വമ്പന്‍ റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. ടി20യില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറി കുറിച്ച ആദ്യത്തെ ഇന്ത്യന്‍ താരമായി സഞ്ജു മാറുകയും ചെയ്തു.

നേരത്തേ ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നടന്ന അവസാന ടി20യിലും അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു. അന്നു 47 ബോളില്‍ 111 റണ്‍സാണ് താരം വാരിക്കൂട്ടിത്. ഇതിനു പിന്നാലെയാണ് സൗത്താഫ്രിക്കയിലെത്തിയ ശേഷം അവിടെയും സഞ്ജു സെഞ്ച്വറിയോടെ മിന്നിച്ചത്. വെറും 50 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 107 റണ്‍സ്.

ഏഴു ഫോറുകളും 10 സിക്‌സറുകളുമുള്‍പ്പെടെയാണിത്. സിക്‌സറുകളുടെ എണ്ണത്തിലും സഞ്ജു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. ഒരു ടി20യില്‍ 10 സിക്‌സറുകള്‍ പറത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. നേരത്തേ മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു മാത്രമേ ഇതിനായിട്ടുള്ളൂ. ഇപ്പോള്‍ സഞ്ജുവും ഈ നാഴികക്കല്ലിനൊപ്പം എത്തിയിരിക്കുകയാണ്.

ഗംഭീര തുടക്കം

ബംഗ്ലാദേശുമായുള്ള മൂന്നു ടി20കളുടെ പരമ്പര തൂത്തുവാരിയ ശേഷം സൗത്താഫ്രിക്കയിലെത്തിയ ടീം ഇന്തക്കു അവിടെയും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിന്റെ റീപ്ലേയും കൂടിയായിരുന്നു ഇത്. അന്നു കഷ്ടിച്ചു ജയിച്ചുകയറിയ ടീം ഇന്ത്യ ഇത്തവണ സൗത്താഫ്രിക്കയെ വാരിക്കളയുകയായിരുന്നു. 61 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും നേടിയെടുത്തത്.

സഞ്ജു സാംസണിന്റെ സെഞ്ച്വറിയിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന വലിയ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. മറുപടിയില്‍ സൗത്താഫ്രിക്കയെ മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും ഇന്ത്യ അനുവദിച്ചില്ല. വെറും 17.5 ഓവറില്‍ 141 റണ്‍സിനു അവരെ എറിഞ്ഞിടുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌നോയിയുമാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

Story first published: Saturday, November 9, 2024, 12:45 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+