For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

28 ബോളില്‍ 28, 'ഏകദിനം' കളിച്ച് ഗില്‍!! ഔട്ടായപ്പോള്‍ സഞ്ജു ചെയ്തതിങ്ങനെ; ഒരു കാര്യമുറപ്പിക്കാം

ധരംശാല: ബൗളര്‍മാരുടെ മികവില്‍ സൗത്താഫ്രിക്കയെ തകര്‍ത്ത് ടി20 പരമ്പരയില്‍ വീണ്ടും മുന്നിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ഏഴു വിക്കറ്റിന്റെ മിന്നും ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും മൂന്നാമങ്കത്തില്‍ സ്വന്തമാക്കിയത്. അഞ്ചു മല്‍സരങ്ങളിലുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്‍തൂക്കം നേടുകയും ചെയ്തു. ബുധനാഴ്ച ലഖ്‌നൗവില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരം ജയിക്കാനായാല്‍ പരമ്പരയില്‍ അപരാജിത ലീഡും ഇന്ത്യക്കു സ്വന്തമാക്കാം.

മൂന്നാം ടി20യില്‍ ഡെക്കാവുകയോ, ഒറ്റയക്ക സ്‌കോറിനു പുറത്താവുകയോ ചെയ്തില്ലെങ്കിലും സ്ലോ ഇന്നിങ്‌സിലൂടെ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍. 100 സ്‌ട്രൈക്ക് റേറ്റോടെ 28 ബോളില്‍ 28 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഇതിനിടെ ചില എഡ്ജുകളില്‍ നിന്നും എല്‍ബിഡബ്ല്യുവില്‍ നിന്നുമെല്ലാം ഗില്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

SHUBMAN GILL

ഗില്‍ കാരണം അവസരമില്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നയാളാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഓപ്പണറയി മൂന്നു സെഞ്ച്വറികളുണ്ടായിട്ടും കാഴ്ചക്കാരനായി പുറത്തിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ മല്‍സരത്തില്‍ ഗില്‍ ഔട്ടായ ശേഷമുള്ള സഞ്്ജുവിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. എന്താണ് അദ്ദേഹം ചെയ്തതെന്നറിയാം.

ഗില്ലിന്റെ പുറത്താവല്‍

ധരംശാലയിലെ മൂന്നാം ടി20യില്‍ ഗോള്‍ഡന്‍ ഡെക്കില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പട്ടയാളാണ് ശുഭ്മന്‍ ഗില്‍. മാര്‍ക്കോ യാന്‍സണിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോള്‍ അംപയര്‍ ഔട്ടും വിധിച്ചിരുന്നു. എന്നാല്‍റ റിവ്യു എടുത്തപ്പോള്‍ ഗില്‍ രക്ഷപ്പെട്ടു. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ ചെറിയ ഉരസലുണ്ടെന്നു വ്യക്തമായതോടെയാണിത്. ആയുസ് നീട്ടിക്കിട്ടിയെങ്കിലും മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനായില്ല,.

ഒട്ടും ഒഴുക്കില്ലാത്ത തപ്പിത്തടഞ്ഞ ഇന്നിങ്‌സായിരുന്നു ഗില്ലിന്റേത്. ഒടുവില്‍ 12ാം ഓവറില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ചില ഫോറുകളടിച്ചെങ്കിലും പിന്നീട് ഗില്ലിന്റെ ഇന്നിങ്‌സ് വളരെ ഡ്രൈയായി മാറി. ഒടുവില്‍ വിക്കറ്റും കൈവിടുകയായിരുന്നു. 12ാം ഓവിറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്.

ഓഫ്സ്റ്റംപ് ഏരിയയില്‍ ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് യാന്‍സണ്‍ എറിഞ്ഞത്. ഗില്‍ ഒരു കട്ട് ഷോട്ട് കളിക്കാനായിരുന്നു ശ്രമിച്ചത്. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ അകത്തേക്കു കയറുകയും സ്വന്തം വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. ഇതോടെ നിരാശനായി ഗില്‍ ക്രീസ് വിടുകയും ചെയ്തു.

SANJU SAMSON

Photocredit / jiohotstar

ഈ സമയത്തു ഡഗൗട്ടില്‍ ഇതെല്ലാം വീക്ഷിച്ച് സഞ്ജു സാംസണ്‍ ഇരിക്കുന്നുണ്ടായിരുന്നു. ഗില്‍ ഔട്ടായ സമയത്തു വളരെ ദേഷ്യത്തിലായിരുന്നു അദ്ദേഹം കാണപ്പെട്ടത്. തന്റെ സ്ഥാനം തട്ടിയെടുത്ത ശേഷം ഈ തരത്തില്‍ മോശം ഇന്നിങ്‌സ് കളിച്ചതിലുള്ള അരിശം സഞ്ജുവന്റെ മുഖത്ത് കാണാമായിരുന്നു. വീണ്ടും വീണ്ടും താന്‍ തഴയപ്പെടുന്നതില്‍ അദ്ദേഹത്തിനു കടുത്ത അതൃപ്തിയുണ്ടെന്ന കാര്യം വ്യക്തമാണ്.

സൗത്താഫ്രിക്കയുമായുള്ള ഈ പരമ്പരയില്‍ ഡഗൗട്ടില്‍ പലപ്പോഴും വളരെ നിരാശനും ദുഖിതനുമായിട്ടാണ് അദ്ദേഹം കാണപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരായ തൊട്ടുമുമ്പത്തെ പരമ്പരയ്ക്കിടെയെല്ലാം പലപ്പോഴും ടീമംഗങ്ങള്‍ക്കൊപ്പം സഞ്ജു തമാശ പങ്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹത്തില്‍ നിരാശ വളരെ പ്രകടമാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും തനിക്കു ബെഞ്ചില്‍ തന്നെയാവും സ്ഥാനമെന്നു സഞ്ജു ഏറെക്കുറെ ഉറപ്പാക്കിയെന്നു പറയേണ്ടി വരും. കാരണം എന്തു സംഭവിച്ചാലും ഗില്ലിനെ സംരക്ഷിക്കുമെന്ന നിലപാടാണ് ടീം മാനേജ്‌മെന്റിനും ബിസിസിഐയ്ക്കുമുള്ളത്.

Story first published: Monday, December 15, 2025, 6:29 [IST]
Other articles published on Dec 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+