കട്ടക്ക്: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ്പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ കാര്യം.
ആദ്യം ഏകദിന ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട സഞ്ജു ഇപ്പോള്‍ ടി20യിലും വേണ്ടാത്തവനായി മാറിയിരിക്കുകയാണ്. ഒരു സമയത്തു കോച്ച് ഗൗതം ഗംഭീറിനും വേണ്ടപ്പെട്ടവനായിരുന്ന സഞ്ജു ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ പോലും അവസരമില്ലാതെ ബെഞ്ചിലിരിക്കുകയാണ്.
സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ പുരോഗമിക്കുന്ന ടി220 പരമ്പരയിലെ ആദ്യ കളിയിലും മലയാളി താരം ബെഞ്ചിലായിരുന്നു.കട്ടക്കത്തിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന ഈ കളിക്കു ശേഷമുള്ള സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Photocredit/X
സഞ്ജു വന്‍ നിരാശയില്‍
കട്ടക്കിലെ ആദ്യ ടി20യില്‍ 101 റണ്‍സിന്റെ വമ്പന്‍ ജയമാണ് സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഈ മല്‍സരത്തില്‍ സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യ പകരം വിക്കറ്റ് കീപ്പിങ് ചുമതല നല്‍കിയത് ജിതേഷ് ശര്‍മയ്ക്കുമായിരുന്നു.
മല്‍സരം പൂര്‍ത്തിയായ ശേഷം ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ നിന്നും ഡ്രസിങ് റൂമിലേക്കു തിരികെ പോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിറകെ വരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായോ, ടീമംഗങ്ങളുമായോ സംസാരിക്കുക പോലും ചെയ്യാതെ സഞ്ജു തനിച്ച് ഒറ്റയ്ക്കു മുന്നില്‍ നടന്നു പോവുന്നത് വീഡോയില്‍ കാണാം.
ആദ്യടി20യിലെ വിജയത്തിനു ശേഷം സഞ്ജു സാംസണ്‍ ഗ്രൗണ്ട് വിടുന്ന വീഡിയോ കാണാം
കടുത്ത നിരാശയും ദുഖവുമെല്ലാം തനിക്കുണ്ടെനു സഞ്ജുവിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമാണ്, തലതാഴ്ത്തി തികച്ചും ഏകനായാണ് അദ്ദേഹം ഡ്രസിങ് റൂമിലേക്കു തിരികെ നടന്നത്. സഞ്ജുവിനു പിന്നിലായി ക്യാപ്റ്റന്‍ സൂര്യയെയും കൂടെ ഗൗതം ഗംഭീറിനെയുമെല്ലാം കാണാം. സൂര്യയും ഗംഭീറും തമ്മില്‍ പരസരം സംസാരിക്കുന്നതും ഇതിനടെ ഗംഭീര്‍ അദ്ദേഹത്തിന്റെ തോളില്‍ തട്ടി അഭിനന്ദിക്കുയുമെല്ലാം ചെയ്യുന്നുണ്ട്.
അവര്‍ക്കു പിറകിലായി വരൂണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ, ജിതേഷ് ശര്‍മ തുടങ്ങിയവരും സംസാരിച്ചു കൊണ്ട് നടന്നു വരുന്നതും കാണാം. പക്ഷെ സഞ്ജു ഇവരെ ആരെയും കണ്ടഭാവം പോലും കാണിച്ചില്ല. മാത്രമല്ല, ഒരുിച്ച് പോവാന്‍ ആരെയും കാത്തുനിന്നതുമില്ല. ഈ വീഡിയോ ഏതൊരു സഞ്ജു ആരാധകനെയും വിഷമിപ്പിക്കുമെന്ന കാര്യമുപ്പാണ്.

അടുത്ത മല്‍സരവും കളിച്ചേക്കില്ല
ഇന്നു പഞ്ചാബിലെ മുള്ളന്‍പൂരില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യിലും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജു ലാംസണിനു അവസരം ലഭിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. കാരണം വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മന്‍ ഗില്‍ എത്ര കളിയില്‍ ഫ്‌ളോപ്പായാലും മാറ്റി നിര്‍ത്താന്‍ കോച്ച് ഗൗതം ഗംഭീറിനു പ്ലാനില്ല. ഫോമില്ലെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഗില്‍ തന്നെ ഓപ്പണിങിങിലുണ്ടാവും.
മധ്യനിരയില്‍ മാത്രമാണ് ഇപ്പോള്‍ സഞ്ജുവിനു കളിക്കാന്‍ അവസരം പ്രതീക്ഷിക്കാവുന്നത്. പക്ഷെ ടോപ്പ് ത്രീയിലൊഴികെ മറ്റെവിടെയും ടി20യില്‍ അദ്ദേഹത്തിനു മികച്ച റെക്കോര്‍ഡും അവകാശപ്പെടാനില്ല. സഞ്ജുവിനു ഇലവനില്‍ സ്ഥാനം ലഭിക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതു തന്നെയാണ്.
ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ അഞ്ചു മുതല്‍ താഴേക്കു എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളുമാണ്. ടീം മാനേജ്‌മെന്റിനു അദ്ദേഹത്തെ കൂടുതല്‍ വിശ്വാസവും ഈ കാരണത്താലാണ്. കഴിഞ്ഞ മല്‍സരത്തില്‍ എട്ടാം നമ്പറിസാണ് ജിതേഷ് ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്.